Follow KVARTHA on Google news Follow Us!
ad

Job Feature | ലിങ്ക്ഡ്ഇനിന് എതിരാളി; എക്‌സില്‍ തൊഴിലന്വേഷണത്തിനുള്ള പുതിയ ഫീചര്‍ അവതരിപ്പിച്ച് ഇലോണ്‍ മസ്‌ക്

പരിചയപ്പെടുത്തിയത് വെബ് ഡെവലറായ നിവ ഔജി Elon Musk, X Adds New Job Feature, LinkedIn, Social Media, World News
ന്യൂയോര്‍ക്: (KVARTHA) എക്സ് എന്ന സമൂഹ മാധ്യമ പ്ലാറ്റ് ഫോമിനെ ഒരു 'എവരിതിങ് ആപ്' ആക്കി മാറ്റുന്നതിനുള്ള ശ്രമത്തിലാണ് ഉടമ ഇലോണ്‍ മസ്‌ക്. മറ്റ് പ്ലാറ്റ് ഫോമുകളില്‍ നിന്നും ഏറെ വ്യത്യസ്തമാകണം തന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ് ഫോം എന്ന നിര്‍ബന്ധം മസ്‌കിനുണ്ട്. 

ഇതിന്റെ ഭാഗമായി എക്സില്‍ തൊഴിലന്വേഷണത്തിനുള്ള സൗകര്യം അവതരിപ്പിക്കാനുള്ള ഒരുക്കം നടത്തിവരികയാണ്. അതിനായി പുതിയ ഫീചറും എക്സില്‍ അവതരിപ്പിച്ചു. ലിങ്ക്ഡ്ഇന്‍ എന്ന പ്രൊഫഷനല്‍ നെറ്റ് വര്‍ക് വെബ്സൈറ്റുമായുള്ള മത്സരത്തിനാണ് ഇത് വഴിയൊരുക്കുക.

Elon Musk's X Adds New Job Feature To Compete With LinkedIn, New York, News, Elon Musk, X Adds New Job Feature, Twitter, Subscription, LinkedIn, Social Media, World News.

വെബ് ഡെവലറായ നിവ ഔജിയാണ് എക്സിലെ പുതിയ ഫീചര്‍ പരിചയപ്പെടുത്തിയത്. പുതിയ ഫീചര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തൊഴില്‍ അന്വേഷിക്കാനാവും. തങ്ങളുടെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ സെര്‍ച് റിസല്‍ട് ഫില്‍ടര്‍ ചെയ്യാം. പ്രത്യേകം കംപനികളില്‍ നിന്നുള്ള തൊഴിലവസരങ്ങളും നോക്കാന്‍ കഴിയും. വിവിധ മേഖലകളില്‍ നിന്നുള്ള കംപനികള്‍ എക്സില്‍ ഉദ്യോഗാര്‍ഥികളെ തേടുന്നുണ്ട്. ഈ സൗകര്യങ്ങള്‍ ലിങ്ക്ഡ്ഇനിലും ലഭ്യമാണ്. എക്സ് ക്രിയേറ്ററായ ഡോജ് ഡിസൈറും പിന്നീട് ഇലോണ്‍ മസ്‌കും ഈ പോസ്റ്റ് പങ്കുവെച്ചു.

10 ലക്ഷം കംപനികള്‍ എക്സില്‍ ഉദ്യോഗാര്‍ഥികളെ തേടുന്നുണ്ടെന്ന വിവരം അടുത്തിടെ എക്സ് പങ്കുവച്ചിരുന്നു. ഇതിനകം തന്നെ പത്ത് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. തൊഴിലന്വേഷണത്തിനുള്ള സൗകര്യത്തിന് പുറമെ ഒട്ടേറെ മറ്റ് ഫീചറുകളും മസ്‌ക് എക്സില്‍ അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ ഓഡിയോ കോള്‍ സൗകര്യമാണ് അതില്‍ പ്രധാനം. നിലവില്‍ പ്രീമിയം വരിക്കാര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക.

നേരത്തെ ട്വിറ്റര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പ്ലാറ്റ്ഫോമില്‍ മസ്‌ക് ഏറെ മാറ്റങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. നേരത്തെ ചെറിയ കുറിപ്പുകള്‍ മാത്രം പങ്കുവെക്കാന്‍ സാധിച്ചിരുന്ന ഈ പ്ലാറ്റ് ഫോമില്‍ ഇപ്പോള്‍ ദൈര്‍ഘ്യമേറിയ വീഡിയോകളും നീളമേറിയ ട്വീറ്റുകളും പങ്കുവെക്കാനാവും. പ്രീമിയം സബ്സ്‌ക്രിപ്ഷന് കീഴില്‍ കൂടുതല്‍ സൗകര്യങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിയും.

Keywords: Elon Musk's X Adds New Job Feature To Compete With LinkedIn, New York, News, Elon Musk, X Adds New Job Feature, Twitter, Subscription, LinkedIn, Social Media, World News.

Post a Comment