V Sivankutty | 'പിന്നില്‍ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ഗൂഢാലോചന'; ചോദ്യക്കടലാസ് അച്ചടി പൂര്‍ത്തിയായില്ലെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് മന്ത്രി വി ശിവന്‍കുട്ടി!

 


തിരുവനന്തപുരം: (KVARTHA) ചോദ്യക്കടലാസ് അച്ചടി പൂര്‍ത്തിയായില്ലെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 'പരീക്ഷ നാളെ മുതല്‍, ചോദ്യക്കടലാസ് അച്ചടി പൂര്‍ത്തിയായില്ല' എന്ന പേരില്‍ മലയാള മനോരമയില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് അദ്ദേഹം പറഞ്ഞു.

ചോദ്യക്കടലാസിന്റെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. 2021 ല്‍ 9 തവണയായാണ് വിതരണം നടത്തിയത്. പല വര്‍ഷങ്ങളിലും ഘട്ടം ഘട്ടമായി വിതരണം നടത്തിയിട്ടുണ്ട്. 2022 പരീക്ഷ തന്നെ രണ്ട് ഘട്ടമായാണ് നടത്തിയത്. അപ്പോഴും ഒന്നിലധികം തവണ വിതരണം നടത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഹയര്‍ സെക്കന്ററിയില്‍ 1994 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വിദേശത്തെ പരീക്ഷാ സെന്ററുകളിലും വീണ്ടും ചോദ്യപേപ്പര്‍ എത്തിക്കണമെന്ന് വ്യാജവാര്‍ത്ത നല്‍കിയിരിക്കുന്നു. എംബസി മുഖേന മുഴുവന്‍ ചോദ്യപേപ്പറുകളും പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ ചെലവ് പൂര്‍ണമായും ഗള്‍ഫ് സ്‌കൂളുകളാണ് വഹിക്കുന്നത്. മാധ്യമ വാര്‍ത്ത തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്.

പരീക്ഷ നടത്തിപ്പിനുള്ള തുക പി. ഡി അക്കൗണ്ടില്‍ നിന്നും ചെലവഴിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. അത് പരീക്ഷ അവസാനിച്ച ശേഷം തിരിച്ചു നിക്ഷേപിക്കുന്നതാണ്. 2023 മാര്‍ച്ച് പരീക്ഷയുടെ ചെലവ് സമയബന്ധിതമായി അപേക്ഷ സമര്‍പ്പിച്ച എല്ലാ സ്‌കൂളുകള്‍ക്കും തുക വിതരണം നടത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ വ്യാജവാര്‍ത്ത നല്‍കുന്നതിന് പിന്നില്‍ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ഗൂഢാലോചന ഉണ്ട്. ഈ ഗൂഢാലോചന ജനം തിരിച്ചറിയുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

V Sivankutty | 'പിന്നില്‍ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ഗൂഢാലോചന'; ചോദ്യക്കടലാസ് അച്ചടി പൂര്‍ത്തിയായില്ലെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് മന്ത്രി വി ശിവന്‍കുട്ടി!

അതേസമയം, 'അധ്യയന വര്‍ഷം തീരാറായപ്പോള്‍ പഠനം മുടക്കി അധ്യാപക പരിശീലനം' എന്ന മാതൃഭൂമി വാര്‍ത്തയും വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മാര്‍ച്ച് 12 മുതല്‍ 16 വരെ ഒന്നാം ക്ലാസില്‍ നടക്കുന്ന പരിശീലനം സംബന്ധിച്ച് മാതൃഭൂമി വാര്‍ത്ത വസ്തുതകള്‍ അറിയാതെയുള്ള പ്രചാരണമാണ്. ഗവേഷണ അടിസ്ഥാനത്തില്‍ 40 അധ്യാപകര്‍ക്ക് മാത്രമാണ് ഈ പരിശീലനം നടത്തുന്നത്.

അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊണ്ടാണ് ഈ പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ളത്. പരിശീലനത്തില്‍ പങ്കാളികളാകുന്ന അധ്യാപകരില്‍ കുറച്ചുപേര്‍ ഹൈസ്‌കൂള്‍ അറ്റാച്ച്ഡ് വിഭാഗത്തില്‍ നിന്നുള്ളവരാണ്. അവര്‍ക്കിപ്പോള്‍ അധ്യയനകാലമല്ല.

ഈ വര്‍ഷത്തെ അധ്യയനവുമായി ബന്ധപ്പെട്ടതല്ല പരിശീലനം എന്നതാണ് മാതൃഭൂമി വാര്‍ത്തയിലെ ഒരു ആരോപണം. അധ്യയന വര്‍ഷം അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ ഉള്ളപ്പോള്‍ ഈ അധ്യയന വര്‍ഷത്തിലെ കാര്യങ്ങള്‍ക്ക് പരിശീലനം നല്‍കണമെന്ന് പറയുന്ന വാദം യുക്തിപരമല്ല.

അടുത്ത അധ്യയന വര്‍ഷത്തേക്ക് തയ്യാറാക്കിയ ഒന്നാം ക്ലാസിലെ പാഠപുസ്തകം ക്ലാസ് റൂമില്‍ വിനിമയം ചെയ്യുന്നതിന് തയ്യാറാക്കുന്ന അധ്യാപക സഹായിയില്‍ അധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ പരിശീലനം അധ്യാപകസഹായി തയ്യാറാക്കുന്ന ഇക്കാലയളവില്‍ തന്നെയാണ് നടത്തേണ്ടത്.

V Sivankutty | 'പിന്നില്‍ പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ഗൂഢാലോചന'; ചോദ്യക്കടലാസ് അച്ചടി പൂര്‍ത്തിയായില്ലെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് മന്ത്രി വി ശിവന്‍കുട്ടി!

വിദ്യാഭ്യാസ വകുപ്പിനുള്ളില്‍ നല്‍കിയ ഉത്തരവില്‍ ഇത് സംബന്ധിച്ച വകുപ്പിന്റെയോ എസ് സി ഇ ആര്‍ ടി യുടെയോ പ്രതികരണം തേടാതെ ഏകപക്ഷീയമായിട്ടാണ് വാര്‍ത്ത തയ്യാറാക്കിയത്. ബോധപൂര്‍വ്വം ഗവണ്‍മെന്റിന് എതിരെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടലാണ് മാതൃഭൂമിയുടെ ലക്ഷ്യമെന്ന് കരുതേണ്ടിയിരിക്കുന്നു.

മികവുത്സവം എന്ന പേരിലല്ല ഇപ്പോള്‍ പരിപാടി നടക്കുന്നത്. പഠനോത്സവമാണ് നടക്കുന്നത്.പഠനോത്സവം എന്നാല്‍ കുട്ടികളെ തയ്യാറാക്കി പങ്കെടുപ്പിക്കുന്ന പരിപാടി എന്ന നിലയില്‍ മാതൃഭൂമി ലേഖകനെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.യഥാര്‍ത്ഥത്തില്‍ ഒരു വര്‍ഷം സ്‌കൂളില്‍ നടത്തിയ അക്കാദമിക മികവുകളുടെ അവതരണമാണ് പഠനോത്സവം.

പുതിയ അധ്യാപകര്‍ക്കുള്ള ഗവേഷണപരമായ പരിശീലനമാണ്. ഈ അധ്യാപകര്‍ സ്വയം സന്നദ്ധരായിട്ടാണ് പരിശീലനത്തില്‍ എത്തുന്നത്. അപേക്ഷിച്ച അധ്യാപകരില്‍ നിന്നും മാത്രമേ ആളുകളെ ഈ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നുള്ളൂ. പുതിയതായി വിദ്യാഭ്യാസ മേഖലയിലെത്തിയ ഇവരെ റിസോഴ്‌സ് പേഴ്‌സണ്‍മാരായി പരിവര്‍ത്തിപ്പിക്കുക കൂടി ആണ് ഈ പരിപാടിയുടെ ലക്ഷ്യമാണ്. ഇവരില്‍ കൂടുതല്‍ കഴിവുള്ളവരെ കണ്ടെത്തി പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ഗവേഷണപരമായി ഇടപെടുന്നതിന് അവസരം ഒരുക്കാനാണ് വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ലക്ഷ്യമിടുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

 

Keywords: News, Kerala, Kerala-News, Educational-News, Social-Media-News, Minister, V Sivankutty, Against, News, Malayalam Manorama, Facebook, Social Media, Exam, Education, Question paper, Minister V Sivankutty against news in Malayalam Manorama.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia