Follow KVARTHA on Google news Follow Us!
ad

SFI | എസ്എഫ്ഐയിലെ അരാഷ്ട്രീയ പ്രവണതകള്‍ക്ക് പൂട്ടിടാന്‍ സിപിഎം; അടിമുതല്‍ അഴിച്ചുപണി വരുന്നു

പുതുമുഖങ്ങളെ കൊണ്ടുവരാനും ആലോചന Sidharth's death, Veterinary, Crime, CPM, SFI
_കനവ് കണ്ണൂർ_

കണ്ണൂര്‍: (KVARTHA) പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് അതിക്രൂരമായ റാഗിങിന് ഇരയായി കൊല്ലപ്പെട്ടുവെന്ന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ എസ്.എഫ്.ഐയോടു പുനര്‍വിചിന്തനത്തിന് ഒരുങ്ങി സി.പി.എം. തെരഞ്ഞെടുപ്പുകാലത്തുണ്ടായ സംഭവവികാസങ്ങള്‍ കേരളമാകെ പ്രചരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുവിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സിദ്ധാര്‍ത്ഥിന്റെ മരണത്തിന് ഉത്തരവാദികളായ നാലു ഭാരവാഹികളെ എസ്.എഫ്ഐ പുറത്താക്കിയിട്ടുണ്ടെങ്കിലും സംഘടനയെ ഇങ്ങനെ കെട്ടഴിച്ചുവിട്ടാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തല്‍. 

CPM plans to control SFI.

എസ്.എഫ്.ഐ ഇടതുവിദ്യാര്‍ത്ഥി സ്വതന്ത്രസംഘടനയെന്നാണ് അവകാശപ്പെടുന്നതെങ്കിലും അവര്‍ ചെയ്യുന്ന ദോഷകരമായ കാര്യങ്ങള്‍ നാഭീനാള ബന്ധമുള്ള സി.പി. എം നേതൃത്വത്തിന് ഏറ്റെടുക്കേണ്ടി വരികയും മറുപടിപറയേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണുളളത്. അതു കൊണ്ടുതന്നെ എസ്.എഫ്.ഐയിലെ അരാഷ്ട്രീയ പ്രവണതകള്‍ ഇല്ലാതാക്കിയില്ലെങ്കില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന അഭിപ്രായം സി.പി.എമ്മിലുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ടു എസ്.എഫ്.ഐ നേതൃത്വം പ്രതിക്കൂട്ടിലായപ്പോള്‍ പാര്‍ട്ടി ഫ്രാക്ഷനുകള്‍ രൂപീകരിച്ചു അടിമുതല്‍ മുടിവരെ സംഘടനയെ നിയന്ത്രിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിനു കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല.

CPM plans to control SFI.

ക്രിമിനലിസം, മയക്കുമരുന്ന് ഉപയോഗം, ഫ്രീസെക്‌സ് തുടങ്ങി ഒട്ടേറെ കമ്യൂണിസ്റ്റ് വിരുദ്ധമായ ആശയങ്ങള്‍ക്ക് എസ്.എഫ്.ഐയില്‍ നടമാടുന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. അതുകൊണ്ടു തന്നെ എസ്.എഫ്.ഐയുടെ ഭാരവാഹികളായി വരുന്നവരെ ശക്തമായ സ്‌ക്രീനിങിന് വിധേയമാക്കണമെന്നാണ് പാര്‍ട്ടിക്കുളളില്‍ നിന്നും ഉയരുന്ന ആവശ്യം. യൂനിറ്റ് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെയുളള ഭാരവാഹികള്‍ക്ക് സംഘടനാ വിദ്യാഭ്യാസം നല്‍കുന്നതിനായി പഠനക്യാംപുകള്‍ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

നിലവിലുളള സംസ്ഥാനനേതൃത്വം ദുര്‍ബലമാണെന്ന വിമര്‍ശനം പാര്‍ട്ടിക്കുളളില്‍ നിന്നും ഉയരുന്നുണ്ട്. അതുകൊണ്ടു തന്നെ വിവാദങ്ങള്‍ കെട്ടടങ്ങിയാല്‍ സംസ്ഥാന സെക്രട്ടറി ആര്‍ഷോയും പ്രസിഡന്റ് അനുശ്രീയെയും മാറ്റിയേക്കും. സംസ്ഥാനനേതൃത്വത്തെ മുഴുവന്‍ അഴിച്ചു പണിയാനും പുതുമുഖങ്ങളെ കൊണ്ടുവരാനും ആലോചനയുണ്ട്. ഈക്കാര്യം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിഅടുത്ത ദിവസം തന്നെ സി.പി. എംസംസ്ഥാനസെക്രട്ടറിയേറ്റ് ഫ്രാക്ഷന്‍ യോഗം വിളിച്ചു ചേര്‍ക്കും. ഇതില്‍ നിന്നും ഉരുത്തിരിയുന്ന തീരുമാനങ്ങളാണ് സംഘടനയ്ക്കുളളില്‍ നടപ്പിലാക്കുക.


Keywords: News, News-Malayalam-News, Kerala, Kerala-News, Kannur, Sidharth's death, Veterinary, Crime, CPM, SFI,  Crime, CPM plans to control SFI.< !- START disable copy paste -->

Post a Comment