IUML 3rd Seat | കാസർകോട് സീറ്റിൽ കണ്ണും നട്ട് മുസ്ലീം ലീഗ്! കീറാമുട്ടിയായി യുഡിഎഫ് സീറ്റു ചർച്ച
Feb 2, 2024, 10:19 IST
ADVERTISEMENT
/ നവോദിത്ത് ബാബു
കൊച്ചി: (KVARTHA) യു.ഡി.എഫിൽ സീറ്റു വിഭജന ചർച്ച കീറാമുട്ടിയായിരിക്കെ മൂന്നാം സീറ്റ് തന്നേ തീരുമെന്ന മർക്കട മുഷ്ടിയുമായി മുസ്ലീം ലീഗ് രംഗത്തെത്തി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന നിലപാട് മുസ്ലിം ലീഗ് നേതൃത്വം കടുപ്പിച്ചതോടെ വെട്ടിലായത് യു.ഡി.എഫ് നേതൃത്വമാണ്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്ക് പുറമേ ലീഗിന് സ്വാധീനമുള്ള മറ്റൊരു മണ്ഡലം കൂടി വേണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്. കഴിഞ്ഞദിവസത്തെ ഉഭയകക്ഷി ചര്‍ച്ചയിലും ഈ ആവശ്യം ലീഗ് നേതാക്കള്‍ ഉന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ വയനാട് സീറ്റ് വേണം. ഇത് ലഭിച്ചില്ലെങ്കില്‍ കാസർകോടോ വടകരയോ വേണമെന്നാണ് ലീഗിന്റെ ആവശ്യം.
ലീഗിന് നല്ല സ്വാധീനമുള്ള നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കാസർകോടാ ണ് നേതാക്കൾ ഉന്നം ഇടുന്നതെന്നാണ് സൂചനകള്‍. കോണ്‍ഗ്രസിനുള്ളിലെ പടല പിണക്കവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എതിരെയുള്ള വികാരവും ലീഗിന് അനുകൂലമാകും എന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.
വരുന്ന ഫെബ്രുവരി അഞ്ചിന് വീണ്ടും കോണ്‍ഗ്രസ് ലീഗ് ഉഭകക്ഷി യോഗം വീണ്ടും ചേരുന്നുണ്ട്. ഈ യോഗത്തില്‍ ലീഗ് നേതൃത്വം തങ്ങളുടെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കുമെന്നാണ് നേതാക്കള്‍ പറയുന്ന.ത് ഇതോടെ യു.ഡി.എഫിൽ സീറ്റുവിഭജന ചർച്ച കീറാമുട്ടിയായിരിക്കുകയാണെന്നാണ് രാഷ്ട്രിയ നിരീക്ഷകരുടെ വിലയിരുത്തൽ.
< !- START disable copy paste -->

Keywords: News, Malayalam News, Kasaragod, Lok sabha Election, IUML, Congress, Politics,IUML eyeing third seat for Lok Sabha elections

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.