Follow KVARTHA on Google news Follow Us!
ad

Aloe Vera Cultivation | മികച്ച തണ്ടുകള്‍ ലഭിക്കാന്‍ കറ്റാര്‍വാഴ ഇങ്ങനെ വളര്‍ത്താം; അറിയാം പരിചരണം

കേശസംരക്ഷണത്തിനും ചര്‍മ്മ സംരക്ഷണത്തിനും ഇപയോഗിക്കുന്നു News, Tips, Growth, Aloe Vera, Plant, Farming, Help
കൊച്ചി: (KVARTHA) കേശസംരക്ഷണത്തിനും ചര്‍മ്മ സംരക്ഷണത്തിനും മരുന്നാവശ്യങ്ങള്‍ക്കായും പല വീടുകളിലും വളര്‍ത്തുന്ന കറ്റാര്‍ വാഴയ്ക്ക് ഔഷധ ഗുണങ്ങള്‍ ഏറെയാണ്. വേദനസംഹാരികള്‍, പൊള്ളല്‍, മുറിവുകള്‍, സന്ധിവാതം, വിട്ടുമാറാത്ത പനി, ത്വക്ക് രോഗങ്ങള്‍, ആസ്ത്മ, ആമാശയത്തിലെയും കുടലിലെയും രോഗങ്ങള്‍, കൊളസ്‌ട്രോള്‍, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ എന്നിവയ്ക്കും ഇത് ഉപയോഗപ്രദമാണ്.

സ്ഥലപരിമിതി ഉള്ളവര്‍ പോലും വീട്ടില്‍ കറ്റാര്‍വാഴ വച്ചുപിടിപ്പിക്കാന്‍ താത്പര്യപ്പടുന്നവരാണ്. പക്ഷേ പലപ്പോഴും തണ്ട് ഒടിഞ്ഞുവീഴുകയോ ബലക്കുറവുണ്ടാകുകയോ വളര്‍ച്ചയില്ലാതിരിക്കുകയോ ഒക്കെ കറ്റാര്‍വാഴക്കുണ്ടാകാറുണ്ട്. ചില കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധിച്ചാല്‍ ചെടി തഴച്ചുവളരും. ഇത്രയും ഗുണങ്ങളുള്ള കറ്റാര്‍വാഴ നമുക്ക് വീട്ടില്‍തന്നെ എങ്ങനെ എളുപ്പത്തില്‍ വളര്‍ത്താമെന്ന് അറിയാം.

1. ജലാംശം കൂടുതലുള്ളതിനാല്‍ വേരുകള്‍ ചീയാതെ നോക്കുക എന്നതാണ് കറ്റാര്‍വാഴ തഴച്ചുവളരാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇവയ്ക്ക് വളരാന്‍ വെള്ളം കുറവ് മതിയാകും. ഇതിനായി ലാവ റോകുകളോ, മണല്‍, മണ്ണ്, പെര്‍ലൈറ്റ് എന്നിവ ചേര്‍ത്ത പ്രത്യേക മിശ്രിതമോ ഉപയോഗിക്കാം.

2. കറ്റാര്‍വാഴയുടെ വേരുകള്‍ വളര്‍ന്ന് പന്തലിക്കുന്നവയാണ്. അതുകൊണ്ട് അവയ്ക്ക് സുഖമമായി വളരാന്‍ വലിപ്പത്തിലുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. നടുമ്പോള്‍ മുതല്‍ തെരഞ്ഞെടുക്കുന്ന മണ്ണ് മുതല്‍ വളര്‍ച്ചയുടെ ആരോ ഘട്ടത്തിലും ശ്രദ്ധ വേണ്ട ഒന്നാണ് കറ്റാര്‍വാഴ. ജലാംശം ഏറെയുള്ള സസ്യമായതിനാല്‍ വെള്ളം നന്നായി വലിച്ചെടുക്കുന്ന തരത്തിലുള്ള മണ്ണാണ് കറ്റാര്‍വാഴ നട്ടുപിടിപ്പിക്കാന്‍ ഏറ്റവും ഉചിതം. മറ്റ് ചെടികളെ പോലെ തന്നെ അമിതമായി വെള്ളം കെട്ടിനിന്നാല്‍ അത് സസ്യത്തെ ബാധിക്കും.

3. മറ്റ് ചെടികളേപ്പോലെ വളം അധികം ആവശ്യമില്ലാത്ത ഒന്നാണ് കറ്റാര്‍വാഴ. മാത്രമല്ല വളം അധികമായാല്‍ ചെടി നശിച്ചുപോകാന്‍ വരെ കാരണമാണ്. അതുകൊണ്ട് ആവശ്യമെങ്കില്‍ ഇത്തരം ചെടികള്‍ക്കായി പ്രത്യേകം ലഭ്യമായ വളങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. അതല്ലെങ്കില്‍ ഉപയോഗിക്കാതിരിക്കുകയെന്നതാണ് ഉചിതം.

4. ചൂടും കറ്റാര്‍വാഴയുടെ വളര്‍ച്ചക്ക് പ്രകാശം അത്യാവശ്യമാണ്. പക്ഷേ നേരിട്ട് അമിതമായ വെയിലേറ്റാല്‍ ഇലകളില്‍ പാടുകള്‍ വരാന്‍ തുടങ്ങും. പ്രതിദിനം ആറ് മണിക്കൂറെങ്കിലും കറ്റാര്‍വാഴയ്ക്ക് കൃത്യമായ സൂര്യപ്രകാശവും ഉറപ്പാക്കേണ്ടതുണ്ട്.

5. ആരോഗ്യമുള്ള പുതിയ ഇലകള്‍ തഴച്ചു വളരാന്‍ കൃത്യമായ ഇടവേളകളില്‍ പഴയവ മുറിച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണ്. വാടിത്തുടങ്ങിയതോ, നിറം മങ്ങിയതോ, പഴക്കം ചെന്നതോ ആയ ഇലകളെ ആദ്യം മുറിച്ചുമാറ്റുക. ചെടിയുടെ മധ്യഭാഗത്തുള്ളതായിരിക്കും പുതിയ ഇലകള്‍. ഇവയെ മുറിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഓരോ തവണ മുറിച്ചു നീക്കുമ്പോഴും ചെടിയില്‍ അഞ്ചോ ആറോ തണ്ട് വീതം അവശേഷിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. തണ്ടുകള്‍ വളര്‍ന്നുവരുന്നതനുസരിച്ച് ഇവയെ വേരോടെ പിഴുത് മറ്റൊരു ചട്ടിയിലേക്ക് മാറ്റേണ്ടതുമുണ്ട്.

7. തണുപ്പ് കാലത്ത് കറ്റാര്‍വാഴക്ക് വിശ്രമത്തിന്റെ കാലം കൂടിയാണ്. ഈ കാലയളവില്‍ അവയ്ക്ക് സ്വസ്ഥമായിരിക്കാനുള്ള സാഹചര്യങ്ങള്‍ നമ്മള്‍ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. വെള്ളം ഒഴിക്കുന്നതിന്റെ പരിധി കുറക്കുകയാണ് ഇതില്‍ പ്രധാനം. മാസത്തില്‍ ഒരുവട്ടം വെള്ളം ഒഴിക്കുന്നത് തന്നെ തണുപ്പ് കാലത്ത് കറ്റാര്‍വാഴക്ക് അധികമാണ്.

അതേസമയം, കറ്റാര്‍ വാഴ നടുന്നതിലും വാസ്തു ശ്രദ്ധിക്കേണ്ടതുണ്ട്. കറ്റാര്‍ വാഴ വീട്ടില്‍ നടുന്നത് ഓക്സിജന്റെ അളവ് മെച്ചപ്പെടുത്തും. സന്തോഷവും സമൃദ്ധിയും വീട്ടില്‍ കുടിയിരിക്കും. വാസ്തു ശാസ്ത്ര പ്രകാരം, കറ്റാര്‍ വാഴ എവിടെ വേണമെങ്കിലും നടാം. എങ്കിലും കിഴക്കോ വടക്കോ ദിശകള്‍ ആണ് കൂടുതല്‍ ഉത്തമം. കുടുംബാംഗങ്ങളുടെ ഭാഗ്യം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. ജീവിതത്തില്‍ വരുന്ന എല്ലാത്തരം തടസങ്ങളെയും ഇവ സഹായിക്കുന്നു.



 

കഠിനാധ്വാനം ചെയ്തിട്ടും ജോലിയില്‍ പുരോഗതി ലഭിക്കുന്നില്ലെങ്കില്‍ വീട്ടില്‍ ഒരു കറ്റാര്‍ വാഴ നടാം. കറ്റാര്‍വാഴ ജോലി ലഭിക്കുന്നതിനും ജോലിസ്ഥലത്തുമുള്ള ഏത് തരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കാനും സഹായിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. കറ്റാര്‍ വാഴ വീടിന്റെ പടിഞ്ഞാറ് ദിശയില്‍ നട്ടുപിടിപ്പിച്ചാല്‍ നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

പടിഞ്ഞാറ് ദിശയില്‍ കറ്റാര്‍ വാഴ നട്ടുപിടിപ്പിച്ചാല്‍ ക്ഷീണമകറ്റുകയും ഭാഗ്യം നിങ്ങളെ ഓരോ ചുവടുവയ്പ്പിലും തുണയ്ക്കുകയും ചെയ്യും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. വീടിന്റെ കിഴക്ക് ഭാഗത്ത് കറ്റാര്‍ വാഴ നടുന്നത് നിങ്ങളുടെ സൗന്ദര്യപരിപാലനത്തിന് സഹായിക്കും. ചര്‍മവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഈ ദിശയില്‍ നട്ട കറ്റാര്‍ വാഴ തൊലി കളഞ്ഞ് അതില്‍ നിന്ന് ജെല്‍ നീക്കം ചെയ്ത് ചര്‍മത്തില്‍ പുരട്ടാം. കറ്റാര്‍ വാഴ വീടിന്റെ മൊത്തത്തിലുള്ള അന്തരീക്ഷത്തെ പോസിറ്റീവാക്കുന്നുവെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

Keywords: News, Kerala, Kerala-News, Kochi-News, Agriculture-News, Kochi News, Tips, Growth, Aloe Vera, Plant, Farming, Help, Tips for growth of Aloe Vera plant.

Post a Comment