Vastu Tips | ഈ സാധനങ്ങള്‍ ഒരിക്കലും പഴ്‌സില്‍ സൂക്ഷിക്കരുത്, കാരണം പണം പോകുന്ന വഴി അറിയില്ല!

 


കൊച്ചി: (KVARTHA) പഴ്‌സില്‍ പണം നിലനിര്‍ത്താനായി ചിലര്‍ ചില സൂത്രപ്പണികളൊക്കെ ചെയ്യാറുണ്ട്. ചില വിശ്വാസങ്ങളുടെ ഭാഗമായാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഇത്തരം പ്രവൃത്തിയിലൂടെ പണം വരുമായിരിക്കുമെന്നുള്ള ചിന്തയിലാണ് ഇവര്‍ ഇങ്ങനെ ചെയ്യുന്നത്. അല്ലാതെ ആരും ഇത്തരത്തില്‍ ചെയ്യണം എന്നുപറഞ്ഞിട്ടൊന്നുമല്ല.

കയ്യിലെ പണം പെട്ടെന്ന് തന്നെ ചെലവാകുന്നവരാണ് മിക്കവാറും ഇത്തരം ചില രീതികള്‍ പരീക്ഷിക്കുന്നത്. ഇത്തരത്തില്‍ ദേവീ ദേവന്‍മാരുടെ ചിത്രങ്ങളും ക്ഷേത്രങ്ങളിലെ പ്രസാദങ്ങളും പൂവുകളുമൊക്കെ പഴ്‌സില്‍ സൂക്ഷിക്കുന്നവരുണ്ട്. ഐശ്വര്യം വരുമെന്ന ചിന്തയാണ് ഇങ്ങനെ ചെയ്യിപ്പിക്കുന്നത്.

Vastu Tips | ഈ സാധനങ്ങള്‍ ഒരിക്കലും പഴ്‌സില്‍ സൂക്ഷിക്കരുത്, കാരണം പണം പോകുന്ന വഴി അറിയില്ല!

പണം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന വസ്തുവാണ് പഴ്‌സ് എങ്കിലും മിക്കവരുടേയും പഴ്‌സില്‍ പണം മാത്രം ഉണ്ടാകില്ല, മറിച്ച് പലതരം കാര്‍ഡുകളും ബില്ലുകളും ഒക്കെയായിരിക്കും. എന്നാല്‍ വാസ്തു ശാസ്ത്രമനുസരിച്ച്, പഴ്സില്‍ തോന്നിയപോലെ സാധനങ്ങള്‍ വയ്ക്കാന്‍ പാടില്ല. ഇങ്ങനെ ചെയ്യുന്നതുവഴി കയ്യിലുള്ള പണം ചെലവാകുകയേ ഉള്ളൂ എന്നാണ് പറയുന്നത്.

വാസ്തു പ്രകാരം, ചില സാധനങ്ങള്‍ പഴ്സില്‍ വയ്ക്കുന്നത് പണനഷ്ടം വരുത്തുകയും ആരോഗ്യം മോശമാക്കുകയും ചെയ്യുന്നു. പഴ്സില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാസ്തു ശാസ്ത്രത്തില്‍ നല്‍കിയിട്ടുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം പഴ്സില്‍ സൂക്ഷിക്കാന്‍ പാടില്ലാത്തത് എന്തൊക്കെയെന്ന് നോക്കാം.

കീറിയ പഴ്‌സ്

ഒരിക്കലും പോകറ്റില്‍ കീറിയ പഴ്‌സ് സൂക്ഷിക്കരുത്. കാരണം ഇത് നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കുന്നു. വാസ്തുപരമായി ഇത് പണം ആകര്‍ഷിക്കുന്നതിന് നിന്ദ്യമായി കണക്കാക്കുന്നത് കൂടാതെ എളുപ്പത്തില്‍ പണനഷ്ടവും വരുത്തുന്നു.

മരുന്നുകള്‍

മരുന്നുകള്‍ ഒരിക്കലും പോകറ്റില്‍ സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്യുന്നതുവഴി ആരോഗ്യം മോശമാകുമെന്നും കഷ്ടപ്പാട് വരുമെന്നും പറയുന്നു.

ആയുധങ്ങള്‍


മൂര്‍ചയുള്ള ആയുധങ്ങള്‍ പഴ്‌സിലോ പോകറ്റിലോ സൂക്ഷിക്കരുത്. കാരണം ഇത് നെഗറ്റീവ് ഊര്‍ജം സൃഷ്ടിക്കുന്നു. അതിനാല്‍, കത്രിക, കത്തി അല്ലെങ്കില്‍ നഖം വെട്ടി പോലുള്ളവ പോകറ്റില്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

പഴയ ബില്ലുകള്‍

പഴയ ബില്ലുകള്‍ ഒരിക്കലും പോകറ്റില്‍ സൂക്ഷിക്കരുത്. ഇവ പോകറ്റില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജികളെ ക്ഷണിക്കുന്നതിന് തുല്യമാണ്.

എഴുതിയ കുറിപ്പുകള്‍

ചില ആളുകള്‍ ഒരുദിവസം ചെയ്യേണ്ട കാര്യങ്ങള്‍ എഴുതി പോകറ്റില്‍ സൂക്ഷിക്കാറുണ്ട്. ഇത് ചെയ്യാന്‍ പാടില്ലെന്ന് വാസ്തുപ്രകാരം പറയുന്നു.

ലഘുഭക്ഷണങ്ങള്‍

ലഘുഭക്ഷണങ്ങള്‍ പോകറ്റില്‍ സൂക്ഷിക്കുന്നത് വാസ്തുപരമായി തെറ്റാണ്.

പൂര്‍വികരുടെ ചിത്രം

കീറിപ്പോയ കുറിപ്പുകളോ പഴയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ നാണയങ്ങളോ പഴ്‌സില്‍ സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്താല്‍ അത് നെഗറ്റീവ് എനര്‍ജികളെ ആകര്‍ഷിക്കും. കൂടാതെ, പൂര്‍വികരുടെ ചിത്രവും പഴ്‌സില്‍ സൂക്ഷിക്കരുത്.

ചരടുകള്‍

ജ്യോതിഷിയുടെ ഉപദേശമില്ലാതെ പോകറ്റില്‍ ഒരിക്കലും മതപരമായ ചരടുകള്‍ വയ്ക്കരുത്, അങ്ങനെ ചെയ്യുന്നത് ആ വ്യക്തിയിലേക്ക് വാസ്തുപ്രകാരം നെഗറ്റീവ് ഊര്‍ജം ആകര്‍ഷിക്കാന്‍ ഇടയാക്കുന്നു.

പോകറ്റില്‍ സൂക്ഷിക്കേണ്ട വസ്തുക്കള്‍ ഏതൊക്കെയെന്ന് നോക്കാം

ലക്ഷ്മീ ദേവിയുടെ ചിത്രം

രണ്ട് ആനകള്‍ക്കൊപ്പം ഇരിക്കുന്ന ലക്ഷ്മീദേവിയുടെ മനോഹരമായ ചിത്രം പോകറ്റില്‍ കൊണ്ടുനടക്കുന്നതിലൂടെ ആ വ്യക്തിക്ക് ആരോഗ്യവും ജീവിതത്തില്‍ സമൃദ്ധിയും കൈവരുത്തും.

ആലില


ആലില കൂടെ കൊണ്ടുനടക്കുന്നത് വാസ്തു പ്രകാരം നല്ലതായി കണക്കാക്കുന്നു. ഇത് ആലില വൃക്ഷത്തിന്റെ അനുഗ്രഹം നേടാന്‍ ആകര്‍ഷിക്കും. ആലില പോകറ്റില്‍ സൂക്ഷിക്കുന്നതിലൂടെ പണം ആകര്‍ഷിക്കാനും സാധിക്കുന്നു.

ശ്രീചക്രം

വാസ്തുവില്‍ വളരെ പ്രസിദ്ധമാണ് ശ്രീചക്രം. ഇത് ഒരാളുടെ പോകറ്റില്‍ കൊണ്ടുനടക്കുന്നതിലൂടെ അയാളുടെ കുടുംബത്തില്‍ നല്ല ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവ ഉണ്ടാകുന്നു.

അരിമണി

അരിമണികള്‍ പോകറ്റില്‍ സൂക്ഷിച്ചാല്‍ കുടുംബത്തില്‍ സമൃദ്ധി കൊണ്ടുവരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. ഒപ്പം ഒരിക്കലും ഭക്ഷണത്തിന് കുറവുണ്ടാക്കില്ലെന്നും പറയുന്നു.

വെള്ളി നാണയം

ഒരു വെള്ളി നാണയം കൊണ്ടുനടക്കുന്നതും വാസ്തുപരമായി ഉത്തമമാണ്. ഇത് ഒരാളെ സമ്പന്നനാക്കുകയും ആ വ്യക്തിയുടെ കുടുംബത്തില്‍ നല്ല ആരോഗ്യം പ്രധാനം ചെയ്യുകയും ചെയ്യുന്നു.

താമര വേരുകള്‍


താമര വേരുകള്‍ പോകറ്റില്‍ സൂക്ഷിക്കുന്നത് ശുഭമായി കണക്കാക്കുന്നു. അത്തരമൊരു വിശുദ്ധ പുഷ്പത്തിന്റെ സാമീപ്യം നിലനിര്‍ത്തുന്നത് പോസിറ്റീവ് ഊര്‍ജം പ്രധാനം ചെയ്യുന്നു. ഒപ്പം സമൃദ്ധിയും നല്‍കുന്നു.

ശംഖ്


ശംഖ് പോകറ്റില്‍ സൂക്ഷിക്കുന്നത് അയാളുടെയും കുടുംബത്തിന്റെയും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ശംഖുകളില്‍ പ്രപഞ്ചത്തിന്റെ എല്ലാ സ്പന്ദനങ്ങളും അടങ്ങിയിരിക്കുന്നു.

Keywords: Vastu Tips: Do not keep these things in the purse, Kochi, News, Vastu Tips, Family, Health, Purse, Medicines, Positive Energy, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia