Good Teacher! | നല്ല ഒരു അധ്യാപകൻ പുസ്തകങ്ങൾ വായിക്കണമോ?

 


(KVARTHA) നല്ല ഒരു അധ്യാപകൻ ആകണമെങ്കിൽ പുസ്തകങ്ങൾ വായിക്കണമോ? ഒരു മില്യൺ ഡോളർ ചോദ്യം! അധ്യാപകൻ നിരന്തരം വായിച്ചിരിക്കണം എന്ന ചിന്തയുണ്ട്. അതിന്റെ ആവശ്യമുണ്ടോ? പഠനവുമായി ബന്ധപ്പെട്ട തിയറികളിൽ ഒന്നാണ് അതായത് സാമൂഹ്യ ജ്ഞാനനിർമ്മിതി (Social Constructivist) തിയറി. ഇവിടെ പഠനം ഒരു സോഷ്യൽ ആക്ടിവിറ്റി ആണ്. പഠിതാക്കൾ നിരന്തരം പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഫലമായി ജ്ഞാനനിർമ്മിതി നടത്തുന്നു. ഇവിടെ അധ്യാപകൻ ഒരു ഫസിലറ്റേർ (Facilitator) ആണ്. കുട്ടിയെ ജ്ഞാന നിർമ്മാണത്തിന് സഹായിക്കുന്നു.

Good Teacher! | നല്ല ഒരു അധ്യാപകൻ പുസ്തകങ്ങൾ വായിക്കണമോ?

 അത്തരത്തിലുള്ള ഒരു അധ്യാപകന് വേണ്ട ഗുണങ്ങളിൽ ഒന്നായിട്ട് ഞാൻ കരുതുന്നത് 'TPCK' (Technological, Pedagogical and Content Knowledge) ആണ്. പുതുയുഗ കാലഘട്ടത്തിൽ ടെക്നോളജിക്കലി അധ്യാപകൻ മുൻപന്തിയിൽ ആകണം. പുതിയ ടെക്നോളജി അവർ പഠിച്ചിരിക്കണം. അത് ക്ലാസ് റൂമിൽ പ്രയോഗിക്കാൻ അറിയണം. ഒരു ക്ലാസ് രസകരമായി പറഞ്ഞുതീർക്കുവാൻ അധ്യാപകന് പെഡഗോഗിക്കൽ (Pedagogical) അറിവ് ആവശ്യമാണ്. കൂടാതെ നല്ല സബ്ജക്ട് നോളജ് ഉണ്ടാവേണ്ടത് ആവശ്യമാണ്. ഈ മൂന്നു കാര്യങ്ങളാണ് എന്റെ അഭിപ്രായത്തിൽ ഒരു അധ്യാപകന് വേണ്ടത്.

ഒരു പുസ്തകം വായിക്കാത്ത നല്ല രീതിയിൽ ക്ലാസ് എടുക്കുന്ന അധ്യാപകരെ എനിക്കറിയാം. പുസ്തകം വായിച്ചാൽ മാത്രമേ ഒരു നല്ല അധ്യാപകനാകും എന്നുള്ളത് ഒരു മിഥ്യാധാരണ മാത്രമാണ്. ഞാൻ കെമിസ്ട്രി പഠിപ്പിക്കുന്നു. കുമാരനാശാന്റെയും വള്ളത്തോളിന്റെയും പുസ്തകങ്ങൾ വായിച്ചു കൂട്ടിയിട്ട് എന്റെ രസതന്ത്ര ക്ലാസുകൾക്ക് ഊർജ്ജം കൂട്ടാം എന്ന് ഞാൻ വിചാരിക്കുന്നില്ല.

ഇന്നത്തെ കാലത്ത് പുസ്തക വായന വലിയ കാര്യം ഒന്നുമല്ല. ഒരുവന് വായിക്കാൻ നിരവധി അവസരങ്ങൾ ഉണ്ട്. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ് ഇൻ ഇവയിലൂടെ എല്ലാം വായന സാധ്യമാണ്. അതുകൊണ്ട് പുസ്തകം വായിച്ചാൽ മാത്രമേ അറിവുണ്ടാവൂ എന്ന് വിചാരിക്കുന്നത് ശരിയല്ല. അപ്പോൾ വായന വേണ്ടേ? അത് നിങ്ങളുടെ ഇഷ്ടം. ഒരു അധ്യാപകന് വായന 'Added advantage' മാത്രമാണ്. എല്ലാ നല്ല വായനക്കാരനും നല്ല അധ്യാപകരായി മാറിയിട്ടില്ല.

Good Teacher! | നല്ല ഒരു അധ്യാപകൻ പുസ്തകങ്ങൾ വായിക്കണമോ?

Keywords: Article, Study Tips, Education, Teacher, Class Room, Social Constructivist, Technological, Knowledge, Should a good teacher read books?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia