IUML | മുസ്ലിം ലീഗിന് അവകാശപ്പെട്ടതാണ് മൂന്നാം സീറ്റ്, രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കണം

 


_മിന്റാ മരിയ തോമസ്_

(KVARTHA) മുസ്ലീം ലീഗിന് എന്തുകൊണ്ടും അവകാശപ്പെട്ടതാണ് മൂന്നാമതൊരു പാർലമെൻ്റ് സീറ്റ്. പലരും വന്നു പോയിട്ടും യു.ഡി.എഫിനൊപ്പം എന്നും ചേർന്നു പോകുന്ന ഘടകക്ഷി മൂസ്ലിം ലീഗ് മാത്രമേയുള്ളു. ഇന്നലെ യു.ഡി.എഫിലേയ്ക്ക് കടന്നുവന്ന ജോസഫിൻ്റെ പാർട്ടിയ്ക്കും ആർ.എസ്.പി യ്ക്കും ഒക്കെ ഒരോ പാർലമെൻ്റ് സീറ്റ് യു.ഡി.എഫിന് നൽകാമെങ്കിൽ എന്തുകൊണ്ട് നിയമസഭയിൽ 15 സീറ്റുള്ള ലീഗിന് ഒരു സീറ്റുകൂടി പാർലമെൻ്റിൽ അധികമായി കൊടുത്തുകൂടാ എന്ന് ചിന്തിക്കുന്നവർ ഏറെയാണ്.

IUML | മുസ്ലിം ലീഗിന് അവകാശപ്പെട്ടതാണ് മൂന്നാം സീറ്റ്, രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കണം

വർഷങ്ങളായി ലീഗ് പാർലമെൻ്റിലേയ്ക്ക് രണ്ട് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയാണ് ഉള്ളത്. കോഴിക്കോട്, വയനാട് പോലെയുള്ള പാർലമെൻ്റ് മണ്ഡലങ്ങളിൽ കോൺഗ്രസിനെക്കാൾ ശക്തി ലീഗിനാണെന്ന് സമ്മതിച്ചു കൊടുക്കാതെ തരമില്ല. ഇവിടെ ലീഗ് ഇല്ലെങ്കിൽ ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ മാത്രമല്ല വയനാട്ടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി പോലും തോറ്റ് തോപ്പിയിടുമെന്ന് തീർച്ച. രാഹുൽ ഗാന്ധി ഇപ്പോൾ വിജയിച്ചിരിക്കുന്നത് കേരളത്തിലെ വയനാട് മണ്ഡലത്തിൽ നിന്നാണ്. ഈ മണ്ഡലത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ആണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല.
  
IUML | മുസ്ലിം ലീഗിന് അവകാശപ്പെട്ടതാണ് മൂന്നാം സീറ്റ്, രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കണം

ഇവിടെ ആദ്യം കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസ് വിജയിച്ചു. പിന്നെ രാഹുൽ ഗാന്ധിയെയും വിജയിപ്പിച്ചു. ഇതിന് പിന്നിൽ ലീഗ് എന്ന പാർട്ടിയുടെ സ്വാധീനം ഒരിക്കലും കുറച്ചു കാണരുത്. വയനാടും കോഴിക്കോടും ഒക്കെ ലീഗ് ഇല്ലെങ്കിൽ കോൺഗ്രസോ യു.ഡി.എഫോ ഒന്നുമല്ലെന്നും മറക്കരുത്. മുസ്ലിം ലീഗ് തങ്ങളുടെ നിയമസഭാ സീറ്റ് കോൺഗ്രസിന് വിട്ടുകൊടുത്ത ചരിത്രവുമുണ്ട്. 94 -ൽ കരുണാകരൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി എ കെ ആൻ്റണി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വന്നപ്പോൾ അദ്ദേഹത്തിന് വേണ്ടി തിരൂരങ്ങാടി സീറ്റ് വിട്ടുകൊടുത്ത പാരമ്പര്യവുമുണ്ട് ലീഗിന്. അന്ന് തിരൂരങ്ങാടിയിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച എ കെ ആൻ്റണിയെ ലീഗിൻ്റെ കോട്ടയിൽ നിന്ന് വൻ ഭൂരിപക്ഷത്തിലാണ് വിജയിപ്പിച്ചത്.

IUML | മുസ്ലിം ലീഗിന് അവകാശപ്പെട്ടതാണ് മൂന്നാം സീറ്റ്, രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കണം

എന്നും കോൺഗ്രസ് ഉൾപ്പെടുന്ന യു.ഡി.എഫ് സംവിധാനത്തിന് അത്താണി ലീഗ് തന്നെയായിരുന്നു. പല കോൺഗ്രസ് നേതാക്കളും ഇവിടുത്തെ പല പാർലമെൻ്റ് സീറ്റിൽ പരാജയപ്പെടുമ്പോഴും യു.ഡി.എഫിന് നാണക്കേട് ഇല്ലാതെ പിടിച്ചു നിർത്തുന്നത് ലീഗിൻ്റെ നിലവിലെ രണ്ട് പാർലമെൻ്റ് സീറ്റ് തന്നെയാണ് എന്നതാണ് യാഥാർത്ഥ്യം, അതായത് മലപ്പുറവും പൊന്നാനിയും. നിലവിൽ ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ആണ് ഇവിടങ്ങളിലെ എം.പിമാർ. രാഹുൽ ഗാന്ധി ശരിക്കും ഇവിടെയാണോ മത്സരിക്കേണ്ടത് എന്ന് അദ്ദേഹവും കോൺഗ്രസ് നേതാക്കളും ഇരുത്തി ചിന്തിച്ചാൽ നന്ന് .

അങ്ങനെ വയനാട്ടിൽ മത്സരിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പരാജയം ആണ് കാണിക്കുന്നത്. കഴിഞ്ഞതവണ രാഹുൽഗാന്ധി കേരളത്തിലും യുപിയിലും മത്സരിച്ചപ്പോൾ ബിജെപിയും കൂട്ടാളികളും നടത്തിയ ദുഷ്പ്രചാരണങ്ങൾ രാഹുൽ ഗാന്ധിയെ യുപിയിൽ പരാജയപ്പെടുത്തി എന്ന് മാത്രമല്ല കോൺഗ്രസിന്റെ സ്ഥിതി ഉത്തരേന്ത്യയിൽ ഏറെ പരിതാപകരവുമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൻ്റെ പാഠമുൾക്കൊണ്ട് യുപിയിൽ മാത്രം മൽസരിച്ചാൽ അത് കോൺഗ്രസ്- എസ് പി നേതൃത്വത്തിലെ 'ഇന്ത്യ' സഖ്യത്തിന് വലിയ കരുത്താകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

രാഹുൽ ഗാന്ധി യു.പി യിൽ മത്സരിക്കാൻ ഇക്കുറി തീരുമാനിച്ചാൽ അത് ദേശീയ തലത്തിൽ കോൺഗ്രസിന് തന്നെ നേട്ടമാകും. ലീഗിന് വയനാട് സീറ്റ് ഉറപ്പിക്കുകയും ചെയ്യാം. അതുവഴി കേരളത്തിലെ യുഡിഎഫ് സംവിധാനം സുരക്ഷിതവും ഭദ്രവുമായി മുന്നോട്ടു പോകും. ഇതിൽ തീരുമാനം കൈക്കൊള്ളെണ്ടത് രാഹുൽ ഗാന്ധിയും ഇവിടുത്തെ കോൺഗ്രസ് നേതാക്കളുമാണ്. അത്തരം ഒരു തീരുമാനം എടുക്കുക വഴി ദേശീയ രാഷ്ട്രീയ സഖ്യമായ ഇന്ത്യ മുന്നണിക്കും കേരള സംസ്ഥാന രാഷ്ട്രീയ സഖ്യമായ യുഡിഎഫിനും അത് നേട്ടമാകും.

Keywords: Politics, Election, Congress, Muslim League, News, News-Malayalam-News, National, National-News, Kerala, Politics , Lok-Sabha-Election-2024, IUML deserved third seat for Lok Sabha elections. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia