Controversy | വീണ വിജയൻ എസ്എഫ്ഐഒക്ക് മുൻപിൽ ഹാജരായോ? മനോരമ വാർത്തയ്ക്കെതിരെ കൈരളി

 


/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA) വീണ വിജയൻ കേന്ദ്ര ഏജൻസിക്ക് മുൻപിൽ സ്വമേധയാ ചോദ്യം ചെയ്യലിന് ഹാജരായോയെന്ന ചോദ്യത്തിന് മൗനം മാത്രം ബാക്കിയാവുന്നു. താൻ ഹാജരായോ ഇല്ലയോ എന്ന് വീണാ വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഇതു സംബന്ധിച്ചു മലയാള മനോരമ കൊടുത്ത വാർത്ത വാസ്തവ വിരുദ്ധമാണെന്ന വിമർശനവുമായി സിപിഎം ജിഹ്വയായ കൈരളി ചാനൽ രംഗത്തു വന്നിട്ടുണ്ട്.
  
Controversy | വീണ വിജയൻ എസ്എഫ്ഐഒക്ക് മുൻപിൽ ഹാജരായോ? മനോരമ വാർത്തയ്ക്കെതിരെ കൈരളി

വീണ എസ്എഫ്ഐഒ-യുടെ ചെന്നൈ ഓഫീസില്‍ ഹാജരായി എന്നാണ് മലയാള മനോരമ വാര്‍ത്ത നല്‍കിയത്. തൊട്ടടുത്ത വരിയില്‍ തന്നെ അത് സൂചനയായും മാറിയെന്ന് കൈരളി ചൂണ്ടിക്കാട്ടുന്നു. പതിവ് പ്രചാരണങ്ങള്‍ക്കപ്പുറത്ത് മറ്റ് കൂടുതല്‍ വസ്തുതകളും വാര്‍ത്ത പങ്കുവെയ്ക്കുന്നില്ലെന്നാണ് കൈരളി പറയുന്നത്. 'വീണ എസ്എഫ്ഐഒ ചെന്നൈ ഓഫീസില്‍’ എന്ന തലക്കെട്ടോടെയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മലയാള മനോരമ പത്രത്തിന്റെ മുന്‍പേജിലെ വാര്‍ത്ത.

ഇതിന്റെ അടുത്ത വരിയില്‍ തന്നെ ഈ വാര്‍ത്തയുടെ സുതാര്യതയും ഇല്ലാതാകുന്നതായി കൈരളി പറയുന്നു. അന്വേഷണ ഏജന്‍സി ആവശ്യപ്രകാരം മൊഴി നല്‍കാന്‍ എത്തിയതെന്നാണ് സൂചനയെന്നാണ് മനോരമയുടെ ഇൻട്രോ കഴിഞ്ഞു പറയുന്നത്. ചെന്നൈ ഓഫീസില്‍ അഭിഭാഷകര്‍ക്കൊപ്പം വീണ എത്തിയെന്ന് തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചെങ്കിലും ഓഫീസിന് മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണയെ കാണാനായില്ലെന്നും വാര്‍ത്തയില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട പതിവ് പ്രചാരണങ്ങള്‍ക്ക് അപ്പുറത്തേക്ക് മറ്റൊരു വിശദാംശവും വാര്‍ത്തയില്‍ ഇല്ലെന്നാണ് കൈരളിയുടെ ആക്ഷേപം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ 'കള്ളക്കഥകളുടെയും വേട്ടയാടലിന്റെയും തുടര്‍ച്ചയായാണ് ‘മൊഴിയെടുപ്പ്’ എന്ന നുണക്കഥയുമായി മലയാളം മനോരമയുടെ വരവ് എന്നാണ് കൈരളി ചാനൽ പറയുന്നതെങ്കിലും വീണാ വിജയൻ എസ്എഫ്ഐഒ ഓഫീസിലെത്തിയിട്ടില്ലെന്ന് ഉറപ്പിച്ചു പറയാൻ അവരും തയ്യാറാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
  
Controversy | വീണ വിജയൻ എസ്എഫ്ഐഒക്ക് മുൻപിൽ ഹാജരായോ? മനോരമ വാർത്തയ്ക്കെതിരെ കൈരളി

Keywords:  Veena Vijayan, CPM, Pinarayi Vijayan, Politics, Exalogic, Central, Agency, Questioning, Malayala Manorama, News, Untrue, Criticism, CPM, Kairali, Channel, SFIO, Chennai, Office, Lawyers, Tamil Nadu, Intelligence, Division, Veena Vijayan's case: Kairali criticizes Manorama's report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia