Besiege | നവകേരള സദസിന് പണം അനുവദിച്ചതില്‍ പ്രതിഷേധിച്ച് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാടായി പഞ്ചായത് സെക്രടറിയെ ഉപരോധിച്ചു

 


കണ്ണൂര്‍: (KVARTHA) മാടായി ഗ്രാമപഞ്ചായത് നവ കേരള സദസിന് പണം അനുവദിച്ചതില്‍ പ്രതിഷേധിച്ച് കല്യാശ്ശേരി നിയോജക മണ്ഡലം യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത് സെക്രടറി പി കെ പ്രേമനെ ഉപരോധിച്ചു. നവ കേരള സദസിന് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തനത് തുകയില്‍നിന്ന് പണം അനുവദിച്ചു കൊടുക്കണമെന്ന സര്‍കാര്‍ നിര്‍ദേശം യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതില്ല എന്ന യുഡിഎഫ് തീരുമാനത്തെ തുടര്‍ന്ന് പഞ്ചായത് ഭരണസമിതി ചര്‍ച ചെയ്ത് മാടായി ഗ്രാമപഞ്ചായത് നവ കേരള സദസിന് പണം നല്‍കില്ല എന്ന തീരുമാനം എടുത്തെങ്കിലും സെക്രടറി ഭരണസമിതി തീരുമാനത്തെ മറികടന്നു 50,000 രൂപ നല്‍കുകയായിരുന്നു.

Besiege | നവകേരള സദസിന് പണം അനുവദിച്ചതില്‍ പ്രതിഷേധിച്ച് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാടായി പഞ്ചായത് സെക്രടറിയെ ഉപരോധിച്ചു
 
ഇതിനെതിരെയാണ് യൂത് കോണ്‍ഗ്രസ് സെക്രടറിയെ വെളളിയാഴ്ച രാവിലെ ഉപരോധിച്ചത്. പൊലീസ് വലയം ഭേദിച്ചാണ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രടറിയുടെ കാബിനില്‍ പ്രവേശിച്ചത്. അരമണിക്കൂറോളം മുദ്രാവാക്യം വിളിച്ചാണ് ഉപരോധസമരം നടത്തിയത്. ഉപരോധം അവസാനിപ്പിച്ച് പോകുവാന്‍ ഒരുങ്ങിയ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സെക്രടറി പരിഹാസ ചിരി ചിരിച്ചതോടെ പ്രവര്‍ത്തകര്‍ വീണ്ടും മുദ്രാവാക്യ വിളികളോടെ കാബിനില്‍ നില ഉറപ്പിക്കുകയായിരുന്നു.

പഴയങ്ങാടി എസ് ഐ വത്സരാജനും സംഘവും ഉപരോധിച്ചവരെ കസ്റ്റഡിയിലെടുത്ത് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കണ്ണൂര്‍ ജില്ലാ യൂത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാല്‍, നിയോജക മണ്ഡലം യൂത് കോണ്‍ഗ്രസ് പ്രസിഡന്റ് പുത്തന്‍ പുരയില്‍ രാഹുല്‍, മിഥുന്‍ കുളപ്പുറം, വിജേഷ് മാട്ടൂല്‍, ശ്രീരാഗ് ബാബു, മുബാസ് സി എച്, അക്ഷയ് മാട്ടൂല്‍ അതുല്‍ പോള തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

Keywords: Youth Congress workers besiege Madai Panchayat Secretary to protest against allocation of money to Navakerala Sadas, Kannur, News, Youth Congress Workers, Besiege, Politics, Navakerala Sadas, Police, custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia