Investigation | വീണയെ എസ്എഫ്ഐഒ ചോദ്യം ചെയ്യാൻ സാധ്യതയേറി; രാഷ്ട്രീയ പ്രതിസന്ധിയിൽ സിപിഎം

 


/ നവോദിത്ത് ബാബു

കൊച്ചി: (KVARTHA) മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എസ്എഫ്ഐഒ അന്വേഷണം മുറുകിയതോടെ സംസ്ഥാനം ഭരിക്കുന്ന സിപിഎം കടുത്ത പ്രതിസന്ധിയിൽ. വീണയുടെ എക്സാലോജിക്ക് കമ്പനി തുടങ്ങാൻ വിലാസമായി തിരുവനന്തപുരത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെൻ്ററിൻ്റെ വിലാസം നൽകിയതാണ് സി.പി.എമ്മിനെ വെട്ടിലാക്കിയത്. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അക്കാലത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി. വീണയ്ക്കെതിരെയുള്ള അന്വേഷണം ഒടുവിൽ പാർട്ടി ആസ്ഥാന മന്ദിരത്തിലെത്തുമോയെന്ന ആശങ്ക ഒരു വിഭാഗം നേതാക്കൾക്കുണ്ട്.

Investigation | വീണയെ എസ്എഫ്ഐഒ ചോദ്യം ചെയ്യാൻ സാധ്യതയേറി; രാഷ്ട്രീയ പ്രതിസന്ധിയിൽ സിപിഎം

ഏറ്റവും ഒടുവിൽ തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോർപ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തിയത്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉ​ദ്യോ​ഗസ്ഥരുടെ സംഘമാണ് അന്വേഷണത്തിൻ്റെ ഭാഗമായി സർക്കാർ പൊതുമേഖലാ സ്ഥാപനത്തിന്മേൽ പിടിമുറുക്കിയത്. കരിമണൽ കമ്പനിയായ ആലുവയിലെ സിഎംആർഎല്ലിൽ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഇവരെത്തിയത്. കഴിഞ്ഞ ദിവസം സിഎംആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന നടന്നത്. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലായിരുന്നു ഇവിടേയും പരിശോധന നടത്തിയത്.

അതേസമയം, മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം നേതൃത്വമുള്ളത്. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻ്റർ സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ നൽകിയത്. കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർക്കുകയാണ്.

എക്സാലോജിക്-സിഎംആർഇൽ ഇടപാടിലെ കണ്ടെത്തലുകളടക്കമുള്ള ചോദ്യങ്ങൾക്കെല്ലാം രാഷ്ട്രീയപ്രേരിത നീക്കമെന്ന ഒറ്റ മറുപടിയാണ് പാർട്ടിക്കുള്ളത്. കേന്ദ്ര ഏജൻസിക്കെതിരെ രാഷ്ട്രീയപ്രചാരണം ശക്തമാക്കാനാണ് സി.പി.എം തീരുമാനം. വീണക്കോ കെഎസ്ഐഡിസിക്കോ നോട്ടീസ് ലഭിച്ചാൽ നിയമപരമായി ചോദ്യം ചെയ്യാനാണ് പാർട്ടി നീക്കം. എന്നാൽ ബിനീഷ് കോടിയേരിക്കെതിരെ മയക്കുമരുന്ന് ഇടപാടുകേസ് വരികയും അഗ്രഹാര ജയിലിൽ അടക്കുകയും ചെയ്തപ്പോൾ അന്നത്തെ സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണൻ മാറി നിന്നതു പോലെ മുഖ്യമന്ത്രി പിണറായി വിജയനും തൽസ്ഥാനത്തു നിന്നു മാറി നിൽക്കണമെന്ന വാദവും പാർട്ടിയിൽ ഉയരാനിടയുണ്ട്.

Investigation | വീണയെ എസ്എഫ്ഐഒ ചോദ്യം ചെയ്യാൻ സാധ്യതയേറി; രാഷ്ട്രീയ പ്രതിസന്ധിയിൽ സിപിഎം

Keywords:  Veena Vijayan, CPM, BJP, Pinarayi Vijayan, SFIO,  Kochi, Thiruvananthapuram, Government, CPM, Tax, Company, Exalogic, Bineesh Kodiyeri, Investigation, SFIO starts probe against Kerala CM's daughter's firm.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia