Follow KVARTHA on Google news Follow Us!
ad

Recession | സാമ്പത്തിക മാന്ദ്യത്തിൽ ജപ്പാൻ! മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന പദവി നഷ്ടമായി; എന്താണ് രാജ്യത്തിന് സംഭവിച്ചത്?

മറികടന്നത് ജർമനി Japan, recession, Germany, economy
ടോക്യോ: (KVARTHA) വികസിത രാജ്യങ്ങളിലൊന്നായ ജപ്പാൻ പെട്ടെന്ന് സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിവീണു. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ രണ്ട് പാദങ്ങളായി തുടർച്ചയായി തകർച്ചയിലാണ്. ജപ്പാൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (GDP) 2023-ലെ അവസാന മൂന്ന് മാസങ്ങളിൽ (ഒക്ടോബർ മുതൽ ഡിസംബർ വരെ) മുൻവർഷത്തെ അപേക്ഷിച്ച് 0.4 ശതമാനം കുറഞ്ഞു. കഴിഞ്ഞ പാദത്തിൽ 3.3 ശതമാനം ഇടിവുണ്ടായി. സമ്പദ്‌വ്യവസ്ഥയിൽ തുടർച്ചയായി രണ്ട് ത്രൈമാസിക തകർച്ചകൾ പൊതുവെ മാന്ദ്യമായി കണക്കാക്കപ്പെടുന്നു.

News, Malayalam News, National, Japan, recession, Germany, Economy,

ജപ്പാൻ്റെ കാബിനറ്റ് ഓഫീസിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത്, രാജ്യത്തിന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന പദവി നഷ്ടമായി എന്നാണ്. ഇപ്പോൾ ജപ്പാൻ്റെ സ്ഥാനത്ത് ജർമനി എത്തിയിരിക്കുന്നു. 2023 ഒക്ടോബറിൽ ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF) ജർമനി ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രവചിച്ചിരുന്നു. ഇരു രാജ്യങ്ങളും തങ്ങളുടെ സാമ്പത്തിക വളർച്ചാ കണക്കുകൾ അന്തിമമായി പ്രസിദ്ധീകരിക്കുമ്പോൾ ഐഎംഎഫ് റാങ്കിംഗിൽ മാറ്റങ്ങൾ ദൃശ്യമായേക്കും.

ജപ്പാനിലെ മാന്ദ്യത്തിൻ്റെ കാരണം എന്താണ്?

ജാപ്പനീസ് സർക്കാർ കണക്കുകൾ പ്രകാരം, 2023 ൽ ജപ്പാൻ്റെ ജിഡിപി ഏകദേശം 4.2 ട്രില്യൺ ഡോളറായിരുന്നു. ജാപ്പനീസ് കറൻസിയായ യെൻ ഇടിഞ്ഞതാണ് പുതിയ മാറ്റത്തിന് കാരണം. ജാപ്പനീസ് യെൻ 2022 ൽ ഡോളറിനെതിരെ ഏകദേശം 20 ശതമാനം ഇടിഞ്ഞപ്പോൾ കഴിഞ്ഞ വർഷം അത് ഏഴ് ശതമാനം കുറഞ്ഞു. ഇതിനുപുറമെ, ബാങ്ക് ഓഫ് ജപ്പാൻ്റെ ലക്ഷ്യമായ രണ്ട് ശതമാനത്തേക്കാൾ ഉയർന്നതാണ് പണപ്പെരുപ്പ നിരക്ക്.

ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയും

ഫോബ്‌സിൻ്റെ കണക്കനുസരിച്ച് 27.974 ട്രില്യൺ ഡോളറുമായി അമേരിക്കയാണ് സമ്പദ്‌വ്യവസ്ഥകളിൽ ലോകത്ത് ഒന്നാം സ്ഥാനത്ത്. 18.566 ട്രില്യൺ ഡോളറുമായി ചൈന രണ്ടാം സ്ഥാനത്തും 4.730 ട്രില്യൺ ഡോളറുമായി ജർമനി മൂന്നാം സ്ഥാനത്തും 4.291 ലക്ഷം കോടി ഡോളറുമായി ജപ്പാൻ നാലാം സ്ഥാനത്തും 4.112 ലക്ഷം കോടി ഡോളറുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്. 2026-ൽ ജപ്പാനെയും 2027-ൽ ജർമ്മനിയെയും പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് അന്താരാഷ്ട്ര നാണയ നിധി കണക്കാക്കുന്നു.

Keywords: News, Malayalam News, National, Japan, recession, Germany, Economy, Japan unexpectedly slips into recession, Germany now world's third-biggest economy

< !- START disable copy paste -->

Post a Comment