Antibiotics | ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം; അറിയാം വിശദമായി!

 


ന്യൂഡെൽഹി: (KVARTHA) ഭക്ഷണ ശൈലികൾ നമ്മുടെ ശരീര പ്രവർത്തനങ്ങളുടെ എല്ലാ മേഖലയിലും സ്വാധീനം ചെലുത്താറുണ്ട്. അസുഖം വന്ന സമയത്തു സാധാരണ കട്ടിയുള്ള ആഹാരങ്ങൾ ഒഴിവാക്കുകയും പെട്ടെന്നു ദഹിക്കാൻ കഴിവുള്ള ആഹാരം കഴിക്കുന്നതുമാണ് നല്ലത്. മരുന്നുകളിൽ ആന്റി ബയോട്ടിക്കുകളും നമ്മള്‍ കഴിക്കാറുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന അണുബാധകളെ പ്രതിരോധിക്കാൻ ഡോക്ടർമാർ ആന്റിബയോട്ടിക്കുകളാണ് നിർദേശിക്കാറുള്ളത്. ഗുളികളോ സിറപ്പുകളോ കുത്തിവയ്‌പോ ആയി നമ്മുടെ ശരീരത്തിലേക്ക് ആന്റിബയോട്ടിക്കുകൾ നൽകുന്നു.
  
Antibiotics | ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം; അറിയാം വിശദമായി!

രോഗാവസ്ഥയുടെ കാഠിന്യം പോലെയാണ് മരുന്നുകളുടെ രീതി വ്യത്യാസപ്പെടുന്നത്. ഏറ്റവും ശക്തമായ രീതിയിൽ പ്രവർത്തിക്കുന്ന ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന സമയത്തു നമ്മുടെ ഭക്ഷണ ശൈലികളിൽ തനതായ മാറ്റം വരുത്തേണ്ടതുണ്ട്. ആദ്യം തന്നെ ശ്രദ്ധിക്കേണ്ടതാണ് അമിതമായ ഭക്ഷണം കഴിക്കൽ. വിശപ്പ് അടങ്ങാനുള്ള മിതമായ രീതിയിൽ ഉള്ള ഭക്ഷണം മാത്രം കഴിക്കുക. അമിതമായി വയറ് നിറഞ്ഞിരിക്കുന്ന അവസ്ഥ ആന്റിബയോട്ടിക്കുകളുടെ വേഗത്തിലുള്ള പ്രവർത്തനത്തെ ബാധിക്കും. മാത്രമല്ല കഴിക്കുന്ന ഭക്ഷണത്തിലും അതീവ ശ്രദ്ധ ആവശ്യമാണ്. ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോള്‍, പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അമിത അളവില്‍ അടങ്ങിയ ഭക്ഷണമാണ് ഉപയോഗിക്കേണ്ടത്.

ചീരയില, ഉള്ളി സവാള, കാബേജ്, ബദാം, വെളുത്തുള്ളി, മത്തങ്ങക്കുരു എന്നിവയൊക്കെ ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കാൻ സഹായിക്കും. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. എന്നാൽ ചില ഭക്ഷണ സാധനങ്ങൾ ആന്റിബയോട്ടിക്കിന്റെ വേഗത്തിലുള്ള പ്രവർത്തനത്തെ ബാധിക്കും. നാരങ്ങ, ഓറഞ്ച്, തക്കാളി, മുന്തിരി, എന്നീ അസിഡിക് ആയ പഴങ്ങളും പച്ചക്കറിയും ഒഴിവാക്കുക. ഏത് അവസ്ഥയിലാണെങ്കിലും ആരോഗ്യത്തിന് ഹാനികരമായ ശീതളപാനീയങ്ങളും ആന്റിബയോട്ടിക്ക് കഴിക്കുമ്പോള്‍ ഉപയോഗിക്കാതിരിക്കുക. ഇത് ആന്റിബയോട്ടിക്കിന്റെ ഉപയോഗം മൂലം ലഭ്യമാകേണ്ട ഫലത്തെ സാരമായി ബാധിക്കാൻ കാരണമാകും.

സാധാരണ മരുന്നിന്റെ കാഠിന്യത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ പാൽ കുടിക്കാറുണ്ട് എന്നാല്‍ ആന്റിബയോട്ടിക് ഉപയോഗിക്കുന്ന സമയത്ത് പാലും തൈരും ഉള്‍പ്പെടുന്ന പാല്‍ ഉല്‍പന്നങ്ങള്‍ ഒഴിവാക്കുക. അവ ഫലപ്രാപ്‌തിയെ പ്രതികൂലമായി ബാധിക്കുവാൻ കാരണമായേക്കാം. കൂടാതെ ചിലരില്‍ ക്ഷീണം, ഛര്‍ദി, വയറിളക്കം എന്നിങ്ങനെയുള്ള അസ്വസ്ഥതകൾ ഉണ്ടാകാനും വഴിവെക്കും. ഗോതമ്പ് വിഭവങ്ങൾ പൂർണമായി ഒഴിവാക്കുക. ബീന്‍സ്, ബ്രക്കോളി തുടങ്ങി നാരുകള്‍ അടങ്ങിയ ഭക്ഷണം ആന്റിബയോട്ടിക്കിനൊപ്പം കഴിക്കാതിരിക്കുക.

കൂടാതെ, അയണ്‍, കാല്‍സ്യം സപ്ലിമെന്റുകള്‍ ഒഴിവാക്കുകയോ, ഇവ കഴിക്കുന്ന ഇടവേള കുറഞ്ഞത് മൂന്നുമണിക്കൂര്‍ ആക്കുകയോ വേണം. കാല്‍സ്യവും അയണും ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ആന്റിബയോട്ടിക്കുകൾ കഴിക്കുന്ന സമയത്തു മദ്യപാനം ഒഴിവാക്കുക. കാരണം ക്ഷീണം, തലചുറ്റല്‍, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതതയും കൂടുതലാണ്. മേൽപറഞ്ഞ കാര്യങ്ങൾ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന സമയത്തു ശ്രദ്ധിച്ചാൽ അതിന്റെ ഉപയോഗം മൂലം ഉണ്ടാകുന്ന ഫലം ശരിയായി ലഭ്യമാവുകയും അസുഖം പെട്ടെന്ന് ഭേദമാകുകയും ചെയ്യാം.

Keywords: News, Top-Headlines, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Antibiotics: Foods to Eat & Foods to Avoid.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia