Ashraf Moulavi | 'ആലപ്പുഴയിലെ കൊലപാതകങ്ങളിൽ ഇരട്ട നീതി'; പിന്നില്‍ സര്‍കാര്‍ - സംഘ പരിവാര്‍ ബാന്ധവമെന്ന് മുവാറ്റുപുഴ അശ്റഫ് മൗലവി

 


കൊച്ചി: (KVARTHA) അടുത്തടുത്ത ദിവസങ്ങളിലായി ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങളില്‍ ഇരട്ട നീതി നടപ്പാക്കുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതു സര്‍കാരും സംഘപരിവാരവും തമ്മിലുള്ള ബാന്ധവമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപഴ അശ്റഫ് മൗലവി ആരോപിച്ചു.
  
Ashraf Moulavi | 'ആലപ്പുഴയിലെ കൊലപാതകങ്ങളിൽ ഇരട്ട നീതി'; പിന്നില്‍ സര്‍കാര്‍ - സംഘ പരിവാര്‍ ബാന്ധവമെന്ന് മുവാറ്റുപുഴ അശ്റഫ് മൗലവി

ആദ്യം നടന്ന കൊലപാതകത്തില്‍ പ്രതിപ്പട്ടിക പോലും പൂര്‍ണമായിട്ടില്ല. കൃത്യത്തിലെ പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി ജീവിക്കുന്നു. പ്രതികളില്‍ ഒരാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ 10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്. എന്നിട്ടും പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. പബ്ലിക് പ്രോസിക്യൂടറെ തീരുമാനിച്ചതുപോലും വളരെ വൈകിയാണ്. കേസ് നടപടികള്‍ നാളിതുവരെ ആരംഭിച്ചിട്ടില്ല. അതേസമയം രണ്ടാമത് നടന്ന കൊലപാതകത്തില്‍ കുറ്റാരോപിതരായ മുഴുവനാളുകളും ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ കഴിയുകയും അവസാനം വാദം പൂര്‍ത്തിയായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട 15 പേര്‍ക്കും വധശിക്ഷ വിധിച്ചിരിക്കുകയുമാണെന്നും അശ്റഫ് മൗലവി കൂട്ടിച്ചേർത്തു.

പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട, വധശിക്ഷ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അതേപടി അംഗീകരിച്ച് ക്ഷണനേരം കൊണ്ട് വിധി പറയുകയായിരുന്നു. വധശിക്ഷ സംബന്ധിച്ച സുപ്രിം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പോലും പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണം. വംശീയ താല്‍പര്യത്തോടെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും പൗരാവകാശം പോലും നല്‍കരുതെന്ന അജൻഡയില്‍ നീതി നിഷേധിക്കുന്ന സംഘപരിവാരമാണ് കേന്ദ്രഭരണം കൈയാളുന്നത്. അവരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്. എന്നാല്‍ മതനിരപേക്ഷത അവകാശപ്പെടുന്ന കേരളത്തിലെ പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ സര്‍കാരും സംഘപരിവാര്‍ താല്‍പ്പര്യം അക്ഷരംപ്രതി നടപ്പിലാക്കുന്നതായും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്ത് നടക്കുന്ന വിവേചനത്തിന്റെയും പക്ഷപാതിത്വത്തിന്റെയും തുടര്‍ച്ചയാണ് ആലപ്പുഴയിലും നടക്കുന്നത്. നാട്ടില്‍ ഒരു തരത്തിലുള്ള അക്രമവും കൊലപാതകവും നടക്കാന്‍ പാടില്ല. അതേസമയം മതവും ജാതിയും രാഷ്ട്രീയവും നോക്കി കുറ്റവും ശിക്ഷയും നീതിയും നടപ്പാക്കുന്ന വിവേചനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ആലപ്പുഴയിലെ ഇരട്ട നീതിയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും മൂവാറ്റുപുഴ അശ്റഫ് മൗലവി ആവശ്യപ്പെട്ടു.

Keywords: News, News-Malayalam-News, Kerala, Muvattupuzha Ashraf Moulavi slams LDF Govt.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia