Follow KVARTHA on Google news Follow Us!
ad

Praised | കേരളം ഭരിക്കുന്നത് ഏതു പ്രതിസന്ധിയിലും ജനങ്ങളെ കൈവെടിയാത്ത സര്‍കാരെന്ന് മന്ത്രി കെ രാജന്‍

ലക്ഷ്യം വച്ച വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ല Minister K Rajan, Praised, LDF Govt, Kerala News
മട്ടന്നൂര്‍: (KVARTHA) കടുത്ത പ്രതിസന്ധിയിലും കേരളത്തെ കൈവെടിയാത്ത സര്‍കാരാണ് ഭരണത്തിലുള്ളതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മട്ടന്നൂര്‍ മണ്ഡലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും കേരളത്തെ തകര്‍ത്തെറിഞ്ഞപ്പോഴും വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍കാര്‍ പിന്തിരിഞ്ഞിട്ടില്ല. ഇപ്പോള്‍ കേന്ദ്ര സര്‍കാര്‍ സാമ്പത്തികമായി ഞെരുക്കാന്‍ നോക്കുന്നു. എന്നാല്‍ കേരളം ലക്ഷ്യം വച്ച വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Minister K Rajan Praises LDF Govt, Kannur, News, Minister K Rajan, Praised, Politics, Conference Hall, LDF Govt, Inauguration, Kerala News
 

മട്ടന്നൂരിലെ എല്ലാ സര്‍കാര്‍ ഓഫീസുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന മട്ടന്നൂര്‍ റവന്യൂ ടവറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ ടവര്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കെ കെ ശൈലജ എം എല്‍ എ അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ ടൗണില്‍ പഴശ്ശി ജലസേചന വകുപ്പില്‍ നിന്ന് വിട്ടുകിട്ടിയ മൂന്ന് ഏകര്‍ സ്ഥലത്താണ് 34.3 കോടി രൂപ കിഫ്ബി തുക ഉപയോഗിച്ച് റവന്യൂ ടവര്‍ നിര്‍മിച്ചത്.

5234 ച. മീ. കെട്ടിടവും 511 ച.മീ. കാന്റീന്‍ ബ്ലോകുമാണ് നിര്‍മിച്ചത്. കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2021 സെപ്തംബറില്‍ കെട്ടിട നിര്‍മാണം ആരംഭിച്ചു. താഴത്തെ നിലയില്‍ ഇലക്ട്രികല്‍ റൂം, ഇരുചക്ര വാഹനങ്ങള്‍ക്കുള്ള പാര്‍കിംഗ്, കാര്‍ പാര്‍കിംഗ് എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഒന്നാം നിലയില്‍ എ ഇ ഒ ഓഫീസ്, എസ് എസ് എ- ബി ആര്‍ സി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേന്‍ജ് ഓഫീസ്, ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ് എന്നിവയും രണ്ടാം നിലയില്‍ ഐ സി ഡി എസ് ഓഫീസ്, എല്‍ എ കിന്‍ഫ്ര, മെന്റല്‍ ഹെല്‍ത് റിവ്യൂ ബോര്‍ഡ് ഓഫീസ്, എക്‌സൈസ് സര്‍കിള്‍ ഓഫീസ് എന്നിവയുമാണ് ഉള്ളത്. മൂന്നാം നിലയില്‍ എല്‍ എ എയര്‍പോര്‍ട് ഓഫീസ്, ആര്‍ ടി ഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസ്, പഴശ്ശി ഇറിഗേഷന്‍, മട്ടന്നൂര്‍ വെക്റ്റര്‍ കണ്‍ട്രോള്‍ ഓഫീസ്, പുരാവസ്തു വകുപ്പ് ഓഫീസ്, മൈനര്‍ ഇറിഗേഷന്‍ ഓഫീസ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. നാലാംനിലയില്‍ വീഡിയോ കോണ്‍ഫറന്‍സ് റൂം, ലൈബ്രറി, ഡൈനിംഗ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്.

സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പി സുനീര്‍, കേരള ഭവന നിര്‍മാണ ബോര്‍ഡ് മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ശാജിത് മാസ്റ്റര്‍, സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് അംഗം കാരായി രാജന്‍, ജില്ലാ പഞ്ചായത് സ്ഥിരം സമിതി അംഗം വി കെ സുരേഷ് ബാബു, ഇരിട്ടി ബ്ലോക് പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷന്‍ എം രതീഷ്, മട്ടന്നൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ ഒ പ്രീത, സെക്രടറി രാഹുല്‍ കൃഷ്ണ ശര്‍മ ഐഎഎസ്, തലശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍ ഐ എ എസ്, മാങ്ങാട്ടിടം ഗ്രാമ പഞ്ചായത് പ്രസിഡന്റ് പി സി ഗംഗാധരന്‍, മാലൂര്‍ പഞ്ചായത് പ്രസിഡന്റ് വി ഹൈമാവതി, തില്ലങ്കേരി പഞ്ചായത് പ്രസിഡന്റ് പി ശ്രീമതി, പടിയൂര്‍ പഞ്ചായത് പ്രസിഡന്റ് ശംസുദ്ദീന്‍, കൂടാളി പഞ്ചായത് പ്രസിഡന്റ് പി കെ ഷൈമ, കീഴല്ലൂര്‍ പഞ്ചായത് പ്രസിഡന്റ് കെ വി മിനി, കോളയാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് എം റിജി, മട്ടന്നൂര്‍ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ പി ശ്രീനാഥ്, പി പ്രസീന, കെ മജീദ്, വി കെ സുഗതന്‍, പി അനിത, മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ പി പ്രജില, കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ ബി ഹരികൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ടി, സംഘടനാ പ്രതിനിധികളായ എന്‍ വി ചന്ദ്രബാബു (സി പി ഐ എം), എ സുധാകരന്‍(സിപി ഐ), സുരേഷ് മാവില(കോണ്‍ഗ്രസ് ഐ), ഇ പി ശംസുദ്ദീന്‍ (ഐ യൂ എം എല്‍), ദിലീപ് കുമാര്‍ (ജെ ഡി എസ് ), കെ ടി ജോസ് (എന്‍ സി പി), അച്ചുതന്‍ അണിയേരി (കോണ്‍ഗ്രസ് എസ്), വി പി താജുദ്ദീന്‍ (ഐ എന്‍ എല്‍), കെ പി രമേശന്‍ (ആര്‍ ജെ ഡി), കെ പി അനില്‍കുമാര്‍ (ജെ കെ സി), ശരത് കൊതേരി (ബി ജെ പി), ഗണേശന്‍ കുന്നുമ്മല്‍ (വ്യാപാരി വ്യവസായി സമിതി), മുസ്തഫ ദാവാരി (വ്യാപാരി വ്യവസായി ഏകോപന സമിതി) എന്നിവര്‍ പങ്കെടുത്തു.

Keywords: Minister K Rajan Praises LDF Govt, Kannur, News, Minister K Rajan, Praised, Politics, Conference Hall, LDF Govt, Inauguration, Kerala News. 

Post a Comment