Follow KVARTHA on Google news Follow Us!
ad

Cinema Review | 'സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറില്‍ റിവ്യൂ വേണ്ട'; നിര്‍ദേശങ്ങളുമായി അമികസ്‌ക്യൂറി റിപോര്‍ട്!

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ശിപാര്‍ശ Amicus Curiae, Report, Recommendations, Prevent, Review Bombing, Review, Cinem
കൊച്ചി: (KVARTHA) മലയാളത്തില്‍ പുറത്തിറങ്ങുന്ന ചില ചിത്രങ്ങളെ റിവ്യു ബോംബിങ് നടത്തി തകര്‍ക്കുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, റിവ്യു ബോംബിങ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറില്‍ റിവ്യൂ വേണ്ട നിര്‍ദേശങ്ങളുമായി അമികസ്‌ക്യൂറി റിപോര്‍ട് പുറത്തിറങ്ങി.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരായ 'വ്‌ലോഗര്‍മാര്‍' നടത്തുന്ന സിനിമാ നിരൂപണങ്ങളെ നിയന്ത്രിക്കുന്നതടക്കം 33 പേജുള്ള റിപോര്‍ടാണ് അമികസ്‌ക്യൂറി ശിപാര്‍ശ. റിവ്യൂ ബോംബിങ്ങിന് തടയിടണമെന്നാണ് റിപോര്‍ടില്‍ വ്യക്തമാക്കുന്നത്.

സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം പരാമര്‍ശങ്ങളും നടത്താതിരിക്കുക എന്നിങ്ങനെ തുടങ്ങിയ 10 നിര്‍ദേശങ്ങളാണ് അമികസ്‌ക്യൂറി റിപോര്‍ടില്‍ നല്‍കിയിരിക്കുന്നത്. വ്യൂവില്‍ പറയുന്ന കാര്യങ്ങളുടെ കൃത്യത വ്‌ലോഗര്‍മാര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിക്കുന്നു.


റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍കാര്‍ മാര്‍നിര്‍ദേശങ്ങള്‍ സമര്‍പിച്ചിരുന്നു. കേന്ദ്ര സര്‍കാരിനോട് മാര്‍ഗനിര്‍ദേശം പുറത്തിറക്കാനും നിര്‍ദേശിക്കുന്നുണ്ട്. കേന്ദ്ര സര്‍കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷമേ റിപോര്‍ട് നടപ്പിലാക്കുന്ന തീരുമാനത്തിലെത്തുകയുള്ളൂ.

നിര്‍മാതാക്കള്‍ ഉള്‍പെടെ റിവ്യൂ ബോംബിങ് സിനിമയെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് അമികസ്‌ക്യൂറിയോട് റിപോര്‍ട് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Keywords: News, Kerala, Kerala-News, Malayalam-News, Cinema-News, Amicus Curiae, Report, Recommendations, Prevent, Review Bombing, High court, Directors, Review, Cinema, Amicus Curiae report with recommendations to prevent 'review bombing'.

Post a Comment