SWISS-TOWER 24/07/2023

Clash | കണ്ണൂരില്‍ എംഎസ്എഫ് നടത്തിയ ഡിഐജി മാര്‍ചില്‍ സംഘര്‍ഷം; 2 പേര്‍ക്ക് പരുക്കേറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എം എസ് എഫ് ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടത്തിയ ഡി ഐ ജി ഓഫീസ് മാര്‍തില്‍ വ്യാപക സംഘര്‍ഷം. ബാരികേഡ് മറികടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

Clash | കണ്ണൂരില്‍ എംഎസ്എഫ് നടത്തിയ ഡിഐജി മാര്‍ചില്‍ സംഘര്‍ഷം; 2 പേര്‍ക്ക് പരുക്കേറ്റു

സംഘര്‍ഷത്തിനിടയില്‍ പൊലീസുമായുണ്ടായ ഉന്തിലും തള്ളലിലും രണ്ട് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച (05.03.2024) ഉച്ചയ്ക്ക് 12 മണിയോടെ കണ്ണൂര്‍ കാല്‍ടെക്‌സ്ല്‍ നിന്നാണ് എം എസ് എഫ് പ്രവര്‍ത്തകര്‍ പ്രകടനമായി ഡി ഐ ജി ഓഫീസിന് മുന്നിലെത്തിയത്. ഓഫീസിനുമുന്നില്‍ കണ്ണൂര്‍ എ സി പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പൊലീസ് ബാരികേക്കഡ് കെട്ടി പ്രവര്‍ത്തകരെ തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരികേഡ് മറിച്ചിടാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

Clash | കണ്ണൂരില്‍ എംഎസ്എഫ് നടത്തിയ ഡിഐജി മാര്‍ചില്‍ സംഘര്‍ഷം; 2 പേര്‍ക്ക് പരുക്കേറ്റു


സംസ്ഥാന ജെനറല്‍ സെക്രടറി സി കെ നജാഫ് മാര്‍ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രടറി റുമൈസ റഫീഖ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് താഹാ തങ്ങള്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ തുടങ്ങിയത് വീണ്ടും സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. ഈ ബഹളത്തിനിടയില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Clash | കണ്ണൂരില്‍ എംഎസ്എഫ് നടത്തിയ ഡിഐജി മാര്‍ചില്‍ സംഘര്‍ഷം; 2 പേര്‍ക്ക് പരുക്കേറ്റു

Keywords: News, Kerala, Kerala-New, Kannur, Kannur-News, Clash, Kannur News, DIG March, Conducted, MSF, Two Injured, Police, Barricade, Students, Protest, Road, Clash in Kannur DIG march conducted by MSF: Two injured.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia