Murder | രാജ്യം ഞെട്ടിയ കൊലപാതകം: ഫേസ്‌ബുക് ലൈവിനിടെ ശിവസേന നേതാവിനെ വെടിവെച്ചുകൊന്ന മൗറീസ് നൊറോണ ആരാണ്?

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (KVARTHA) ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് അഭിഷേക് ഘോൽസാക്കറിന്റെ കൊലപാതകം രാജ്യത്തെയും സോഷ്യൽ മീഡിയ ഉപയോക്താക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. വ്യാഴാഴ്ചയാണ് അഭിഷേക് ക്രൂരമായി വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വാക്ക് തര്‍ക്കത്തിനിടെ മൗറിസ് ഭായ് എന്നും അറിയപ്പെടുന്ന മൗറിസ് നോറോണ എന്നയാളുടെ വെടിയേറ്റാണ് ഘോസാല്‍ക്കര്‍ കൊല്ലപ്പെട്ടത്. മുംബൈയിലെ ഐസി കോളനിയില്‍വെച്ചായിരുന്നു സംഭവം.

Murder | രാജ്യം ഞെട്ടിയ കൊലപാതകം: ഫേസ്‌ബുക് ലൈവിനിടെ ശിവസേന നേതാവിനെ വെടിവെച്ചുകൊന്ന മൗറീസ് നൊറോണ ആരാണ്?

ഫേസ്‌ബുക്കിൽ ലൈവിനിടെയാണ് മൗറിസ് അഭിഷേകിന് നേരെ വെടിയുതിര്‍ത്തത്. ഇരുവരും തമ്മിലുള്ള സംഭാഷണം അവസാനിച്ചയുടനെ, നിമിഷങ്ങൾക്കകം വെടിയുണ്ടകളുടെ പെരുമഴ ആരംഭിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിഷേക് ഘോഷാൽക്കർ ചികിത്സയിലിരിക്കെ മരിച്ചു. കൃത്യത്തിനു ശേഷം മൗറിസ് സ്വയം വെടിവച്ചു മരിച്ചു.

ആരായിരുന്നു മൗറീസ് ഭായ്?

ബോറിവാലിയിലെ ഐസി കോളനി പ്രദേശത്തെ സാമൂഹിക പ്രവർത്തകനായാണ് മൗറീസ് അറിയപ്പെട്ടിരുന്നത്. നിരവധി നേതാക്കൾക്കൊപ്പമുള്ള അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മുംബൈയിലെ ബോറിവാലിയിൽ 'മൗറിസ് ഭായ്' എന്നറിയപ്പെടുന്ന മൗറിസ് നൊറോണ, സാമൂഹിക പ്രവർത്തകൻ, മനുഷ്യസ്‌നേഹി, കോവിഡ് -19 യോദ്ധാവ് എന്നിങ്ങനെയാണ് തൻ്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ സ്വയം വിശേഷിപ്പിച്ചത്.

പ്രാദേശിക രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിക്കാൻ മൗറിസ് നൊറോണയും ശിവസേന നേതാവ് അഭിഷേക് ഘോൽസാക്കറും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. പ്രത്യക്ഷത്തിൽ, ഇരുവരും മുംബൈയിലെ ഒന്നാം വാർഡിൽ നിന്ന് മത്സരിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് പറയുന്നത്. 48 കാരിയായ സ്ത്രീയെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ 2022 ൽ മൗറിസ് നൊറോണയ്‌ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

2014 മുതൽ ഇയാൾ യുവതിയിൽ നിന്നും 88 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായും പരാതിയുണ്ട്. 2014 മുതൽ ആരോപണങ്ങൾ ഉണ്ടായിരുന്നിട്ടും, 2022 ൽ പരാതി നൽകുകയും ഒടുവിൽ കേസുമായി ബന്ധപ്പെട്ട് നൊറോണയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

കൊലപാതകത്തിന് പിന്നിലെന്ത്?

ശിവസേനാ (യു ബി ടി) നേതാവ് വിനോദ് ഗൊസാല്‍കറിന്റെ മകനാണ് അഭിഷേക് ഗൊസാല്‍കര്‍. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മുന്‍ അംഗവുമാണ്. കേസുമായി ബന്ധപ്പെട്ട് ആരെയും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മൗറിസിന്റെ ഓഫീസില്‍ നിന്ന് പിസ്റ്റൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് തവണയാണ് അഭിഷേകിന് വെടിയേറ്റതെന്ന് പൊലീസ് പറയുന്നു. പിന്നില്‍ രാഷ്ട്രീയ വൈര്യവും വഞ്ചനയുമാണെന്നാണ് സംശയിക്കുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Keywords: News, Malayalam News, National, Mauris Noronha, FB Live, Crime, Murder, Who Was Mauris Noronha, Man Who Killed Team Thackeray Leader On FB Live
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script