SWISS-TOWER 24/07/2023

Obituary | പളളി പെരുന്നാള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭര്‍തൃമതി ഓടോറിക്ഷയിടിച്ച് മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ചേമ്പെരിയില്‍ പളളിപെരുന്നാള്‍ കഴിഞ്ഞു മടങ്ങവെ ഓടോറിക്ഷയിടിച്ചു പരുക്കേറ്റ ഭര്‍തൃമതിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് അപകടം. വളളിയാട്ടെ വലിയ വളപ്പില്‍ സജീവന്റെ ഭാര്യ ദിവ്യയാ(39)ണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ദിവ്യയെ പ്രദേശവാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

Obituary | പളളി പെരുന്നാള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭര്‍തൃമതി ഓടോറിക്ഷയിടിച്ച് മരിച്ചു
 
ഏകമകന്‍: നിവേദ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിക്ക് ചേപ്പറമ്പ് സമുദായ ശ്മശാനത്തില്‍ നടക്കും. സംഭവത്തില്‍ പയ്യാവൂര്‍ പൊലീസ് അപകടമുണ്ടാക്കിയ ഓടോറിക്ഷ ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ട്. ഓടോറിക്ഷയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

Keywords: Woman Died in Road Accident, Kannur, News, Accidental Death, Obituary, Auto Rikshaw, Hospital, Treatment, Injured, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia