Follow KVARTHA on Google news Follow Us!
ad

Tripunithura Explosion | വെടിക്കെട്ട് മത്സരത്തിലെ ഉത്സവപ്പെരുമ!

2 ജീവനുകളാണ് പൊലിഞ്ഞത് Tripunithura explosion, firecracker, Temple Festival
_അസീസ് പട്ള_

(KVARTHA) തൃപ്പൂണിത്തുറയിലെ അനധികൃത കരിമരുന്ന് ശേഖരം പൊട്ടിത്തെറിച്ച് രണ്ടു ജീവൻ പൊലിയുകയും സ്ത്രീകളും കുട്ടികളുമടക്കം ഇരുപത്തഞ്ചോളം പേർക്ക് പരിക്ക് പറ്റുകയും വ്യാപക നാശം വിതക്കുകയും ചെയ്ത സംഭവം ഞെട്ടലോടെയാണ് മലയാളി സമൂഹം ശ്രവിച്ചത്,

Massive blast at Tripunithura firecracker storage unit.

രണ്ട് കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം കൊള്ളിച്ച അത്യുഗ്ര സ്ഫോടനത്തിൽ ഇരുപത്തഞ്ചോളം വീടുകൾക്ക് കേടുപാടുകൾ പറ്റി. ഏതാനും വീടുകൾ പൂർണമായും വാസയോഗ്യമല്ലാതായി. ചില വീടുകളുടെ അടിത്തറയും ചുമരുകളും വീണ്ടുകീറുകയും, മേൽക്കൂര തകരുകയും ചെയ്തു. പൊട്ടിത്തകർന്ന ജനൽ ചില്ലുകൾ സമീപവാസികളുടെ ശരീരത്തിൽ തുളഞ്ഞുകയറിയതും അപകടവ്യാപ്തി കൂടാൻ കാരണമായി.

Massive blast at Tripunithura firecracker storage unit.

പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു ശേഖരിച്ച കോൺക്രീറ്റ് കെട്ടിടത്തിലേക്ക്, പാലക്കാട് നിന്നു സ്ഫോടകവസ്തുക്കളും കരിമരുന്നുമായി വന്ന ടെമ്പോ ട്രാവലറിൽ നിന്നു പ്രസ്തുത കെട്ടിടത്തിലേക്ക് മാറ്റുമ്പോൾ ഷോർട്ട് സർക്യൂട്ട് മൂലമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ജീവനക്കാരുടെ മൊഴി,

Massive blast at Tripunithura firecracker storage unit.

ആകാശത്തേക്ക് ഉയർന്നു പൊട്ടുന്ന ഉഗ്രശേഷിയുള്ള അമിട്ടുകൾ പടക്കപ്പുരകളിൽനിന്നും പലദിക്കുകളിൽ ചീറിപ്പാഞ്ഞു പരിസരവാസികളിൽ വിഭ്രാന്തി സൃഷ്ടിച്ചു,. സ്ഫോടനതീവ്രതയിൽ വാഹനം അന്തരീക്ഷത്തിലേക്കുയർന്നു കരണം മറിഞ്ഞാണ് നിലംപതിച്ചത്. അടുത്തിരുന്ന ഒരു കാറും കത്തിനശിച്ചു. ഉയർന്ന തീജ്വാലയിൽ സമീപത്തെ മാവ് കരിഞ്ഞുണങ്ങി, തുടർച്ചയായി ആറു തവണ അത്യുഗ്ര സ്ഫോടന ശബ്ദം കേട്ട നാട്ടുകാർ ഭൂമികുലുക്കമെന്ന് കരുതി പരിഭ്രാന്തിയിൽ വീട്ടിൽ നിന്നും പരക്കം പാഞ്ഞു.

പുതിയകാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി തലേദിവസം രാത്രി തെക്കും ഭാഗത്തിന്റെ വക വലിയ വെടിക്കെട്ട് ക്ഷേത്രമൈതാനത്ത് നടത്തിയിരുന്നു. തെക്കുംഭാഗത്തെ വെല്ലുന്ന വിധത്തിൽ തിങ്കളാഴ്ച നടത്താനിരുന്ന വടക്കുംഭാഗത്തിന്റെ പടക്ക ശേഖരമാണ് മരണം വിതച്ചത്.

മാത്സര്യം നല്ലതു തെന്നെ, അത് തീക്കളി കൊണ്ടാവരുത്. വീടുകൾ തിങ്ങി നിറഞ്ഞ ഇത്തരം മേഖലകളിൽ പടക്കക്കടയോ, പടക്കശേഖരമോ, പടക്ക നിർമ്മാണമോ പാടില്ല എന്ന കർശനനിയമം മറികടന്ന് ആരെ പ്രീണിപ്പിക്കാനാണ് ഇത്തരം കൊടും സാഹസത്തിന് ബന്ധപ്പെട്ടവർ മുതിർന്നത്? പടക്ക ദുരന്തം കേരളത്തിലും ഒരു തുടർക്കഥയായി പരിണമിക്കുമ്പോൾ ജീവനും, സ്വത്തും ഇരിക്കുന്ന കിടപ്പാടങ്ങൾ വരെ നഷ്ടപ്പെടുന്നത് നിരപരാധികളായ സാധാരണക്കാർക്കാണ്. നഷ്ടപ്പെട്ടതിനെ എന്ത് പകരം നൽകി നികത്താനാകും?!

പച്ചക്കരളുള്ള ഏതൊരു ജീവിയുടെയും വിശിഷ്യാ മനുഷ്യരുടെ ജീവനും, പാർപ്പിടത്തിനും, സ്വത്തിനും, ആവാസവ്യവസ്ഥയ്ക്കും ഭീഷണി മുഴക്കുന്ന ഒരു കാര്യത്തിനും ഒരു ദർശനവും ഒരു മത സംഹിതയും കൂട്ടുനിൽക്കില്ല എന്ന് വേദപുസ്തകത്തിൽ നിഷ്കർഷിക്കുന്നുണ്ട്. നിരപരാധിയായ ഒരാളെ നിയമപരമല്ലാതെ കൊന്നാൽ ലോകത്തെ മുഴുവൻ മനുഷ്യരെയും കൊന്നതിന് തുല്യം, മരണക്കുരുക്കിൽ നിന്നും ഒരാളെ രക്ഷപ്പെടുത്തിയാൽ ഈ ലോകത്തെ മുഴുവൻ മാനവരെയും രക്ഷിച്ചതിന് തുല്യം എന്ന വേദവാക്യം സമാനതയില്ലാത്ത മനുഷ്യജീവന്റെ ഉന്നത മൂല്യങ്ങളെയാണ് ഉയർത്തിക്കാണിക്കുന്നത്.

ഭാരത സംസ്കൃതിയുടെ ഉൾത്തുടിപ്പായ രാമായണത്തിന്റെ ഉൽപത്തിക്ക് കാരണമായ വാൽമീകിയുടെ മാ നിഷാദ – അരുത് കാട്ടാളാ.. (ശ്ലോകം), രണ്ടു പക്ഷികളിലൊന്നിനെ കൊന്ന വേടനിൽ നിന്നും മറ്റൊന്നിനെ രക്ഷിക്കാനായിരുന്നു, ഇതെല്ലാം ജീവൻ വിലപ്പെട്ടതാണ് എന്നതിന്റെ സാക്ഷിപ്പത്രമാണ്. ഒരു രാജ്യത്തെ നിയമം അനുധാവനം ചെയ്യുക എന്നുള്ളത് പൗരധർമ്മമെന്നതിലുപരി ധർമ്മിക – ദർശനത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ് എന്നിരിക്കെ ഏത് ദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് ഒരു സുരക്ഷാ മാനദണ്ഡവും അവലംബിക്കാതെ ഇത്തരം ഭീകരവും ബീഭത്സവുമായ അപകടത്തെ ക്ഷണിച്ചു വരുത്താൻ തുനിയുന്നത്. ജീവനും വീടും നഷ്ടപ്പെട്ടവർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാൻ നീതിന്യായ വ്യവസ്ഥയിൽ കനിവുണ്ടാവണം, പ്രതികൾ ആരായാലും അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്നു മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനും കഴിയണം.

Keywords: Article, Editor’s-Pick, Tripunithura Explosion, Firecracker, Temple Festival, Storage, Massive blast at Tripunithura firecracker storage unit.

< !- START disable copy paste -->

Post a Comment