SWISS-TOWER 24/07/2023

Inauguration | റവന്യു ദിനാഘോഷം കണ്ണുരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 


കണ്ണൂര്‍: (KVARTHA) ഈ വര്‍ഷത്തെ റവന്യു ദിനാഘോഷവും മികച്ച ജീവനക്കാര്‍ക്കുള്ള അവാര്‍ഡ് വിതരണവും ഫെബ്രുവരി 24 ന് കണ്ണൂരില്‍ വെച്ച് നടക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 24 ന് വൈകിട്ട് നാലു മണിക്ക് കണ്ണൂര്‍ കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. സ്പീകര്‍ എ എന്‍ ശംസീര്‍, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. റവന്യു ദിനാചരണ പരിപാടിയില്‍ റവന്യു, സര്‍വേ ഭൂരേഖാ വകുപ്പുകളില്‍ മികച്ച സേവനങ്ങള്‍ നടത്തിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Inauguration | റവന്യു ദിനാഘോഷം കണ്ണുരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


വിലേജ് ഓഫീസര്‍ മുതല്‍ ജില്ലാ കലക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കും വിവിധ ഓഫീസുകള്‍ക്കും സര്‍വെ ഭൂരേഖാ വകുപ്പിലെ വിവിധ തസ്തികയിലുള്ള ജീവനക്കാര്‍ക്കുമാണ് അവാര്‍ഡ് വിതരണം ചെയ്യുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ലാന്‍ഡ് റവന്യു കമീഷണര്‍ ഡോ. എ കൗശികന്‍, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ് എന്നിവരും പങ്കെടുത്തു.

Keywords: Kannur: Chief Minister will inaugurate the Revenue Day celebrations, Kannur, News, Chief Minister, Pinarayi Vijayan, Inauguration, Press Meet, Award, Employees, Survey, Kerala News.



Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia