SWISS-TOWER 24/07/2023

Curfew | ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കലക്ടറേറ്റ് പരിസരത്ത് ഏപ്രില്‍ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കലക്ടറേറ്റിലും 100 മീറ്റര്‍ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിഷേധ പ്രകടനങ്ങളും പൊതുജനങ്ങള്‍ ഒത്തുകൂടുന്നതും നിരോധിച്ചു. ഉത്തരവ് ലംഘിച്ചാല്‍ നിയമ നടപടികള്‍ ഉണ്ടാകുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.

Curfew | ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി  കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍പില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റ ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തിര പരിഹാരം കാണുന്നതിനും ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ആരംഭിച്ചു. പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്ന് ഡെപ്യൂടി കലക്ടര്‍ (ജെനറല്‍) അറിയിച്ചു. ഫോണ്‍: 9188406486, 9188406487.

Keywords: Curfew orders announced Kannur Collectorate before Lok Sabha elections, Kannur, News, Curfew, Announced Kannur Collectorate, Lok Sabha Election, Politics, Collector, Call Centre, Election Officer, Kerala News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia