Jobs | ഉദ്യോഗാർഥികൾ ശ്രദ്ധിക്കുക: ബാങ്ക് ജോലിക്ക് വമ്പൻ അവസരം; 3000 ഒഴിവുകൾ; അറിയേണ്ടതെല്ലാം

 


ന്യൂഡെൽഹി: (KVARTHA) സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 3000 അപ്രൻ്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് ആറ് ആണ്. www(dot)nats(dot)education(dot)gov(dot)in എന്ന അപ്രൻ്റീസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കാം. കരാർ അടിസ്ഥാനത്തിൽ അപ്രൻ്റീസായി നിയമിക്കുമെന്ന് സെൻട്രൽ ബാങ്ക് അധികൃതർ അറിയിച്ചു. തുടക്കത്തിൽ ഒരു വർഷമായിരിക്കും കരാർ. കരാർ കാലാവധി നീട്ടുമോയെന്ന കാര്യം വിജ്ഞാപനത്തിൽ പറഞ്ഞിട്ടില്ല.

Jobs | ഉദ്യോഗാർഥികൾ ശ്രദ്ധിക്കുക: ബാങ്ക് ജോലിക്ക് വമ്പൻ അവസരം; 3000 ഒഴിവുകൾ; അറിയേണ്ടതെല്ലാം

വിദ്യാഭ്യാസ യോഗ്യത:

ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതകൾ ഉണ്ടായിരിക്കണം. 2020 മാർച്ച് 31 ന് ശേഷം വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

അപേക്ഷാ ഫീസ്:


പി.ഡബ്ല്യു.ബി.ഡി ഉദ്യോഗാർത്ഥികൾക്ക് 400 രൂപ ആണ് അപേക്ഷാ ഫീസ്. പട്ടികജാതി, വർഗം, സ്ത്രീകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് രജിസ്ട്രേഷന് 600 രൂപയാണ് ഫീസ്. മറ്റെല്ലാ ഉദ്യോഗാർത്ഥികൾക്കും ഇത് 800 രൂപയാണ്.

പ്രായപരിധി:


1996 ഏപ്രിൽ ഒന്നിനും 2020 മാർച്ച് 31 നും ഇടയിൽ ജനിച്ച ആർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം ശ്രദ്ധാപൂർവം പരിശോധിക്കാൻ ആവശ്യപ്പെടുന്നു.

അപേക്ഷിക്കേണ്ടവിധം

* അപ്രൻ്റീസ്ഷിപ്പ് പോർട്ടൽ സന്ദർശിച്ച് 'Apprenticeship with Central Bank of India' എന്നതിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.

* ഉദ്യോഗാർത്ഥി ആദ്യം അപ്രൻ്റീസ്ഷിപ്പ് പോർട്ടലിൽ ലോഗിൻ ചെയ്യണം. 'Apply Against Advertised Vacancy' തിരഞ്ഞെടുക്കുക. Apprenticeship with Central Bank of India ക്ലിക്ക് ചെയ്യുക. തുടർന്ന് 'Apply' ബട്ടൺ തിരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക്, അപേക്ഷകർക്ക് വിജ്ഞാപനം പരിശോധിക്കാം.

Keywords: Recruitment, Central Bank of India, Jobs, Apprentice, Portal, Register, Agreement, Notification, Education, Qualification, University, Graduation, PWBD, Central Bank of India Recruitment 2024: Apply for 3000 apprentice posts till March 6.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia