Election | കാത്തിരിപ്പിന് വിരാമമാകുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ ശനിയാഴ്ച പ്രഖ്യാപിക്കും; ചില സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെയും ചില സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെയും തീയതികൾ ശനിയാഴ്ച (മാർച്ച് 16) പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ന്യൂഡെൽഹിയിലെ വിജ്ഞാന്‍ ഭവനിൽ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടാവുക. കമ്മീഷന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വാർത്താസമ്മേളനം തത്സമയം സംപ്രേഷണം ചെയ്യും.

Election | കാത്തിരിപ്പിന് വിരാമമാകുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ ശനിയാഴ്ച പ്രഖ്യാപിക്കും; ചില സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും

പ്രഖ്യാപനം വന്നാലുടൻ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. കഴിഞ്ഞ തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് മാർച്ച് 10നാണ് പ്രഖ്യാപിച്ചത്. ഏപ്രിൽ 11 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. മെയ് 23നാണ് ഫലം പ്രഖ്യാപിച്ചത്. പുതുതായി നിയമിക്കപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാറും സുഖ്ബീർ സിംഗ് സന്ധുവും ചുമതലയേറ്റതിന് പിന്നാലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.

Keywords: Lok Sabha Election, Politics, News, News-Malayalam-News, National, National-News, Election-News, New Delhi, Election Commission to announce Lok Sabha election schedule tomorrow.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script