SWISS-TOWER 24/07/2023

Marriage Fraud | സ്വയം വരണമാല്യം അണിഞ്ഞ് യുവതികള്‍; സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ വൈറലായതോടെ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരം; 2 സര്‍കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ബലിയാ: (KVARTHA) സ്വയം വരണമാല്യം അണിഞ്ഞ യുവതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സര്‍കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേര്‍ അറസ്റ്റില്‍. പുറത്തുവന്ന വീഡിയോയില്‍ വരന്റെ വേഷമണിഞ്ഞ ഏതാനും യുവാക്കള്‍ മുഖം മറച്ചുനില്‍ക്കുന്നതും കാണാം.
ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലാണ് സംഭവം.

ജനുവരി 25-ന് നടന്ന സമൂഹവിവാഹത്തില്‍ 568 ജോഡികള്‍ പങ്കെടുത്തിരുന്നു. ഇവരില്‍ ഭൂരിഭാഗവും പണം വാങ്ങി ജോഡികളായി അഭിനയിച്ചതാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 500 മുതല്‍ 200 രൂപവരെ കൊടുത്താണ് തട്ടിപ്പിനായി യുവതീ യുവാക്കളെ ഏര്‍പ്പാടാക്കിയതെന്ന് ഗ്രാമവാസികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

Marriage Fraud | സ്വയം വരണമാല്യം അണിഞ്ഞ് യുവതികള്‍; സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ വൈറലായതോടെ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരം; 2 സര്‍കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേര്‍ അറസ്റ്റില്‍


'സമൂഹവിവാഹം കാണാനാണ് ഞാനവിടെ പോയത്. പക്ഷേ അവരെന്നോട് വരന്റെ വേഷമിട്ട് മണ്ഡപത്തില്‍ ഇരിക്കാന്‍ പറഞ്ഞു. പരിപാടിക്ക് ശേഷം പണം നല്‍കാമെന്നും പറഞ്ഞു. അവിടെയുണ്ടായിരുന്ന മിക്ക യുവതികള്‍ക്കും വരന്മാര്‍ ഇല്ലായിരുന്നു. അവര്‍ സ്വയം വരണമാല്യം ചാര്‍ത്തി,'- എന്നാണ് സംഭവത്തെ കുറിച്ച് ഗ്രാമവാസിയായ പത്തൊന്‍പതുകാരന്‍ രാജ്കുമാര്‍ പറഞ്ഞത്.

പരിപാടിക്ക് രണ്ടുദിവസം മുമ്പ് മാത്രമാണ് സംഘാടകര്‍ സമൂഹവിവാഹത്തെപ്പറ്റി തന്നെ അറിയിച്ചതെന്നും അപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നുവെന്നും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ബിജെപി എംഎല്‍എ കേതകി സിങ് പ്രതികരിച്ചു. തട്ടിപ്പില്‍ സര്‍കാര്‍ ഉദ്യോഗസ്ഥരടക്കം ഉള്‍പെട്ടിട്ടുള്ളതായാണ് മനസിലാക്കുന്നത്. വിശദമായ അന്വേഷണം ആരംഭിച്ചുവെന്നും കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും കേതകി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ സമൂഹവിവാഹം നടത്തുന്നതിന് അമ്പത്തൊന്നായിരം രൂപയുടെ സര്‍കാര്‍ പദ്ധതിയുണ്ട്. പദ്ധതി പ്രകാരം വിവാഹിതയാകുന്ന യുവതിക്ക് 35,000 രൂപ ലഭിക്കും. 10,000 രൂപ വിവാഹത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനും 6,000 രൂപ മറ്റ് വിവാഹച്ചിലവുകള്‍ നടത്താനുമുള്ളതാണ്. ഈ തുകയ്ക്ക് വേണ്ടിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത് എന്നാണ് പ്രാഥമികമായി ലഭിച്ചിരിക്കുന്ന വിവരം.

എന്നാല്‍ പ്രതികള്‍ക്ക് പണം ലഭിക്കുന്നതിന് മുമ്പുതന്നെ ഇവരുടെ പദ്ധതി പൊളിയുകയായിരുന്നു. വിവാഹിതരായവരെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗ കമിറ്റിയെ നിയോഗിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ വിവാഹം കഴിച്ചവരാണ് എന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അവര്‍ക്ക് പദ്ധതിപ്രകാരമുള്ള പണം ലഭിക്കുകയുള്ളൂ. അതുവരെ പണം തടഞ്ഞുവയ്ക്കും എന്നും കേതകി വ്യക്തമാക്കി.

Keywords: Massive wedding fraud unearthed in UP's Ballia, brides seen garlanding themselves, UP, News, Massive Wedding Fraud, Social Media, Video, Probe, BJP MLA, Arrested, Govt Employees, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia