CK Padmanabhan | 'കാസർകോട്ട് പത്മജയ്‌ക്കെതിരെ പ്രതിഷേധിച്ചിട്ടില്ല'; പാർടിയിലേക്ക് വരുന്ന മുഖ്യമന്ത്രിമാരുടെ മക്കളുടെ പട്ടിക ചാണ്ടി ഉമ്മൻ വന്നാൽ പൂർത്തിയാകുമെന്ന് സി കെ പത്മനാഭൻ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (KVARTHA) കാസർകോട് നടന്ന പരിപാടിയിൽ പത്മജയ്‌ക്കെതിരെ താൻ ഒരു പ്രതിഷേധവും രേഖപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം സി കെ പത്മനാഭൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. താൻ ഒരിക്കലും തിരക്കിൽ തള്ളികയറി മുൻപിൽ നിൽക്കുന്നയാളല്ല. പത്മജയുടെ പിതാവ് ലീഡറുമായി വ്യക്തിപരമായ ബന്ധം ബിജെപി സംസ്ഥാന പ്രസിഡൻ്റായിരുന്ന കാലത്ത് പുലർത്തിയിരുന്നു. പാർടിക്കുള്ളിൽ താൻ നേരിടുന്ന പ്രശ്നങ്ങളും സ്വകാര്യ ദു:ഖങ്ങളും ലീഡർ താനുമായി പങ്കുവെച്ചിരുന്നു.

CK Padmanabhan | 'കാസർകോട്ട് പത്മജയ്‌ക്കെതിരെ പ്രതിഷേധിച്ചിട്ടില്ല'; പാർടിയിലേക്ക് വരുന്ന മുഖ്യമന്ത്രിമാരുടെ മക്കളുടെ പട്ടിക ചാണ്ടി ഉമ്മൻ വന്നാൽ പൂർത്തിയാകുമെന്ന് സി കെ പത്മനാഭൻ

തനിക്ക് അന്ന് വൈകുന്നേരം അഞ്ചരയ്ക്ക് കണ്ണൂരിലേക്ക് ട്രെയിനിൽ വരേണ്ട കാര്യമുള്ളതു കൊണ്ടാണ് പരിപാടി അവസാനിക്കുന്നതിനിടെ മടങ്ങിയത്. എന്നാൽ ഉദ്ഘാടകനായി തന്നെ നിശ്ചയിക്കാത്തത് സംഘാടകരുടെ ഔചിത്യ കുറവാകാമെന്നും സി കെ പത്മനാഭൻ പറഞ്ഞു. ഉദ്ഘാടനം ചെയ്യുന്നത് വലിയ കാര്യമൊന്നുമല്ല. കണ്ണൂരിലൊക്കെ ഓടോറിക്ഷയ്ക്കു വന്ന് ഉദ്ഘാടനം ചെയ്തു ഓടോറിക്ഷയിൽ തന്നെ മടങ്ങുന്ന പാരമ്പര്യമുള്ളയാളുകളാണ് ഞങ്ങളൊക്കെ. എന്നാൽ പുതിയ കാലത്ത് ചില പ്രവണതകളൊക്കെ പാർടിയിലും കടന്നു വരുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിയട്ടെ അത്തരം മൂല്യങ്ങളെ കുറിച്ചു അപ്പോൾ പറയാം. അത്തരം കാര്യങ്ങൾ കാലം തെളിയിക്കുമെന്നും സികെപി പറഞ്ഞു.

യുദ്ധത്തിലും പ്രണയത്തിലും വിജയിക്കുക തന്നെയാണ് മുഖ്യം. രാമമന്ത്രവും കൃഷ്ണ തന്ത്രവുമാണ് അതിൻ്റെ ടെക്നോളജിയായി ബിജെപി സ്വീകരിക്കുക. കേരളവും ഭാരതത്തിൻ്റെ വികസന വഴിയിലേക്ക് വരും. കോൺഗ്രസിൻ്റെ മുൻമുഖ്യമന്ത്രിമാരുടെ മക്കളിൽ ഇനി പ്രതീക്ഷ ചാണ്ടി ഉമ്മനിലാണെന്നും ചാണ്ടി ഉമ്മൻ കൂടി വന്നാൽ ആ പട്ടിക പൂർണമാകുമെന്നും സി കെ പമ്മനാഭൻ പറഞ്ഞു.

Keywords: C K Padmanabhan, Politics, Election, Congress, BJP, Padmaja, Congress, Kannur, Kasaragod, Event, Media, K Karunakaran, Train, Inauguration, Did not protest against Padmaja: C K Padmanabhan.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script