Rice | ചോറ് കഴിച്ചാൽ തടി കൂടുമോ? മിഥ്യയോ വസ്തുതയോ, അറിയാം

 


ന്യൂഡെൽഹി: (KVARTHA) ദിവസവും ഒന്നോ രണ്ടോ നേരം ചോറ് കഴിക്കുന്നവരാണ് നമ്മള്‍. ചോറിൽ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ഉന്മേഷത്തോടെ ജീവിക്കുന്നതിന് സഹായിക്കുന്നു. ചോറ് കഴിച്ചു ജീവിച്ച നാടുകളിലെ ആളുകൾക്ക് ചോറ് ഇല്ലാതെ അധിക ദിവസം പിടിച്ചു നിൽക്കാൻ കഴിയില്ല. നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം തന്നെ ചോറാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും ഇതിലുണ്ട്.

Rice | ചോറ് കഴിച്ചാൽ തടി കൂടുമോ? മിഥ്യയോ വസ്തുതയോ, അറിയാം

ഫൈബര്‍, മഗ്നീഷ്യം, ഫോസ്ഫറസ്, മാംഗനീസ്, സെലീനിയം, അയേണ്‍, ബി വിറ്റാമിനുകള്‍ ഇവയെല്ലാം ചോറിൽ നിന്ന് ലഭ്യമാണ്. ഫാറ്റ് എരിച്ചുകളയാൻ ചോറ് കഴിക്കുന്നത് സഹായകരമാണ്, ഹോര്‍മോണ്‍ ബാലൻസ് ചെയ്യാനും നല്ലതാണ്. ശരീരത്തിനാവശ്യമായ ഊർജോത്പാദനത്തിനും ദഹനം പ്രവർത്തനം സുഗമമാക്കാനും സഹായിക്കുന്നുമുണ്ട്.

അതേസമയം ശരീരഭാരം കുറയ്ക്കാൻ വേണ്ടി ചോറ് ഉപേക്ഷിച്ചു പട്ടിണി കിടക്കുന്ന ധാരാളം പേരുണ്ട്. ചോറ് കഴിച്ചാൽ തടി കൂടുമോ? സത്യം അതല്ല. ചോറ് അമിതമായ ശരീര ഭാരത്തിന് കാരണമല്ല, എന്നാൽ ചോറ് കഴിക്കുന്നതിന്റെ അളവിനെ ക്രമീകരിച്ചിരിക്കും തടികൂടലും കുറയലുമെന്ന് ആരോഗ്യ വിദഗ്ധർ വിശദീകരിക്കുന്നു. അമിതമായ തടിയുള്ളവർ പ്രമേഹ രോഗികൾ ഇവരൊക്കെ കുറഞ്ഞ അളവിൽ മാത്രം കഴിക്കുക.

പൊണ്ണത്തടിയുള്ളവർ രണ്ട് നേരം ചോറ് കഴിക്കുന്നതിന് പകരം ഒരു നേരമാക്കി മാറ്റുക. ചോറ് പാടെ ഉപേക്ഷിച്ചോ പട്ടിണി കിടന്നോ ഉള്ള ഡയറ്റ് ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. ചോറിനൊപ്പം പോഷകങ്ങൾ നിറഞ്ഞ പച്ചക്കറികളും മറ്റും ശീലമാക്കുക. ബ്രൗൺ റൈസാണ് നല്ലത് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അമിതമായ ശരീര ഭാരം ഉള്ളവർ വൈറ്റ് റൈസ് കഴിക്കുന്നതാണ് നല്ലത്.

Rice | ചോറ് കഴിച്ചാൽ തടി കൂടുമോ? മിഥ്യയോ വസ്തുതയോ, അറിയാം

Keywords: Rice, Fat, Health, Lifestyle, New Delhi, Carbohydrate, Excitingly, Fiber, Magnesium, Phosphorus, Selenium, Iron, Vitamins, Hormone, Digestion, Experts, Diabetes, Diet, Vegetables, Brown Rice, Does eating rice make you fat?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia