Arrested | സുഹൃത്തിന്റെ ആസിഡ് അക്രമത്തില്‍ മരംമുറി തൊഴിലാളിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി; ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ

 


കണ്ണൂര്‍: (KVARTHA) സുഹൃത്തിന്റെ ആസിഡ് അക്രമത്തില്‍ മരംമുറി തൊഴിലാളിയുടെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും മറ്റൊരു കണ്ണിന്റെ കാഴ്ച ഭാഗികമായും നഷ്ടപ്പെട്ടതായി പരാതി. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തുമണിയോടെ ചെറുപുഴ പ്രാപ്പൊയിലിലാണ് കേസിനാസ്പദമായ സംഭവം. കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ചിറ്റാരിക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ റോബിനെയാണ് ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
  
Arrested | സുഹൃത്തിന്റെ ആസിഡ് അക്രമത്തില്‍ മരംമുറി തൊഴിലാളിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി; ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ

പ്രാപ്പൊയില്‍ സ്വദേശി പെരുംതടത്തില്‍ തോപ്പില്‍ രാജേഷിനെതിരെ (52) യാണ് ആസിഡ് അക്രമണം നടന്നത്. ചൊവ്വാഴ്ച രാവിലെ ചെറുപുഴ പൊലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി പി ദിനേഷിന്റെ നേതൃത്വത്തില്‍ പ്രതിയെ തെളിവെടുപ്പിനായി രാജേഷിന്റെ പ്രാപ്പെയില്‍ പെരുന്തടത്തിലെ വീട്ടിലെത്തിച്ചിരുന്നു. വീടിന്റെ സമീപത്തു നിന്നും ആസിഡ് പകര്‍ന്നെടുത്ത ഒരു കപ് കണ്ടെടുത്തിട്ടുണ്ട്.

മരപ്പണിക്കാരനായ രാജേഷും റോബിനും വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. അടുത്ത കാലത്തായി റോബിന്റെ കുടുംബപ്രശ്‌നത്തില്‍ രാജേഷ് ഇടപെട്ടതിന്റെ വിരോധമാണ് ആസിഡ് അക്രമത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. മരംമുറി തൊഴിലാളിയാണ് രാജേഷ്.

കഴിഞ്ഞ ദിവസം നിലഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജാശുപത്രിയില്‍ നിന്നും രാജേഷിനെ കോഴിക്കോട് മെഡികല്‍ കോളജാശുപത്രിയിലേക്ക് മാറ്റിയിരുന്നു. വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. ഇടതുകണ്ണിന്റെ അവസ്ഥയും ഗുരുതരമാണെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.
  
Arrested | സുഹൃത്തിന്റെ ആസിഡ് അക്രമത്തില്‍ മരംമുറി തൊഴിലാളിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി; ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ

Keywords : News, News-Malayalam-News, Kerala, Kerala-News, Kannur, Man arrested on charge of assault.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia