Bomb Threat | ഡെല്‍ഹി സര്‍വകലാശാലയിലെ രാംലാല്‍ ആനന്ദ് കോളജിന് ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

 


ന്യൂഡെല്‍ഹി: (KVARTHA) ഡെല്‍ഹി സര്‍വകലാശാലയിലെ രാംലാല്‍ ആനന്ദ് കോളജിന് ബോംബ് ഭീഷണി സന്ദേശം. വ്യാഴാഴ്ച രാവിലെയാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇതിന് പിന്നാലെ വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു.

കോളജിലെ ഒരു സ്റ്റാഫ് അംഗത്തിന് രാവിലെ 9.34ന് അന്താരാഷ്ട്ര നമ്പറില്‍നിന്ന് വാട്സ്ആപിലൂടെയാണ് സന്ദേശം ലഭിച്ചതെന്ന് ഡെപ്യൂടി പൊലീസ് കമീഷണര്‍ (സൗതത്ത് വെസ്റ്റ്) രോഹിത് മീണ പറഞ്ഞു. വിവരം ലഭിച്ചയുടന്‍ പൊലീസും ആംബുലന്‍സും ബോംബ് ഡിറ്റക്ഷന്‍ സംഘവും ബോംബ് നിര്‍വീര്യമാക്കല്‍ സ്‌ക്വാഡും കോളജിലെത്തി.

Bomb Threat | ഡെല്‍ഹി സര്‍വകലാശാലയിലെ രാംലാല്‍ ആനന്ദ് കോളജിന് ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സ്ഥലത്ത് തിരച്ചിലും പരിശോധനയും നടത്തിവരികയാണെന്നും ഇതുവരെ, സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഓഫീസര്‍ അറിയിച്ചു. അതേസമയം, ഭീഷണി വ്യാജമാണെന്ന് പിന്നീട് പൊലീസ് പറഞ്ഞതായി വാര്‍ത്താമാധ്യമമായ പിടിഐ റിപോര്‍ട് ചെയ്തു.

Keywords:
News, National, National-News, Police-News, Hoax Bomb, Threat, Delhi News, National News, Ram Lal Anand College, Students, Evacuated, Police, Hoax bomb threat at Delhi's Ram Lal Anand College, students evacuated.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia