SWISS-TOWER 24/07/2023

M V Govindan | സാഹിത്യ അകാഡമി വിവാദങ്ങള്‍ ഉറപ്പായും പരിഹരിക്കുമെന്ന് എം വി ഗോവിന്ദന്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) സാഹിത്യ അകാഡമി വിവാദ പ്രശ്നങ്ങള്‍ ഉറപ്പായും പരിഹരിക്കുമെന്ന് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍. തളിപ്പറമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ പാര്‍ടി ഇടപെടേണ്ട കാര്യമില്ലെന്നും ബന്ധപ്പെട്ടവര്‍ തന്നെ ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

M V Govindan | സാഹിത്യ അകാഡമി വിവാദങ്ങള്‍ ഉറപ്പായും പരിഹരിക്കുമെന്ന് എം വി ഗോവിന്ദന്‍

അകാഡമിയിലെ പ്രശ്നപരിഹാരത്തിനായി മാധ്യമപ്രവര്‍ത്തകരും ആഗ്രഹിക്കുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. തളിപ്പറമ്പിലെ സഫാരി പാര്‍കിനായുളള ഭൂമി ഏറ്റെടുക്കല്‍ വിഞ്ജാപനം ഉടനുണ്ടാകുമെന്നും ഇക്കാര്യത്തില്‍ രണ്ടുയോഗങ്ങളില്‍ മുഖ്യമന്ത്രിയോടൊപ്പം താനും പങ്കെടുത്തിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ അറിയിച്ചു. വിഷയത്തില്‍ സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കിയാണ് വിഞ്ജാപനം പുറപ്പെടുവിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Keywords: MV Govindan About Sahitya Academy row, Kannur, News, MV Govindan, Sahitya Academy Row, Media, Politics, Meeting, CM Pinarayi Vijayan, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia