SWISS-TOWER 24/07/2023

Crime Point | ഗുണ്ടാ നഗരമായി തലശേരി മാറുന്നുവെന്ന് ആക്ഷേപം; ഉന്തുവണ്ടിക്കാരനെ കുത്തിപ്പരുക്കേല്‍പ്പിച്ചെന്ന കേസിൽ 3 പേര്‍ റിമാന്‍ഡില്‍; പിടിയിലായത് മയക്കുമരുന്ന് സംഘത്തിൽ പെട്ടവരെന്ന് പൊലീസ്

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) മയക്കുമരുന്ന്, ഗുണ്ടാ നഗരമായി തലശേരി മാറുന്നുവെന്ന് ആക്ഷേപം. തലശേരി കടല്‍പാലം പരിസരത്തു നിന്നും ഉന്തുവണ്ടിയില്‍ ഉപ്പിലിട്ട സാധനങ്ങള്‍ വില്‍ക്കുന്ന മട്ടാമ്പ്രം സ്വദേശി കെ റശീദിനെ പൊട്ടിയ കുപ്പി ഗ്ലാസ് കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികളെ തലശേരി കോടതി റിമാന്‍ഡ് ചെയ്തു. കെ എന്‍ നസീര്‍, സിറാജ്, ടി കെ സജീര്‍ എന്നിവരെയാണ് തലശേരി ടൗണ്‍ എസ്ഐമാരായ അശ്റഫ്, അഖില്‍, സിവില്‍ പൊലീസ് ഓഫീസറായ വിജേഷ് എന്നിവര്‍ ചാലിലെ ഒളിസങ്കേതത്തില്‍ നിന്നും ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെ പിടികൂടിയത്.

Crime Point | ഗുണ്ടാ നഗരമായി തലശേരി മാറുന്നുവെന്ന് ആക്ഷേപം; ഉന്തുവണ്ടിക്കാരനെ കുത്തിപ്പരുക്കേല്‍പ്പിച്ചെന്ന കേസിൽ 3 പേര്‍ റിമാന്‍ഡില്‍; പിടിയിലായത് മയക്കുമരുന്ന് സംഘത്തിൽ പെട്ടവരെന്ന് പൊലീസ്

അക്രമത്തില്‍ ഗുരുതരമായി പരുക്കേ റശീദ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികളുടെ കുത്ത് തടയുന്നിനിടെ ഇയാളുടെ കൈത്തണ്ടയിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അക്രമം. കേസിലെ ഒന്നും രണ്ടും പ്രതികളായ നസീറും സിറാജും കഞ്ചാവിന് അടിമകളാണെന്ന് പൊലീസ് പറഞ്ഞു.

പൈതൃകം ടൂറിസം പദ്ധതിയുടെ ഭാഗമായി വടക്കെ മലബാറിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളിലൊന്നായി വികസിച്ചുവരുന്ന തലശേരി നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പന സംഘങ്ങള്‍ വിലസുന്നത് പൊലീസിന് തലവേദനയായിട്ടുണ്ട്. കടല്‍പാലം പരിസരത്ത് പൊലീസ് ഔട് പോസ്റ്റ് തുറന്നിട്ടുണ്ടെങ്കിലും മയക്കുമരുന്ന് സംഘങ്ങള്‍ നിര്‍ബാധം വിഹരിക്കുകയാണ്.

തിരുവനന്തപുരം മാനവീയം വീഥി പോലെ നൈറ്റ് ലൈഫും തലശേരി സ്‌പെഷ്യല്‍ ഭക്ഷ്യവിഭവങ്ങളും ആസ്വദിക്കാനെത്തുന്ന സ്ഥലങ്ങളിലൊന്നാണ് തലശേരി കടല്‍പാലം പരിസരം. എന്നാല്‍ തലശേരി മട്ടാമ്പ്രം, ചാലില്‍ പ്രദേശങ്ങളില്‍ നിന്നെത്തുന്ന മയക്കുമരുന്ന് വില്‍പന സംഘങ്ങള്‍ ഇവിടെ തമ്പടിക്കുന്നത് വിനോദസഞ്ചാരികള്‍ക്ക് ഭീഷണിയായിട്ടുണ്ട്. മുഴുവന്‍ സമയം പൊലിസ് സുരക്ഷ ഇവിടെ ഒരുക്കണമെന്നാണ് വിനോദ സഞ്ചാരികളുടെ ആവശ്യം.

Keywords: News, Kerala, Kannur, Crime, Thalassery, Malayalam News, Allegation, Attack, Case, Remand, Police, Allegation that Thalassery is turning into gangster town, Shamil.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia