Easter Wishes | ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) പ്രതിബന്ധങ്ങളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് സ്‌നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങള്‍ ശക്തിയോടെ ശോഭിക്കുമെന്ന പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റര്‍ മുന്നോട്ടുവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ മെച്ചപ്പെട്ടൊരു ലോകം പണിതുയര്‍ത്താന്‍ എല്ലാം ത്യജിച്ച യേശുവിന്റെ സ്മരണയാണ് ഈസ്റ്ററിന്റെ കാതല്‍ എന്നും അദ്ദേഹം പറഞ്ഞു.

Easter Wishes | ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മത വിദ്വേഷവും വംശീയതയും പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളുടെ വെല്ലുവിളികളെ മറികടന്ന് ഒരു നല്ല നാളേയ്ക്കായി നാം ഒരുമിച്ചു മുന്നേറേണ്ടതുണ്ട്. ഈ മുന്നേറ്റത്തിന് ഈസ്റ്റര്‍ ദിനാഘോഷങ്ങള്‍ കരുത്തുപകരുമെന്നും ഒത്തൊരുമയോടെ ഈ ഈസ്റ്റര്‍ കൊണ്ടാടാം എന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകളും മുഖ്യമന്ത്രി നേര്‍ന്നു.

Keywords: CM Pinarayi Vijayan wishes Keralites on Easter's eve, Thiruvananthapuram, News, Celebration, Religion, Message, Easter Wishes, Chief Minister, Pinarayi Vijayan, Kerala News. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia