Mithun Chakraborty | 'ആശുപത്രിയില്‍ എത്തിച്ചത് വലത് ഭാഗത്തെ കൈകാലുകള്‍ക്ക് തളര്‍ച്ച നേരിട്ട രീതിയില്‍'; മിഥുന്‍ ചക്രബര്‍ത്തിക്ക് സ്‌ട്രോക് ഉണ്ടായതായി ഡോക്ടര്‍മാര്‍; സുഖം പ്രാപിച്ച് വരുന്നെന്ന് കുടുംബം

 


കൊല്‍കത്ത: (KVARTHA) മുതിര്‍ന്ന നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രബര്‍ത്തിയെ ശനിയാഴ്ച (10.02.2024) രാവിലെയാണ് കൊല്‍കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരുന്ന നടന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

മിഥുന്‍ ചക്രവര്‍ത്തിക്ക് തലച്ചോറിലെ അസ്‌കിമിക് സെറിബ്രോവാസ്‌കുലര്‍ ആക്സിഡന്റ് (സ്‌ട്രോക്) ഉണ്ടായെന്നാണ് ഇപ്പോള്‍ ആശുപത്രി അധികൃതര്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ അദ്ദേഹം ബോധവാനായും ആരോഗ്യത്തോടെയുമിരിക്കുന്നുണ്ട്. താമസിയാതെ ന്യൂറോ ഫിസിഷ്യന്‍, കാര്‍ഡിയോളജിസ്റ്റ്, ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് എന്നിവരടങ്ങുന്ന
ഡോക്ടര്‍മാരുടെ സംഘം നടനെ പരിശോധിച്ച് ആരോഗ്യം വിലയിരുത്തുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

വലത് ഭാഗത്തെ കൈകാലുകള്‍ക്ക് തളര്‍ച്ച നേരിട്ട രീതിയിലാണ് മിഥുനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ ആവശ്യമായ ചികില്‍സ നല്‍കുന്നുണ്ടെന്നും. അദ്ദേഹം ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. അദ്ദേഹം ആരോഗ്യവാനായിരിക്കുന്നുവെന്ന് മകന്‍ മിമോഹും പിന്നാലെ പ്രതികരിച്ചു

'ആവശ്യമായ പരിശോധനകളും മസ്തിഷ്‌കത്തിന്റെ എം ആര്‍ ഐ ഉള്‍പെടെയുള്ള റേഡിയോളജി പരിശോധനകളും നടത്തി. മസ്തിഷ്‌കത്തിന് ഒരു അസ്‌കിമിക് സെറിബ്രോവാസ്‌കുലര്‍ ആക്‌സിഡന്റ് (സ്‌ട്രോക്) സംഭവിച്ചതായി കണ്ടെത്തി. ഇപ്പോള്‍, അദ്ദേഹം പൂര്‍ണബോധത്തില്‍ തന്നെയാണ് ഉള്ളത്. ഭക്ഷണത്തോടും മരുന്നിനോടും പ്രതികരിക്കുന്നുണ്ട്. കൂടുതല്‍ നിരീക്ഷണം ആവശ്യമാണ്. ഒരു ന്യൂറോ ഫിസിഷ്യന്‍, കാര്‍ഡിയോളജിസ്റ്റ്, ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് എന്നിവരുള്‍പെടെയുള്ള ഡോക്ടര്‍മാരുടെ ഒരു സംഘമാണ് അദ്ദേഹത്തെ നോക്കുന്നത്' - ആശുപത്രി പുറത്തിറക്കിയ മെഡികല്‍ പത്ര കുറിപ്പില്‍ പറയുന്നു.

ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ ശ്രീ മിഥുന്‍ ചക്രബര്‍ത്തിയെ (73) കൊല്‍കത്തയിലെ അപോളോ മള്‍ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപാര്‍ട്മെന്റില്‍ ശനിയാഴ്ച രാവിലെ 9.40 ഓടെയാണ് ശാരീരിക ബുദ്ധിമുട്ടുകളുമായി കൊണ്ടുവന്നത്.

Mithun Chakraborty | 'ആശുപത്രിയില്‍ എത്തിച്ചത് വലത് ഭാഗത്തെ കൈകാലുകള്‍ക്ക് തളര്‍ച്ച നേരിട്ട രീതിയില്‍'; മിഥുന്‍ ചക്രബര്‍ത്തിക്ക് സ്‌ട്രോക് ഉണ്ടായതായി ഡോക്ടര്‍മാര്‍; സുഖം പ്രാപിച്ച് വരുന്നെന്ന് കുടുംബം

1976 മുതല്‍ ഇന്‍ഡ്യന്‍ ചലച്ചിത്രമേഖലയില്‍ സജീവമായ മിഥുന്‍ ചക്രബര്‍ത്തിക്ക് ദേശീയ അവാര്‍ഡ് ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ പത്മഭൂഷണ്‍ പുരസ്‌കാരം ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. കഴിഞ്ഞ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് അമിത് ഷാ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മിഥുന്‍ ചക്രബര്‍ത്തി ബി ജെ പിയില്‍ ചേര്‍ന്നത്.

നിരവധി സൂപര്‍ ഹിറ്റ് സിനിമകള്‍ ഇദ്ദേഹത്തിന്റെതായി ഉണ്ടെങ്കിലും ഡിസ്‌കോ ഡാന്‍സര്‍, ജംഗ്, പ്രേം പ്രതിഗ്യ, പ്യാര്‍ ജുക്താ നഹിന്‍, മര്‍ദ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മിഥുന്‍ ചക്രബര്‍ത്തി അറിയപ്പെടുന്നത്. 2023 ഡിസംബറില്‍ പുറത്തിറങ്ങിയ സുമന്‍ ഘോഷ് സംവിധാനം ചെയ്ത ബംഗാളി ചിത്രം 'കാബൂളിവാല'യിലാണ് മിഥുന്‍ ചക്രവര്‍ത്തി ഒടുവില്‍ അഭിനയിച്ചത്.

Keywords: News, National, National-News, Malayalam-News, Mithun Chakraborty, Diagnosed, Ischemic Cerebrovascular Stroke, Politician, Actor, Apollo Hospital, Kolkata, Treatment, Stroke, National Award-Winning Actor, Brain MRI, Mithun Chakraborty Diagnosed With Ischemic Cerebrovascular Stroke.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia