Dubai Rain Special | മഴയും സമ്പാദിക്കാൻ അവസരമാണ്; ദുബൈയിൽ നിന്നുള്ള കൗതുകകരമായ വീഡിയോ വൈറൽ

 


ദുബൈ: (KVARTHA) യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ശക്തമായ മഴയാണ് ലഭിച്ചത്. അബൂദബി, ദുബൈ അടക്കമുള്ള എമിറേറ്റുകളിൽ തിങ്കളാഴ്ച പുലർച്ചെ ഇടിയും മിന്നലും കനത്ത മഴയും കണ്ടാണ് മിക്കവരും ഉണർന്നത്. ചില പ്രദേശങ്ങളിൽ നേരം പുലരും മുമ്പ് തന്നെ ആലിപ്പഴവും വർഷിച്ചു. യുഎഇയിൽ സർകാർ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച വർക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുകയാണ്.
 
Dubai Rain Special | മഴയും സമ്പാദിക്കാൻ അവസരമാണ്; ദുബൈയിൽ നിന്നുള്ള കൗതുകകരമായ വീഡിയോ വൈറൽ



സ്‌കൂൾ, കോളജുകളടക്കം ഓൺലൈൻ സംവിധാനത്തിലാണ് പ്രവർത്തിച്ചത്. ചൊവ്വാഴ്ചയും ഓൺലൈൻ പഠനമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബുധനാഴ്‌ച വരെ മോശം കാലാവസ്ഥയാണെന്നാണ് പ്രവചിച്ചിരിക്കുന്നത്. വെള്ളക്കെട്ടിനെ തുടർന്ന് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. റോഡുകളിലും
കെട്ടിടങ്ങളുടെ പാർകിങ് പ്രദേശത്തും വെള്ളം നിറഞ്ഞിരിക്കുകയാണ്.

അതിനിടെ മഴയും സമ്പാദിക്കാൻ അവസരമാക്കി മാറ്റിയ ഒരു പ്രവാസിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മഴയിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ ഒരു വശത്ത് നിന്ന് മറ്റൊരു വശത്തേക്ക് ആളുകളെ പ്രത്യേക സംവിധാനത്തിൽ കടത്തിവിടുന്ന പാകിസ്താനി പ്രവാസിയെയാണ് വീഡിയോയിൽ കാണാനാവുക.

രണ്ട് ദിർഹം നൽകിയാൽ ഷൂസ് ഇട്ടവർക്ക് സുഖമായി അക്കര കടക്കാനാവും. വല്ലപ്പോഴും കിട്ടുന്ന മഴയേയും പഴിചാരി, ഇനി രണ്ടുമൂന്ന് ദിവസത്തേക്ക് കച്ചവടം വെള്ളത്തിലായി എന്ന് പറയുന്ന മലയാളികൾക്ക് പാഠമാണ് ഈ പാകിസ്താനിയെന്നാണ് നെറ്റിസൻസ് പ്രതികരിച്ചത്.


Keywords: News, Malayalam-News, World, World-News, Gulf, Gulf-News, Dubai,UAE News, Viral Video, Interesting viral video from UAE

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia