Pawan Singh | ബിജെപിക്ക് തിരിച്ചടി; സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സൂപ്പർതാരം പവൻ സിംഗ്

 


കൊൽക്കത്ത: (KVARTHA) ഭോജ്പുരി സൂപ്പർതാരം പവൻ സിംഗ് പശ്ചിമ ബംഗാളിലെ അസൻസോൾ ലോക്‌സഭാ സീറ്റിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസമ്മതിച്ചു. ശനിയാഴ്‌ച ബിജെപി പുറത്തിറക്കിയയ 195 സ്ഥാനാർഥികളുടെ പട്ടികയിൽ പവൻ സിംഗിനും ടിക്കറ്റ് നൽകിയിരുന്നു. 'പാർട്ടി എന്നെ വിശ്വസിക്കുകയും അസൻസോളിലെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു, പക്ഷേ ചില കാരണങ്ങളാൽ എനിക്ക് അസൻസോളിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല', അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.
  
Pawan Singh | ബിജെപിക്ക് തിരിച്ചടി; സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സൂപ്പർതാരം പവൻ സിംഗ്

ബിഹാർ സ്വദേശിയായ 38 കാരനായ പവൻ സിങ്ങിനെ ബംഗാൾ സീറ്റിലേക്കുള്ള സ്ഥാനാർഥിയായി തിരഞ്ഞെടുത്തത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കാര്യമായ തർക്കം സൃഷ്ടിച്ചിരുന്നു. ബിജെപി സ്ഥാനാർഥികളുടെ പട്ടിക പുറത്തുവരുന്നതിന് മുമ്പ് പവൻ സിംഗ് ബീഹാറിൽ മത്സരിക്കുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നുവെങ്കിലും ബിജെപി അദ്ദേഹത്തെ പശ്ചിമ ബംഗാളിൽ സ്ഥാനാർഥിയാക്കുകയായിരുന്നു.

ജാർഖണ്ഡിനോട് ചേർന്നാണ് അസൻസോൾ ലോക്സഭാ മണ്ഡലം. ബിഹാറി വോട്ടർമാരുടെ എണ്ണം ഇവിടെ കൂടുതലാണ്. പവൻ സിംഗ് സ്ഥാനാർത്ഥിയാകാൻ വിസമ്മതിച്ചതിനാൽ ബിജെപിക്ക് പുതിയ ആളെ തേടേണ്ടി വന്നേക്കാം. ഭോജ്പുരി സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഗായകനും നടനുമാണ് പവൻ സിംഗ്.

Keywords: News, News-Malayalam-News, National, National-News, Election-News, Lok-Sabha-Election-2024, Pawan Singh, Politics, Bhojpuri Singer-Actor Pawan Singh, BJP's Pick for Bengal's Asansol Seat, Opts Out of Lok Sabha Race.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia