V Sivan Kutty | സംസ്ഥാന ബജറ്റ് തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തിയുള്ളത്; അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാന ബജറ്റിനെ അഭിനന്ദിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തി ഉള്ളതാണ് ബജറ്റെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴിലും തൊഴിലാളി ക്ഷേമവും മേഖലയിലെ വിവിധ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ബജറ്റില്‍ 464.44 കോടി രൂപ വകയിരുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലേബര്‍ കമ്മീഷണറേറ്റിന് 112.95 കോടി രൂപയും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് വകുപ്പിന് 95.95 കോടി രൂപയും നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന്(കേരളം)30.23 കോടി രൂപയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന് 3 കോടി രൂപയും ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പിന് 4.5 കോടി രൂപയും നീക്കിവെച്ചു. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസനിധിയിലേക്ക് 1.10 കോടി രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു.

V Sivan Kutty | സംസ്ഥാന ബജറ്റ് തൊഴിലാളി ക്ഷേമം മുന്‍നിര്‍ത്തിയുള്ളത്; അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

നിലവിലെ ഐടിഐകളില്‍ അധികസൗകര്യം ഏര്‍പ്പെടുത്തി കൂടുതല്‍ ട്രെയിനികള്‍ക്ക് പരിശീലനം നല്‍കുന്നതിന് വേണ്ടിയുള്ള വിവിധ പദ്ധതികള്‍ക്കായി വ്യാവസായിക പരിശീലന വകുപ്പിന് 4.5 കോടി രൂപയും വകയിരുത്തി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വിധവകള്‍, ഉപേക്ഷിക്കപ്പെട്ട/ വിവാഹ മോചനം നേടിയ /അവിവാഹിതരായ വനിതകള്‍, അവിവാഹിതരായ അമ്മമാര്‍ ഭിന്നശേഷിക്കാരായ വനിതകള്‍, കിടപ്പുരോഗികളുടെ ഭാര്യമാര്‍ എന്നിവര്‍ക്ക് സ്വയം തൊഴില്‍ നല്‍കുന്നതിനുള്ള ശരണ്യ പദ്ധതിക്കായി 17 കോടി രൂപ വകയിരുത്തി. ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പിന് 4.5 കോടി രൂപ വകയിരുത്തി.

മൂന്നാറില്‍ തൊഴില്‍ സമുച്ചയത്തിന്റെ പണി പൂര്‍ത്തിയാക്കാനായി 2024 - 25 സാമ്പത്തിക വര്‍ഷം 60 ലക്ഷം രൂപ വകയിരുത്തി. അതിഥി തൊഴിലാളികള്‍ക്ക് 25,000 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സഹായവും അപകട മരണത്തിന് 2 ലക്ഷം രൂപയും വൈകല്യത്തിന് ഒരു ലക്ഷം രൂപ വരെയും സഹായം ഉറപ്പാക്കുന്ന ആവാസ് പദ്ധതിക്കായി 1.25 കോടി രൂപ വകയിരുത്തിയതായും മന്ത്രി എടുത്തുപറഞ്ഞു.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള സാമൂഹ്യ സംരക്ഷണ പദ്ധതിക്കായി എട്ടു കോടി രൂപ വകയിരുത്തി. പരമ്പരാഗത തൊഴില്‍ മേഖലകളായ ബീഡി, ഖാദി, മുള, ചൂരല്‍, മത്സ്യബന്ധനവും സംസ്‌കരണവും, കശുവണ്ടി, കയര്‍, തഴപ്പായ, കരകൗശല നിര്‍മ്മാണം മുതലായ മേഖലകളിലെ തൊഴിലാളികള്‍ക്ക് 1250 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നതിനുള്ള പദ്ധതിക്കായി 90 കോടി രൂപയും വകയിരുത്തി.

വ്യാവസായിക പരിശീലന വകുപ്പില്‍ നൈപുണ്യ വികസന പരിപാടികള്‍ നടപ്പിലാക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് ആന്‍ഡ് ഏക്‌സലന്‍സിന്റെ വിവിധ കര്‍മ്മ പദ്ധതികള്‍ക്കായി 33 കോടി രൂപ വകയിരുത്തി. ഐടിഐ കളുടെ ആധുനികവല്‍ക്കരണത്തിനായി 25 കോടി രൂപയും വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു.

Keywords: Minister V Sivan Kutty Praises Kerala Budget, Thiruvananthapuram, News, Minister V Sivan Kutty, Praised, Kerala Budget, ITI, Industrial, Trainee, Factory, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia