Prison Escape | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മയക്കുമരുന്ന് കേസിലെ ശിക്ഷാ തടവുകാരന്‍ ജയില്‍ ചാടി രണ്ടാഴ്ച പിന്നിടുന്നു, പ്രതിയെ പിടികൂടാനാവാതെ ഇരുട്ടില്‍ തപ്പി പൊലിസ്

 


കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ ജയില്‍ ചാടി രണ്ടാഴ്ച പിന്നിടുന്നു. പ്രതിയെ പിടികൂടാനാവാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലിസ്. പ്രതി ജയില്‍ ചാടാന്‍ ഇടയാക്കിയ സംഭവത്തിലെ സുരക്ഷാ പിഴവ് സംഭവിച്ച അന്വേഷണവും എങ്ങുമെത്തിയില്ല.
  
Prison Escape | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മയക്കുമരുന്ന് കേസിലെ ശിക്ഷാ തടവുകാരന്‍ ജയില്‍ ചാടി രണ്ടാഴ്ച പിന്നിടുന്നു, പ്രതിയെ പിടികൂടാനാവാതെ ഇരുട്ടില്‍ തപ്പി പൊലിസ്

ജയിലിലേക്കുളള പത്രക്കെട്ടെടുക്കാന്‍ പുറത്തേക്കിറങ്ങിയ പ്രതി പുറത്ത് ബൈക്കുമായി കാത്തിരിക്കുകയായിരുന്ന ഒരാളുടെ ബൈക്കിന് പിന്നില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പ്രതി ബാംഗ്ലൂരിലേക്ക് കടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ബാംഗ്ലൂരുവിലും കര്‍ണ്ണാടകത്തിലെ മറ്റിടങ്ങളിലും പരിശോധന നടത്തിയിരുന്നു. തമിഴ്നാട്ടിലും അന്വേഷണം നടത്തിയ പോലീസ് കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. പ്രതി ആന്ധ്രയിലേക്ക് കടന്നിരിക്കാമെന്ന വിശ്വാസത്തിലാണ് പോലീസെന്നറിയുന്നു. ജയില്‍ച്ചാടി രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് സൂചന പോലും ലഭിക്കാത്തത് പോലീസിന് തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം തടവുകാരന്‍ ജയില്‍ ചാടിയ സംഭവത്തില്‍ ജീവനക്കാരുടെ പങ്ക് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ മുന്ന് ആഴ്ച പിന്നിട്ടിട്ടും നടപടിയൊന്നും ഇല്ലാത്തതും ചര്‍ച്ചയായിട്ടുണ്ട്. സംഭവം നടന്ന് ഒരാഴ്ച്ചക്കകം ജയില്‍ സൂപ്രണ്ട് അന്വേഷണ റിപോര്‍ട്ട് ജയില്‍ ഡിജിപിക്ക് സമര്‍പ്പിച്ചിരുന്നു. ജയില്‍ ജീവനക്കാരുടെ കുറവും പ്രതിക്ക് വെല്‍ഫെയര്‍ ഓഫീസില്‍ ചുമതല നല്‍കിയതിലെ വീഴ്ച്ചയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതായി പറയപ്പെടുന്നു. പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ച് വന്ന മയക്ക് മരുന്ന് കേസിലെ പ്രതിക്ക് ജയില്‍ ജീവനക്കാര്‍ വഴിവിട്ട സഹായം ചെയ്തത് കൊടുത്തതായി ആരോപണം ആദ്യ ഘട്ടത്തിലെ ഉയര്‍ന്നിരുന്നു. ഇത്തരം ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതിക്ക് ശിക്ഷ അനുഭവിച്ച് ഒരു വര്‍ഷം തികയും മുന്നേ ചട്ടങ്ങള്‍ ലംഘിച്ച് ജയില്‍ വെല്‍ഫെയര്‍ ഓഫീസില്‍ പത്രമെടുക്കാന്‍ അനുമതി നല്‍കിയ സംഭവത്തില്‍ തന്നെ ജയിലധികൃതര്‍ക്ക് ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാധാരണ ഗതിയില്‍ ഇത്തരം തടവുകാര്‍ക്ക് ശിക്ഷാ കാലയളവിന്റെ അവസാന ഘട്ടങ്ങളില്‍ മാത്രമാണ് ഇതുപോലുള്ള ജോലിക്ക് നിയോഗിക്കുന്നത്. ഇത്തരം ഗുരുതര കൃത്യവിലോപമുണ്ടായിട്ടും ഇതുവരെയും ഒരു നടപടിയും ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ ഉണ്ടാവാത്തതാണ് ചര്‍ച്ചയായിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുന്നേ പള്ളിക്കുന്നില്‍ വെച്ച് രക്ഷപ്പെട്ട തടവുകാരനെ ടൗണ്‍ പോലീസ് മിനുട്ടുകള്‍ക്കകം പിടികൂടിയിരുന്നു. മുന്നേ പോലീസ് എസ്‌കോര്‍ട്ടില്‍ പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ ദിവസങ്ങള്‍ക്കുള്ളില്‍ നടപടി ഉണ്ടായിരുന്നു. തടവുകാര്‍ രക്ഷപ്പെടുമ്പോള്‍ ജയില്‍ ജീവനക്കാര്‍ നടപടിയില്‍ നിന്നും ഒഴിവാക്കപ്പെടുന്നത് പോലിസുകാര്‍ക്കിടയിലും ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ മാസം 14ന് രാവിലെ ആറരയോടെയാണ് മയക്ക്മരുന്ന് കേസിലെ ശിക്ഷ തടവുകാരന്‍ കോയ്യോട് സ്വദേശി ടി സി ഹര്‍ഷാദ് ജയിലില്‍ നിന്നും രക്ഷപ്പെട്ട സംഭവമുണ്ടായത്.

Keywords: Kannur, Kannur-News, Kerala, Kerala-News, Two weeks pass since Prisoner escaped jail; Police still could not catch suspect.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia