MV Jayarajan | വിദേശ സര്‍വകലാശാലകള്‍ വരുന്നത് സാമൂഹികനീതി ഉറപ്പാക്കിയെന്ന് എം വി ജയരാജന്‍

 


കണ്ണൂര്‍: (KVARTHA) സംസ്ഥാന ബജറ്റില്‍ വിദേശ സര്‍വകലാശാലകളെ കൊണ്ടുവരുമെന്ന് പറഞ്ഞത് സാമൂഹിക നീതി ഉറപ്പാക്കിയാണെന്ന് സി പി എം കണ്ണൂര്‍ ജില്ലാസെക്രടറി എം വി ജയരാജന്‍. ഇക്കാര്യം ഇടതുമുന്നണിയുടെ പ്രകടന പത്രികയിലുളളതാണ്. കേരളത്തിലെ സ്വാശ്രയസ്ഥാപനങ്ങള്‍ സര്‍കാര്‍ നിയമം അനുസരിച്ചു പ്രവര്‍ത്തിക്കുന്നതാണെന്നും ജയരാജന്‍ പറഞ്ഞു.

മെറിറ്റില്‍ യോഗ്യതയുളളവര്‍ക്ക് അവര്‍ അവസരം നല്‍കുന്നുണ്ട്. വെറും മേടിക്കല്‍ കോളജുകളായി ഒന്നും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും എം വി ജയരാജന്‍ വ്യക്തമാക്ക. ഇതിന് സമാനമായാണ് സര്‍വകലാശാലകളില്‍ വിദേശനിക്ഷേപം വരുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത് കുതിച്ചു ചാട്ടത്തിന് ഇതു വഴിയൊരുക്കും.

MV Jayarajan | വിദേശ സര്‍വകലാശാലകള്‍ വരുന്നത് സാമൂഹികനീതി ഉറപ്പാക്കിയെന്ന് എം വി ജയരാജന്‍


പൊതുവിദ്യാഭ്യാസരംഗത്ത് സര്‍കാരിന്റെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും അനുഭവിച്ചറിയാന്‍ കഴിയുന്നതാണ്. ഗുണമേന്‍മയുളള വിദ്യാഭ്യാസത്തിനാണ് സര്‍കാര്‍ ഊന്നല്‍ നല്‍കുന്നത്. പരീക്ഷാ നടത്തിപ്പില്‍ പോരായ്മകളുണ്ടെങ്കില്‍ അതു പരിഹരിക്കുമെന്നും എം വി ജയരാജന്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ ഒഴിവാക്കുമെന്ന ബജറ്റിലെ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന ഒട്ടേറെ പദ്ധതികള്‍ ബജറ്റിലുണ്ടെന്നും എം വി ജയരാജന്‍ പറഞ്ഞു.

Keywords: MV Jayarajan says social justice ensured coming of foreign universities, Kannur, News, Politics, MV Jayarajan, Social Justice, Kerala Budget, Education, College, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia