Dairy Meet | കണ്ണൂര്‍ ജില്ലാക്ഷീരസംഗമം ചെറുതാഴത്ത് മൂന്നുമുതല്‍ ആറുവരെ വിവിധ പരിപാടികളോടെ നടത്തും; മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
                                                 Feb 3, 2024, 00:24 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (KVARTHA) ജില്ലാക്ഷീരസംഗമം ഫെബ്രുവരി മൂന്ന് മുതല്‍ ആറുവരെ വിവിധ പരിപാടികളോടെ ചെറുതാഴത്ത് നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ സി തമ്പാന്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി മൂന്നിന് രാവിലെ പത്തുമണിക്ക് സംഘാടക സമിതി ചെയര്‍മന്‍ കെ സി തമ്പാന്‍ പതാക ഉയര്‍ത്തും. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ സജിന മുഖ്യാതിഥിയാകും. അന്നേ ദിവസം വൈകുന്നേരം മൂന്ന് മണിക്ക് ചെറുതാഴം ക്ഷീര സംഘം പരിസരത്തുനിന്നും വിളംബര ഘോഷയാത്ര നടത്തും. 
    
ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഫെബ്രുവരി അഞ്ചിന് രാവിലെ 9.30ന് ക്ഷീരസംഘം പ്രസിഡന്റുമാര്‍ക്കും എലൈറ്റ് ഫാര്‍മേഴ്സിനുമുളള ശില്‍പശാലയും ഡയറി എക്സ്പോയും ജില്ലാപഞ്ചായത്ത് പ്രസി. പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരുടെ പ്രായോഗിക സമീപനങ്ങളെന്ന വിഷയത്തില്‍ ശില്‍പശാല നടക്കും. ആര്‍ രശ്മി (ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ഡി എല്‍ കാസര്‍കോട്) മോഡറേറ്ററാകും. ഡോ. ജസ്റ്റിന്‍ ഡേവിഡ്, പ്രൊഫ. ജോണ്‍ എബ്രഹാം എന്നിവര്‍ പങ്കെടുക്കും.
 
ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന ക്ഷീര സഹകാരി സംഗമം കല്യാശേരി ബ്ളോക്ക്പഞ്ചായത്ത് പി പി ഷാജര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലുമണിക്ക് ക്ഷീരസംഘം-ഹരിതസംഘം സര്‍ട്ടിഫിക്കറ്റ് വിതരണം നടക്കും. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസി. സി എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി അഞ്ചിന് വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന സാംസ്‌കാരിക സായാഹ്നവും കലാസന്ധ്യയും ജില്ലാപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി പി കെ ശ്രീമതി മുഖ്യാതിഥിയാകും.
 
ഫെബ്രുവരി ആറിന് നടക്കുന്ന ക്ഷീരവികസന സെമിനാര്‍ ഡോ. എം മുഹമ്മദ് ആസിഫ് വിഷയാവതരണം നടത്തും. ശാലിനി ഗോപിനാഥ് മോഡറേറ്ററാകും. രാവിലെ പത്തുമണിക്ക് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എം വിജിന്‍ എംഎല്‍എ അധ്യക്ഷനാകും. ക്ഷീരഭവനം-സുന്ദരഭവനം ക്യാംപയിന്‍ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷീരവികസനവകുപ്പ് ടെക്നിക്കല്‍ അസിസ്റ്റന്റ് ട്വിങ്കിള്‍ മാത്യു, പി വി ബീന, കെ സി ശാന്ത എന്നിവരും പങ്കെടുത്തു. 
  
   Keywords: Kannur, Kannur-News, Kerala, Kerala-News, Dairy Sangamam, Dairy Meet, Minister, Inauguration, programme, Kannur District Dairy Sangam will be held from 3rd to 6th; Will be inaugurated by Minister J Chinchuranaka. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.