Follow KVARTHA on Google news Follow Us!
ad

Aadujeevitham | 'ആടുജീവിതം' വ്യാജ പതിപ്പ് അപ്ലോഡ് ചെയ്തത് കാനഡയില്‍ നിന്നെന്ന് സൂചന; മലയാളികളുടെ വാട്‌സ്ആപ്, ടെലഗ്രാം ഗ്രൂപുകള്‍ സൈബര്‍സെല്‍ നിരീക്ഷണത്തില്‍; കടുത്ത നിയമനടപടികളുമായി നിര്‍മാതാക്കള്‍; ചെങ്ങന്നൂരില്‍ ഒരാള്‍ കസ്റ്റഡിയില്‍

'ഒന്നിലധികം സ്ഥലങ്ങളില്‍ നിന്ന് ചിത്രം പകര്‍ത്തി' Aadujeevitham, Fake Version, Uploaded, Canada, Prithviraj Movie, Producer, Strong, Legal Action, Pi
കൊച്ചി: (KVARTHA) പൃഥ്വിരാജിന്റെ 'ആടുജീവിതം' ചിത്രത്തിന്റെ വ്യാജ പതിപ്പ് അപ്ലോഡ് ചെയ്തത് കാനഡയില്‍ നിന്നെന്ന് സൂചന. മലയാളികളെ കേന്ദ്രീകരിച്ച് സൈബര്‍സെല്‍ അന്വേഷണം നടത്തുകയാണ്. ഒന്നിലധികം സ്ഥലങ്ങളില്‍ നിന്ന് ചിത്രം പകര്‍ത്തിയതായും സംശയമുണ്ട്. മലയാളികളുടെ വാട്‌സ്ആപ്, ടെലഗ്രാം ഗ്രൂപുകളെല്ലാം സൈബര്‍സെലിന്റെ നിരീക്ഷണത്തിലാണ്.

ആടുജീവിതം വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ പരാതിയുമായി സംവിധായകന്‍ ബ്ലെസി രംഗത്ത് എത്തിയിരുന്നു. ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനിലും എറണാകുളം സൈബര്‍ പൊലീസ് സ്റ്റേഷനിലുമാണ് ബ്ലെസി പരാതി നല്‍കിയത്. മൊബൈല്‍ സ്‌ക്രീന്‍ഷോടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലും വിവിധ വെബ്‌സൈറ്റുകളിലും സിനിമ പ്രചരിപ്പിക്കുന്നത് തടയണമെന്നും സിനിമ അപ്ലോഡ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

ഇതിനിടെ കഴിഞ്ഞദിവസം ചെങ്ങന്നൂരില്‍ ചിത്രം മൊബൈലില്‍ പകര്‍ത്തിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സീ സിനിമാസ് തീയറ്റര്‍ ഉടമയുടെ പരാതിയിലാണ് സിനിമ കാണാനെത്തിയ ആളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തെങ്കിലും ദൃശ്യങ്ങള്‍ കാണുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് പറഞ്ഞത്. ഫോണ്‍ വിദഗ്ദ പരിശോധനക്ക് വിധേയമാക്കുമെന്നും ഇവര്‍ അറിയിച്ചിരുന്നു.

ഐപിടിവി പ്ലാറ്റ്‌ഫോം വഴി ചിത്രം പ്രചരിക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. പ്രിന്റുകളും മറ്റും പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും എതിരെ നിയമനടപടി ആരംഭിച്ചിരിക്കുകയാണ് 'ആടുജീവിതം' അണിയറപ്രവര്‍ത്തകര്‍. വാട്‌സ്ആപ്, ടെലിഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി പ്രിന്റ്, ലിങ്ക് എന്നിവ ഷെയര്‍ ചെയ്ത എല്ലാവരുടെ പേരിലും സൈബര്‍ സെല്‍ കേസ് എടുക്കുകയും, കര്‍ശന നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.


വിദേശ രാജ്യങ്ങളില്‍ പോകുന്നത് വിലക്കുന്നതടക്കം കടുത്ത നിയമനടപടികളിലേക്കാണ് സൈബര്‍ സെല്‍ നീങ്ങുന്നത്. സിനിമവ്യവസായത്തെ ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് 'ആടുജീവിതം' അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

16 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് മാര്‍ച് 28ന് ആടുജീവിതം തിയേറ്ററില്‍ എത്തിയത്. പൃഥ്വിരാജിന്റെ 'നജീബും' ബ്ലെസിയുടെ 'ആടുജീവിതവും' തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

Keywords: News, Kerala, Kerala-News, Cinema-News, Aadujeevitham, Fake Version, Uploaded, Canada, Prithviraj Movie, Producer, Strong, Legal Action, Piracy, Custody, Film, Aadujeevitham fake version uploaded from Canada.

Post a Comment