Exam cancelled | ചോദ്യപേപ്പര്‍ ചോർച്ച വിവാദങ്ങൾക്കിടെ യുപി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി; 6 മാസത്തിനുള്ളിൽ വീണ്ടും നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

 


ലക്‌നൗ: (KVARTHA) ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാരോപിച്ച് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം അരങ്ങേറുന്നതിനിടെ ഈ മാസം നടന്ന കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷ ഉത്തർപ്രദേശ് സർക്കാർ റദ്ദാക്കി. ആറ് മാസത്തിനകം പരീക്ഷ വീണ്ടും നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. യുവാക്കളുടെ കഠിനാധ്വാനവും പരീക്ഷയുടെ പവിത്രതയും ഉപയോഗിച്ച് കളിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
  
Exam cancelled | ചോദ്യപേപ്പര്‍ ചോർച്ച വിവാദങ്ങൾക്കിടെ യുപി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി; 6 മാസത്തിനുള്ളിൽ വീണ്ടും നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അറുപതിനായിരത്തിലധികം തസ്‌തികകളിലേക്ക് നടത്തിയ ഈ പരീക്ഷയുടെ പേപ്പർ ചോർന്നതായി ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെ യുപി തലസ്ഥാനമായ ലക്നൗവിലും പ്രയാഗ്‌രാജിലും അടക്കം യുവാക്കൾ പ്രകടനം നടത്തി. യുപിയിലെ 75 ജില്ലകളിലാണ് ഈ മാസം 17, 18 തീയതികളിൽ ഈ പരീക്ഷ നടത്തിയത്. 48 ലക്ഷത്തിലധികം യുവാക്കളാണ് പരീക്ഷയിൽ പങ്കെടുത്തത്.

Keywords: UP, Police, Constable, Recruitment exam, National, Exam, Cancelled, Question, Paper, Leaked, Controversy, Chief Minister, Lucknow, Uttar Pradesh, Yogi Adityanath, Youth, UP Police Constable recruitment exam cancelled days after paper leak.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia