Union Budget | വെല്ലുവിളികള്‍ അതിജീവിക്കാനായി, കടന്നുപോയത് മാറ്റങ്ങളുടെ 10 വര്‍ഷങ്ങള്‍; അഴിമതി തുടച്ചുനീക്കി, പ്രയത്‌നിച്ചത് അമൃതകാലത്തിനായി; ഇടക്കാല ബജറ്റ് അവതരണത്തില്‍ രണ്ടാം മോദി സര്‍കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി നിര്‍മല സീതാരാമന്‍

 


ന്യൂഡെല്‍ഹി: (KVARTHA) വെല്ലുവിളികള്‍ അതിജീവിക്കാനായെന്നും കടന്നുപോയത് മാറ്റങ്ങളുടെ 10 വര്‍ഷങ്ങളാണെന്നും ഇടക്കാല ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ടാം മോദി സര്‍കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രിയുടെ അവതരണം. മോദി സര്‍കാരിന്റെ 'സബ്കാ സാഥ് സബ്കാ വികാസ്' മുദ്രാവാക്യത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞത്.

Union Budget | വെല്ലുവിളികള്‍ അതിജീവിക്കാനായി, കടന്നുപോയത് മാറ്റങ്ങളുടെ 10 വര്‍ഷങ്ങള്‍; അഴിമതി തുടച്ചുനീക്കി, പ്രയത്‌നിച്ചത് അമൃതകാലത്തിനായി; ഇടക്കാല ബജറ്റ് അവതരണത്തില്‍ രണ്ടാം മോദി സര്‍കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി നിര്‍മല സീതാരാമന്‍
 
അമൃതകാലത്തിനായാണ് സര്‍കാര്‍ പ്രയത്നിച്ചതെന്നും അഴിമതി തുടച്ചുനീക്കിയെന്നും എല്ലാ മേഖലയിലും തൊഴില്‍സാധ്യത വര്‍ധിപ്പിക്കാനും വികസനം സമൂഹത്തിലെ എല്ലാവരിലും എത്തിക്കാനായെന്നും മന്ത്രി പറഞ്ഞു. മോദിയുടെ ഭരണത്തില്‍ രാജ്യം കുതിച്ചു, കുടിവെള്ളം, വൈദ്യുതി, പാചകവാതകം, വീടുകള്‍ എന്നിവ ഉറപ്പാക്കാനായി. 2047-ഓടുകൂടി വികസിത ഭാരതം സാധ്യമാകുമെന്നും ധനമന്ത്രി പറഞ്ഞു.

34 ലക്ഷം കോടി പി എം ജന്‍ധന്‍ അകൗണ്ട് വഴി ജനങ്ങള്‍ക്ക് നല്‍കി, സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നടപ്പാക്കി, സ്ത്രീകള്‍ക്ക് 30 കോടി മുദ്രാ വായ്പകള്‍ നല്‍കി. മോദിസര്‍കാരിന് ജനങ്ങള്‍ ഭരണത്തുടര്‍ച നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.

തൊഴിലിടങ്ങളില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കി, ഗ്രാമീണ മേഖലയില്‍ കൂടുതല്‍ വികസനം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. രാജ്യത്തെ കര്‍ഷകര്‍ക്ക് 11.8 കോടിയുടെ സഹായം അനുവദിച്ചിട്ടുണ്ടെന്നും 4 കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് ഇതിനകം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: Union Budget 2024: Working to make India a developed nation by 2047, Sitharaman says, New Delhi, News, Sitharaman, Union Budget, Politics, Corruption, Prime Minister, Narendra Modi, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia