Thomas C Kuttisseril | തോമസ് ചാഴിക്കാടൻ ഒരേ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചത് യുഡിഎഫിൽ നിന്നുകൊണ്ടാണെന്ന് മറക്കരുത്: തോമസ് സി കുറ്റിശ്ശേരിൽ

 


മാവേലിക്കര: (KVARTHA) താൻ ഇതുവരെയും മത്സരിച്ചു ജയിച്ചത് ഒരേ ചിഹ്നത്തിലാണന്ന് വീമ്പുപറയുന്ന കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി തോമസ് ചാഴിക്കാടൻ അതൊക്കെയും യുഡിഎഫ് മുന്നണിയിൽ നിന്നുകൊണ്ടു മത്സരിച്ചപ്പോഴാണെന്ന കാര്യം മറക്കരുതെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം തോമസ് സി കുറ്റിശ്ശേരിൽ പറഞ്ഞു.
 
Thomas C Kuttisseril | തോമസ് ചാഴിക്കാടൻ ഒരേ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചത് യുഡിഎഫിൽ നിന്നുകൊണ്ടാണെന്ന് മറക്കരുത്: തോമസ് സി കുറ്റിശ്ശേരിൽ

ഇപ്പോഴും ആ ചിഹ്നത്തിൽ തന്നെ മത്സരിക്കാനാകുന്നത് യുഡിഎഫ് പ്രവർത്തകരുടെ വിയർപ്പിൻ്റെ ഫലമായാണ്. പാർടിയിൽ വിഭാഗീയത ഉണ്ടായപ്പോൾ ഭൂരിപക്ഷം ഉന്നതാധികാര സമിതി അംഗങ്ങളും ഭാരവാഹികളും എംഎൽഎമാരും പിജെ ജോസഫിനൊപ്പം അണിചേർന്നപ്പോൾ എം പിമാർക്ക് അഞ്ച് പോയിന്റ് വീതവും എംഎൽഎമാർക്ക് ഒരു പോയിൻ്റും നൽകിയാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമീഷൻ ചിഹ്നം അനുവദിച്ചത്. രണ്ട് എംപിമാരുടെ ബലത്തിൽ മാണി വിഭാഗത്തിന് ചിഹ്നം സ്വന്തമായെങ്കിൽ അത് യുഡിഎഫ് പ്രവർത്തകൾ നൽകിയ ദാനമാണെന്ന് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായ പാലായിലും കടുത്തുരുത്തിയിലും, കഴിഞ്ഞ ഉപതിരഞ്ഞെടുപ്പു നടന്ന പുതുപ്പള്ളിയിലെ കേരള കോൺഗ്രസിൻ്റെ ശക്തി മേഖലയിലും കാലിൻ്റെ അടിയിൽ നിന്ന് മണ്ണൊലിച്ചു പോയത് ഇതുപോലുള്ള വീമ്പു പറച്ചിൽ നടത്തുമ്പോൾ ഓർത്തിയിരിക്കുന്നത് നല്ലതാണ്. യുഡിഎഫിനെ വഞ്ചിച്ച് ഇടതുപാളയത്തിൽ പോയ ജോസ് കെ മാണിയോട് കേരള കോൺഗ്രസിൻ്റെ തട്ടകമായ പാലായിൽ പാലാക്കാർ എടുത്ത നിലപാട് ഈ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ജനങ്ങൾ കൈക്കൊള്ളാൻ പോകുകയാണന്നും തോമസ് സി കുറ്റിശ്ശേരിൽ പറഞ്ഞു.

Keywords: Thomas C Kuttisseril, Thomas Chazhikadan, Kottayam, Politics, Mavelikara, Kottayam, Parliament, UDF, Kerala Congress, MLA, MP, Pala, K. M. Mani, Election, Thomas C Kuttisseril slams Thomas Chazhikadan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia