Mahabharat’ Actor | 'മഹാഭാരത്' സീരിയലിൽ ശ്രീകൃഷ്ണനെ അവതരിപ്പിച്ച നടനെതിരെ ആരോപണങ്ങളുമായി ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യ; 'ഇരവാദം മുഴക്കുന്നു, കുട്ടികളുടെ സ്കൂൾ ഫീസ് പോലും നൽകിയിട്ടില്ല'

 


ന്യൂഡെൽഹി: (KVARTHA) ബി ആർ ചോപ്രയുടെ 'മഹാഭാരത്' സീരിയലിൽ 'ശ്രീകൃഷ്ണൻ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ നിതീഷ് ഭരദ്വാജ് കുടുംബ പ്രശ്നങ്ങളെ തുടർന്ന് വാർത്തകളിൽ ചർച്ചയാണ്. തൻ്റെ രണ്ടാം ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ സ്മിത മാനസിക വേദനയുണ്ടാക്കിയെന്നും മകളെ കാണാൻ അനുവദിക്കുന്നില്ലെന്നും നിതീഷ് ഭരദ്വാജ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ആദ്യമായി ഭാര്യ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

Mahabharat’ Actor | 'മഹാഭാരത്' സീരിയലിൽ ശ്രീകൃഷ്ണനെ അവതരിപ്പിച്ച നടനെതിരെ ആരോപണങ്ങളുമായി ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യ; 'ഇരവാദം മുഴക്കുന്നു, കുട്ടികളുടെ സ്കൂൾ ഫീസ് പോലും നൽകിയിട്ടില്ല'

നിതീഷ് ഭരദ്വാജും ഭാര്യ സ്മിതയും 2019 മുതൽ വേർപിരിഞ്ഞ് കഴിയുകയാണ്. വിവാഹമോചന നടപടികൾ ഇപ്പോഴും തുടരുകയാണ്. നിതീഷ് ഭരദ്വാജിൻ്റെ വീട്ടിൽ തർക്കം പൊട്ടിപ്പുറപ്പെടുകയും പൊലീസിൽ എത്തുകയും ചെയ്തതോടെയാണ് സംഭവ പുറംലോകം അറിയാൻ തുടങ്ങിയത്. നിതീഷ് ഭരദ്വാജ് ഇരവാദം മുഴക്കുകയാണെന്നാണ് സ്മിതയുടെ ആരോപണം. ഭക്ഷണം, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, കായികം, യുവജനകാര്യം എന്നിവയുടെ ചുമതല വഹിക്കുന്ന അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സ്മിത.

ജോലി ഉപേക്ഷിക്കാൻ ഭർത്താവ് സമ്മർദം ചെലുത്തിയെന്നും വിസമ്മതിച്ചപ്പോൾ വിവാഹമോചനത്തിന് തീരുമാനിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. താൻ ജോലി ഉപേക്ഷിക്കാൻ ഭർത്താവ് ആഗ്രഹിക്കുന്നുവെന്നും എതിർത്തപ്പോൾ വിവാഹമോചന നടപടികൾ ആരംഭിച്ചെന്നും സ്മിതയെ ഉദ്ധരിച്ചു ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്തു.

ഞാൻ ജോലി ഉപേക്ഷിക്കണമെന്ന് നിതീഷ് ആഗ്രഹിച്ചിരുന്നു. സമ്മതിക്കാതെ വന്നപ്പോൾ വേർപിരിയാമെന്ന് പറഞ്ഞു, ഞാൻ വിവാഹമോചനത്തിന് സമ്മതിച്ചപ്പോൾ പണം ചോദിച്ചു, അത് ഞാൻ നിരസിച്ചു. ഇപ്പോൾ ഒരു ഇരയായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ്. ഇരവാദം മുഴക്കി കളിക്കുകയാണ് ചെയ്യുന്നത്. ജനിച്ചത് മുതൽ ഒരു പിതാവെന്ന നിലയിൽ ഒരു കടമയും നിർവഹിച്ചിട്ടില്ല. നിയമപരമായ ബാധ്യത ഉണ്ടായിരുന്നിട്ടും ഭർത്താവ് സ്കൂൾ ഫീസ് അടയ്ക്കുകയോ ചിലവിനായി പണം നൽകുകയോ ചെയ്തില്ലെന്നും സ്മിത പറഞ്ഞു.

Keywords: News, National, New Delhi, Mahabharat’ Actor, Nitish Bharadwaj, IAS, Serial, Actor, ‘Mahabharat’ Actor Nitish Bharadwaj’s IAS Wife Says ‘He Is Playing Victim, Never Even Paid Kids’ School Fee’.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia