Fire | തളിപ്പറമ്പില്‍ കാര്‍ ആക്സസറീസ് സ്ഥാപനം കത്തിനശിച്ചു; രണ്ടുപേര്‍ക്കെതിരെ പരാതിയുമായി ഉടമ

 


കണ്ണൂര്‍: (KVARTHA) തളിപ്പറമ്പ് മന്നയില്‍ വന്‍ തീപിടുത്തം. ആലക്കോട് റോഡില്‍ സുസൂക്കി സ്‌കൂടര്‍ സര്‍വീസ് സെന്ററിന് പിറകിലാണ് തീപിടിച്ചത്. ഇവിടെ സുസൂകി വാഹനങ്ങളുടെ സ്‌പേര്‍പാര്‍ട്‌സുകള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ 12.15 നാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനസേനയിലെ അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ രാജീവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. പെട്ടെന്നുതന്നെ അഗ്നിശമനസേന സ്ഥലത്തെത്തിയതിനാല്‍ തീ കൂടുതല്‍ പ്രദേശത്തേക്ക് പടരുന്നത് തടയാന്‍ സാധിച്ചു.
  
Fire | തളിപ്പറമ്പില്‍ കാര്‍ ആക്സസറീസ് സ്ഥാപനം കത്തിനശിച്ചു; രണ്ടുപേര്‍ക്കെതിരെ പരാതിയുമായി ഉടമ

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിജയ്, അഭിനേഷ്. അനൂപ്, ധനേഷ്, ജയന്‍ എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു. മന്നയില്‍ ഓടോഹബ് എന്ന സ്ഥാപനത്തിന് തീവെച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ ഉടമ പരാതി നല്‍കിയിട്ടുണ്ട്.

മന്ന ആലക്കോട് റോഡില്‍ ഓടോഹബ് എന്ന പേരില്‍ കാര്‍ അക്‌സസറീസ് വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ഉടമ പാപ്പിനിശേരി നരയന്‍കുളത്തെ കെ പി ഫൈറൂസാണ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. ഫൈറൂസും കെട്ടിട ഉടമയും തമ്മില്‍ തളിപ്പറമ്പ് മുന്‍സീഫ് കോടതിയില്‍ നടന്നുവരുന്ന കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം തീവെച്ചതാണെന്നാണ് പരാതി.

Keywords:  Kannur, Kannur-News, Kerala,Kerala-News, News,News-Malayalam, Car accessories firm burnt down in Thaliparambu; owner files complaint against two people.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia