Laborer died | വീട് നിര്‍മാണത്തിനിടെയില്‍ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചു
Feb 2, 2024, 23:42 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) തലശേരിയില്‍ വീടുനിര്‍മ്മാണ പ്രവൃത്തിക്കിടയില്‍ മുകള്‍ നിലയിലെ സണ്‍ഷൈഡ് ഉള്‍പെടെ ചുമര്‍കല്ല് തെന്നിവീണ് ഇതരസംസ്ഥാന തൊഴിലാളി ദാരുണമായി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി സിക്കന്ദറാണ് (45) മരണപ്പെട്ടത്. മാടപ്പീടിക ജംഗ്ഷനടുത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് അപകടമുണ്ടായത്.
പരേതനായ വ്യവസായ പ്രമുഖന്റെ മകള്‍ക്കായി പ്രവാസിയായ താജുദ്ദീന്‍ പണിയുന്ന വീടിന്റെ മുകള്‍ നിലയിലെ മുറിയുടെ ബീമും സണ്‍ഷൈയ്ഡുമാണ് താങ്ങ് നീക്കുന്നതിനിടയില്‍ പൊടുന്നനെ ഇളകി സിക്കന്ദറിന്റെ ദേഹത്ത് വീണത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നിര്‍മ്മാണ പ്രവൃത്തി നടക്കുകയാണിവിടെ. മതിയായ സുരക്ഷയില്ലാത്തതാണ് അപകട മരണത്തിനിടയാക്കിയതെത്രെ. ഏതാനും ദിവസം മുന്‍പാണ് കോണ്‍ക്രീറ്റ് ബീം വാര്‍ത്തിരുന്നത്. നിര്‍മ്മാണത്തിന് വേറെയും തൊഴിലാളികള്‍ ഉണ്ടായിരുന്നു. അവരെല്ലാം മറ്റു ഭാഗങ്ങളിലായിരുന്നതിനാല്‍ അപകടത്തിനിരയായില്ല.
പഴയ വീട് പൊളിച്ചു മാറ്റിയ സ്ഥലത്താണ് പുതിയ വീട് നിര്‍മ്മാണം നടക്കുന്നത്. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കരാറുകാരനെതിരെ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.
പഴയ വീട് പൊളിച്ചു മാറ്റിയ സ്ഥലത്താണ് പുതിയ വീട് നിര്‍മ്മാണം നടക്കുന്നത്. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കരാറുകാരനെതിരെ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.



