Dead Body | 22 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച ആ നായക്കുട്ടി ഇനി തിരിച്ചുവരില്ല, മൃതദേഹം കണ്ടെത്തി

 


ദുബൈ: (KVARTHA) കാണാതായ കഡില്‍സ് എന്ന നായക്കുട്ടി മരിച്ചതായി സ്ഥിരീകരണം. നായക്കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പും തിരച്ചിലും അവസാനിച്ചതായി റിപോര്‍ട്. കഡില്‍സ് എന്ന നായക്കുട്ടിയുടെ ഉടമയുടെ വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഡില്‍സിന്റെ മൃതദേഹം കണ്ടെത്തിയതായും അമിതവേഗത്തില്‍ സഞ്ചരിച്ച കാര്‍ ഇടിച്ചാകാം നായക്കുട്ടി ചത്തതെന്നുമാണ് ഉടമയുടെ വക്താവ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ദുബൈയില്‍ കാണാതായ കഡില്‍സ് എന്ന നായയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് ഉടമ രംഗത്തെത്തിയത്. നായക്കുട്ടിയെ ജീവനോടെ കണ്ടെത്തുന്നവര്‍ക്ക് ഉടമ ഒരു ലക്ഷം ദിര്‍ഹം സമ്മാനം പ്രഖ്യാപിച്ചതോടെയാണ് കഡില്‍സ് വാര്‍ത്തകളില്‍ നിറഞ്ഞത്.

Dead Body | 22 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച ആ നായക്കുട്ടി ഇനി തിരിച്ചുവരില്ല, മൃതദേഹം കണ്ടെത്തി

ഒരു നായക്കുട്ടിക്ക് വേണ്ടി ഇത്രയധികം പണം പാരിതോഷികം പ്രഖ്യാപിച്ചത് എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. മൂന്നു വയസ്സുള്ള കൊക്കാപ്പൂ ഇനത്തിലുള്ള നായക്കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് 100,000 ദിര്‍ഹം (22 ലക്ഷത്തിലേറെ ഇന്‍ഡ്യന്‍ രൂപ) ആണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. നായക്കുട്ടിയുടെ ഫോടോ പതിച്ച ഫ്‌ളെയറുകളും വ്യാപകമായി വിതരണം ചെയ്തിരുന്നു

നായയെ തിരികെ നല്‍കുന്നവരോട് ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നും ഉടമ വ്യക്തമാക്കിയിരുന്നു. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോധനാ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ,
വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുന്ന പെറ്റ് റീലൊകേഷന്‍ കംപനിയുടെ വാഹനത്തില്‍ നിന്നുമാണ് നായയെ കാണാതായത്. കംപനിയിലെ ജീവനക്കാര്‍ ഉടന്‍ തന്നെ നായയെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ശനിയാഴ്ച വൈകുന്നേരം 6.40ന് അല്‍ ഗര്‍ഹൂദിലെ ഡി 27 സ്ട്രീറ്റില്‍ ആയിരുന്നു നായയെ അവസാനമായി കണ്ടത്.

ചൊവ്വാഴ്ച രാവിലെ ഇതേ നായക്കുട്ടിയെന്ന് സംശയിക്കുന്ന ഒരു ചത്ത നായയുടെ ചിത്രം ഉടമയ്ക്ക് ആരോ അയച്ചുനല്‍കുകയായിരുന്നു. പരിശോധനയില്‍ അത് തങ്ങളുടെ വളര്‍ത്തുനായ തന്നെയാണെന്ന് ഉടമ തിരിച്ചറിയുകയായിരുന്നു. നായയുടെ സുരക്ഷിതമായ തിരിച്ചു വരവ് കാത്തിരുന്ന കുടുംബത്തിന് ഈ വാര്‍ത്ത വലിയ ആഘാതമായിരുന്നു. ഞങ്ങളുടെ ഹൃദയം തകര്‍ന്നു. ഹൃദയഭേദകമായ ഈ വാര്‍ത്ത അംഗീകരിക്കാന്‍ പ്രയാസപ്പെടുകയാണ് കുടുംബമെന്നും വക്താവ് വെളിപ്പെടുത്തി.

കംപനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കഡില്‍സിനെ നഷ്ടപ്പെടാന്‍ കാരണമെന്ന് ഉടമ കുറ്റപ്പെടുത്തി. ആരോഗ്യ പരിശോധനയ്ക്കായി കഡില്‍സിനെ കൊണ്ടുപോകുമ്പോള്‍ കംപനി ജീവനക്കാരുടെ ഭാഗത്ത് നിന്നും അശ്രദ്ധ സംഭവിച്ചു. കൃത്യമായ പരിചരണവും മേല്‍നോട്ടവും ഉറപ്പാക്കുന്നതില്‍ കംപനി പരാജയപ്പെട്ടെന്നും ഉടമ ആരോപിച്ചു. കാറിടിച്ച് ചത്തതോടെ പെറ്റ് റീലോകേഷന്‍ കംപനിക്കെതിരെ കഡില്‍സിന്റെ ഉടമ കേസ് നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Keywords:  Missing Puppy Found Dead in Dubai, Dubai, News, Missing Puppy, Dead Body, Compensation, Accidental Death, Car Accident, Allegation, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia