Follow KVARTHA on Google news Follow Us!
ad

Lakshadweep | മാലദ്വീപുമായുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമാകുന്നതിനിടെ ബുദ്ധിപരമായ നീക്കം; ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

പ്രത്യക്ഷ, പരോക്ഷ നികുതികളില്‍ മാറ്റമില്ല Finance Minister, Nirmala Sitharaman, Presents, Union Budget, Lakshadweep, Mention, Budget Speech, Tourism,
ന്യൂഡെല്‍ഹി: (KVARTHA) കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ വിനോദസഞ്ചാരത്തെക്കുറിച്ച് സംസാരിച്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് പറഞ്ഞു. മാലദ്വീപുമായുള്ള തര്‍ക്കത്തിനിടെയാണ് തന്ത്രപരമായ നീക്കം. 58 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍.

അടിസ്ഥാന സൗകര്യ വികസനങ്ങളിലൂടെ ലക്ഷദ്വീപിന്റെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചതിന് പിന്നാലെ ലക്ഷദ്വീപിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടിയിരുന്നു.

ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് ടൂറിസം രംഗത്ത് ദീര്‍ഘകാല വായ്പകള്‍ നല്‍കും. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റില്‍ പറഞ്ഞു.

'പോര്‍ട് കണക്ടിവിറ്റി, വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന വികസനം, മറ്റു സൗകര്യങ്ങള്‍ എന്നിവയിലൂടെ ലക്ഷദ്വീപ് ഉള്‍പെടെയുള്ള മേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കും' എന്നായിരുന്നു നിര്‍മലയുടെ വാക്കുകള്‍. വലിയ പ്രധാന്യത്തോടെ ലക്ഷദ്വീപിനെ കേന്ദ്രസര്‍കാര്‍ ബജറ്റില്‍ പരാമര്‍ശിച്ചത് ശ്രദ്ധേയമാണെന്നും വരുംനാളുകളില്‍ ഇതിന്റെ നേട്ടമുണ്ടാകുമെന്നും ടൂറിസം രംഗത്തുള്ളവര്‍ പറയുന്നു.





ടൂറിസം വികസനത്തെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങള്‍ക്ക് ലോണുകള്‍ അനുവദിക്കുന്നതിലൂടെ പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ആത്മീയ ടൂറിസം പ്രാദേശിക സര്‍കാരുകള്‍ക്ക് നേട്ടമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം പ്രത്യക്ഷ, പരോക്ഷ നികുതികളില്‍ മാറ്റമില്ലാതെയാണ് ഇത്തവണത്തെ ബജറ്റ് അവതരണം.

Keywords: News, National, National-News, Budget, Travel&Tourism, Finance Minister, Nirmala Sitharaman, Presents, Union Budget, Lakshadweep, Mention, Budget Speech, Tourism, Lok Sabha, Maldives, National News, New Delhi News, Lakshadweep finds mention in Budget speech as Finance Minister talks on tourism.

Post a Comment