Follow KVARTHA on Google news Follow Us!
ad

Love & Trap | ലൈംഗികത മാത്രമോ, അതോ നിങ്ങളുടെ പങ്കാളിയുടേത് യഥാർഥ സ്നേഹം തന്നെയാണോ? പ്രണയത്തിലെ ചതിക്കുഴികൾ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അപരിചിതരുമായി ഇടപെടുമ്പോൾ ഏറെ ജാഗ്രത പുലർത്തണം, Valentine’s Week, Love, Lifestyle, Romantic
ന്യൂഡെൽഹി: (KVARTHA) പ്രണയം തുറന്നു പറയാൻ, ഊട്ടിയുറപ്പിക്കാൻ, ആഘോഷിക്കാൻ വീണ്ടുമൊരു പ്രണയ ദിനം കൂടി. ആജീവനാന്ത ബന്ധം, ഏഴു ജന്മങ്ങൾക്കുള്ള കൂട്ടുകെട്ട്, നിനക്കു വേണ്ടി മാത്രം ജീവിക്കുന്നു... കമിതാക്കൾ പരസ്പരം പറയുന്ന വാക്കുകളാണ് ഇത്. എന്നാലിപ്പോൾ ഇതെല്ലാം പഴയകാല കാര്യങ്ങളാണ്. ഇന്നത്തെ ബന്ധങ്ങൾ വ്യത്യസ്തമാണ്. അതിൽ സോഷ്യൽ നെറ്റ്‌വർക്കുകൾ വലിയ പങ്ക് വഹിക്കുന്നു. ലൈംഗികമോ പ്രണയാർദ്രമോ ആയ താല്‍പര്യം, വല്ലാത്തൊരു അടുപ്പവും എന്തും പങ്കിട്ട് ചെയ്യാനുള്ള മനസും, അനുകമ്പ എന്നിവയാണ് സാധാരണയായി പ്രണയത്തിന്റെ മൂന്ന് ഘടകങ്ങളായി വിദഗ്ധർ പരിഗണിക്കുന്നത്.
  
News, News-Malayalam-News, National, National-News , Lifestyle, Valentine’s-Week, Reasons Why Romantic Love Can Be So Dangerous.

ഏതൊരു പുതിയ ബന്ധത്തിൻ്റെയും തുടക്കം ഒരു യക്ഷിക്കഥ പോലെ മനോഹരമാണ്. എന്നാൽ ആദ്യ ദിവസങ്ങളിൽ നിങ്ങളുടെ ബന്ധത്തിൻ്റെ അടിസ്ഥാനം പ്രണയമാണോ കാമമാണോ എന്ന് അറിയില്ല. നിങ്ങളുടെ പങ്കാളി നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടോ അതോ ലൈംഗികതയ്ക്ക് വേണ്ടി മാത്രമാണോ നിങ്ങളോടൊപ്പമുള്ളത് എന്ന് പലപ്പോഴും മനസിലാക്കാൻ കഴിയില്ല. ഇപ്പോഴത്തെ പ്രണയങ്ങൾ വെറും പ്രണയമോ അതോ കാമമോ?


ശാരീരിക ബന്ധത്തെ കുറിച്ച് മാത്രമാണോ സംസാരം?

നിങ്ങളുടെ പങ്കാളി എപ്പോഴും ശാരീരിക ബന്ധത്തെ കുറിച്ച് മാത്രമാണോ സംസാരിക്കുന്നത് അതോ അതിനപ്പുറം ആ ബന്ധത്തെ ഗൗരവമായി എടുക്കാറുണ്ടോ, സ്നേഹപൂർവം സംസാരിക്കുക പോലും ചെയ്യുന്നുണ്ടോ? നിങ്ങളുടെ പങ്കാളി എന്താണ് ആഗ്രഹിക്കുന്നതെന്ന് കണ്ടെത്താൻ ഈ കാര്യങ്ങൾ നിങ്ങളെ സഹായിക്കും. വിവാഹത്തെക്കുറിച്ചോ നിങ്ങളുടെ രണ്ടുപേരുടെയും ഭാവിയെക്കുറിച്ചോ സംസാരിക്കുന്നില്ലെങ്കിൽ ബന്ധത്തിൽ വലിയ താൽപര്യമില്ലെന്ന് മനസിലാക്കുക.

ഒരാളോടുള്ള ഇഷ്ടം നിങ്ങളുടെ ഹോർമോണുകൾ പ്രണയമാണെന്ന് പറഞ്ഞേക്കാം, എന്നാൽ നിങ്ങളുടെ മസ്തിഷ്കം ശ്രദ്ധിക്കുക. നിങ്ങളെ സ്‌നേഹിക്കുന്ന ഒരു വ്യക്തി നിങ്ങളെ എപ്പോഴും ബഹുമാനിക്കുകയും നിങ്ങളിൽ സന്തോഷം കണ്ടെത്തുകയും നിങ്ങളെ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നതായി തോന്നുകയും ചെയ്യും. നിങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മാത്രം ആഗ്രഹിക്കുന്ന ഒരു വ്യക്തി നിങ്ങളുടെ വികാരങ്ങളെ വിലമതിക്കുന്നില്ല. പലപ്പോഴും പ്രണയക്കെണിയിൽ വീഴ്ത്തി നിങ്ങളെ ചൂഷണം ചെയ്യാൻ പലരും ശ്രമിക്കും. കരുതിയിരിക്കേണ്ടത് പ്രധാനമാണ്.

പ്രണയിക്കുമ്പോൾ പങ്കാളി പറയുന്നതെന്തും ചെയ്യാൻ തയ്യാറാവും. പ്രത്യേകിച്ചും ഇമോഷണലി പറയുന്ന കാര്യങ്ങൾ. പെൺകുട്ടികളാണ് എപ്പോഴും ഇത്തരം ചതിയിൽ പോയി വീഴുന്നത്. പ്രണയ കാലത്ത്, പങ്കാളിയുടെ താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കേണ്ടി വരുന്നു. പക്ഷേ അത് ഭാവിയിൽ അപകടം ക്ഷണിച്ചു വരുത്തുന്നു. സ്വകാര്യത വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്നോർക്കുക.

നിർബന്ധിച്ചോ ഇമോഷണൽ ബ്ലാക്ക്മെയിലിംഗ് ചെയ്‌തോ നഗ്നചിത്രം എടുക്കാൻ പ്രേരിപ്പിച്ചേക്കാം. പങ്കാളി നിർബന്ധിച്ചാലും അതിന് നിന്ന് കൊടുക്കരുത്. എത്ര അടുപ്പമുണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിലും ഇത്തരം ചിത്രങ്ങൾ, വീഡിയോകൾ ഒരിക്കലും പകർത്തി അയക്കരുത്. പ്രത്യകിച്ചും സാമൂഹ്യ മാധ്യമങ്ങളിൽ പരിചയപ്പെട്ട് പ്രണയത്തിലായി ചതിയിൽ പെടുന്നവർ ഏറെയാണ്. പങ്കാളി അല്ലെങ്കിൽ അടുത്ത സുഹൃത്തോ നഗ്ന ഫോട്ടോ എടുത്ത് അയക്കാനോ വീഡിയോ കോളിൽ നഗ്നത പ്രദർശിപ്പിക്കാനോ പറയുകയാണെങ്കിൽ ആ വ്യക്തിക്ക് നിങ്ങളോട് പ്രണയമല്ല ലൈംഗിക താത്‌പര്യം മാത്രമെന്ന് മനസിലാക്കുക.


സൂക്ഷിക്കാം ഓൺലൈൻ പ്രണയങ്ങൾ

ചെറിയ കുട്ടികൾ മുതൽ ഇപ്പോൾ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം അടക്കമുള്ള സാമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
വ്യാജ പ്രൊഫൈൽ ഉണ്ടാക്കി, ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് കുടുക്കാൻ ശ്രമിക്കുന്നവരും അല്ലാത്തവരും മറുവശത്തുണ്ട്. പെൺകുട്ടികളെയും വീട്ടമ്മമാരെയും പ്രണയത്തിൽ വീഴ്ത്തി പുറത്തിറക്കുന്ന സംഘം തന്നെ ഫേസ്ബുക്കിൽ സജീവമാണ്. കെണിയിൽപെട്ട് പണവും മാനവും നഷ്ടമായവർ നിരവധിയാണ്. ഓൺലൈൻ പ്രണയക്കുരുക്കിൽ അകപ്പെട്ട് വീടുവിട്ടിറങ്ങുന്നവരിൽ വിദ്യാർഥികൾ മുതൽ വീട്ടമ്മമാർ വരെയുണ്ട്. പലരും നേരിൽ കണ്ടിട്ടു പോലുമില്ലാത്തവരെ കൂടെയാണ് ഇറങ്ങിപ്പോകുന്നത്. ചില ചതിക്കുഴികളും സമൂഹമാധ്യമങ്ങളുടെ മറവിൽ ഒളിഞ്ഞിരിക്കുന്നുവെന്ന് അറിഞ്ഞിരിക്കുക. അപരിചിതരുമായി ഇടപെടുമ്പോൾ ഏറെ ജാഗ്രത പുലർത്തണം.

Keywords: News, News-Malayalam-News, National, National-News , Lifestyle, Valentine’s-Week, Reasons Why Romantic Love Can Be So Dangerous.

Post a Comment