Follow KVARTHA on Google news Follow Us!
ad

Appstore | ഇന്ത്യയുടെ സ്വന്തം 'ആപ്പ്സ്റ്റോർ' ഉടൻ വരുന്നു! ഗൂഗിൾ പ്ലേ സ്റ്റോറിൻ്റെ ആധിപത്യം അവസാനിക്കുമോ? 12 പ്രാദേശിക ഭാഷകളിലും ലഭ്യമാകും; സവിശേഷതകൾ അറിയാം

sd ഫെബ്രുവരി 21-ന് ഉപയോക്താക്കൾക്കായി അവതരിപ്പിക്കും Appstore, PhonePe, Indus App, technology
ന്യൂഡെൽഹി: (KVARTHA) നിങ്ങൾ ഒരു ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താവാണെങ്കിൽ, ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഗൂഗിൾ പ്ലേ സ്റ്റോർ ഉപയോഗിക്കുന്നത് സ്വാഭാവികമാണ്. എന്നാലിപ്പോൾ ആപ്പിളിൻ്റെയും ഗൂഗിളിൻ്റെയും കുത്തകയെ വെല്ലുവിളിക്കാൻ ഡിജിറ്റൽ പേയ്‌മെൻ്റ് കമ്പനിയായ ഫോൺപേ ഫെബ്രുവരി 21-ന് ഉപയോക്താക്കൾക്കായി ആപ്പ് സ്റ്റോർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
     
PhonePe's Indus Appstore Set to Launch in India on February 21, to Be Available in 12 Local Languages.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആൻഡ്രോയിഡ് അധിഷ്ഠിത ആപ്പ് സ്റ്റോറിനായി കമ്പനി ഡെവലപ്പർ പ്ലാറ്റ്ഫോം പുറത്തിറക്കിയിരുന്നു. ഇൻഡസ് ആപ്പ്സ്റ്റോർ ആൻഡ്രോയിഡ് ഡെവലപ്പർമാർക്ക് അവരുടെ ആപ്പുകൾ ഇംഗ്ലീഷിന് പുറമെ 12 ഇന്ത്യൻ ഭാഷകളിൽ ലിസ്റ്റ് ചെയ്യാൻ അനുവദിക്കുന്നു, ഒപ്പം വീഡിയോകളും മറ്റും അപ്‌ലോഡ് ചെയ്യാനുള്ള അനുമതിയും ഉണ്ട്.

സവിശേഷതകൾ

ആപ്പ് ലിസ്റ്റിംഗിനായി ആപ്പ് നിർമാതാക്കളിൽ നിന്ന് ഗൂഗിളും ആപ്പിളും ഏകദേശം 15 മുതൽ 30 ശതമാനം വരെ തുക ഈടാക്കുന്നുണ്ട്. എന്നാൽ ഫോൺ പേയുടെ ഈ ആപ്പ് സ്റ്റോർ ഒരു ഫീസും ഈടാക്കില്ല എന്നതാണ് പ്രത്യേകത. ഇത്തരമൊരു സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ആപ്പ് സ്റ്റോറിൻ്റെ കാര്യത്തിൽ ഗൂഗിളിൻ്റെ ആധിപത്യം കുറയുമെന്നാണ് കരുതുന്നത്.

നിർമാതാക്കൾക്ക് അവരുടെ ആപ്പുകളിൽ ഇഷ്ടമുള്ള പേയ്‌മെൻ്റ് ഗേറ്റ്‌വേ തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ട്. ഫ്ലിപ്കാർട്ട്, ഇക്സിഗോ, ഡോമിനോസ് പിസ്സ, സ്നാപ്ഡീൽ, ജിയോമാർട്ട്, ബജാജ് ഫിൻസെർവ്, ഡ്രീം 11, നസറ ടെക്നോളജി, എ 23, എം പി എൽ, ജംഗ്ലീ, റമ്മി, താജ് റമ്മി, റമ്മി പാഷൻ, റമ്മി കൾച്ചർ, റമ്മി ടൈം തുടങ്ങി ആപുകൾ ഇൻഡസിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

ഇൻഡസ് ആപ്പ്സ്റ്റോർ വെബ്സൈറ്റിലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇമെയിൽ അക്കൗണ്ടുകളില്ലാത്ത ഉപയോക്താക്കൾക്ക് മൊബൈൽ നമ്പർ അടിസ്ഥാനമാക്കിയുള്ള ലോഗിൻ സംവിധാനവും ഈ ആപ്പ് സ്റ്റോറിൻ്റെ മറ്റൊരു സവിശേഷതയാണ്.

Keywords: Appstore, PhonePe, Indus App, technology, India, Android, App, New Delhi, Smartphone, User, Download, Google, Playstore, Digital, Payment, Apple, Flipkart, Dominos Pizza, Snapdeal, Jiomart, PhonePe's Indus Appstore Set to Launch in India on February 21, to Be Available in 12 Local Languages.

Post a Comment